ആ സമയം അമ്മ അടുക്കളയിലെ തിണ്ണയിൽ ഇരുന്നു ചായ കുടിച്ചോണ്ട് ഇരിക്കുന്നു, അവളെ കണ്ട് അമ്മ ചോദിച്ചു “എവിടെ പോയതാ മോളെ” “ഞങ്ങൾ ഒന്ന് നടക്കാൻ പോയതാണമ്മേ” അവൾ പറഞ്ഞു ഞങ്ങൾ അമ്മയുടെ അടുത്ത് ഇരുന്നു “മോളെ നിങ്ങൾക്കുള്ള ചായ അവിടെ എടുത്ത് വെച്ചിട്ടുണ്ട് എടുത്തു കുടിക്ക്” അമ്മ അവളോട് പറഞ്ഞു “ഹാ അമ്മേ” അതും പറഞ്ഞിട്ട് അവൾ അകത്തു കയറി എനിക്കും അവൾക്കും കുടിക്കാൻ ചായയും കൊണ്ട് വന്നു, അങ്ങനെ ചായ കുടിയും കഴിഞ്ഞു ഞാൻ കുളിക്കാനായി പോയി
കുളിച്ചു കഴിഞ്ഞു ഞാൻ റൂമിൽ വന്നു അവൾ കുളിക്കാനായി പോകുന്നത് കണ്ടു, ഞാൻ അലമാരയിൽ നിന്ന് ഒരു ലുങ്കി എടുത്തു ഉടുത്തു ഹാളിൽ വന്നു ടിവി കണ്ടിരുന്നു കുറച്ചു കഴിഞ്ഞു അവൾ കുളിച്ചിട്ടു വന്നു എന്റെ ഒപ്പം ഇരുന്നു, അങ്ങനെ ടിവി കണ്ടിരുന്നു സമയം പോയതറിഞ്ഞില്ല ഇടയ്ക്കു മുതലാളി വിളിച്ചു നാളെ കാണണം എന്ന് പറഞ്ഞു ഗോഡൗണിൽ ചെല്ലണമെന്നും പറഞ്ഞു രാത്രിയി ഭക്ഷണവും കഴിച്ചു ഞങ്ങൾ കിടക്കാൻ വന്നു അവൾ ബെഡ് എല്ലാം തട്ടി കുടഞ്ഞു റെഡിയാക്കി ഞങ്ങൾ കിടന്നു പെണ്ണ് ഒരു കാല് എന്റെ അരയിൽ കയറ്റി വെച്ചു വിരലുകൾ കൊണ്ട് നെഞ്ചിൽ ഓടിച്ചു കളിച്ചു കൊണ്ട് ഇരുന്നു , അല്പംസമയം കഴിഞ്ഞു അവൾ വിളിച്ചു “ഏട്ടാ” “ഉം” ഞാൻ മൂളി
രാധു: നമ്മൾ ആദ്യം കണ്ടുമുട്ടിയത് ഏട്ടന് ഓർമ്മയുണ്ടോ?
അവൾ ചോദിച്ചു ഞാൻ എന്ത് പറയണം എന്ന് അറിയാതെ കുഴഞ്ഞു വീണ്ടും അവൾ വിളിച്ചു
രാധു: ഏട്ടാ
ഞാൻ: ആ
രാധു: പറ ഓർമ്മയുണ്ടോന്ന്
ഞാൻ: എന്ത്
രാധു: നമ്മൾ ആദ്യം കണ്ടുമുട്ടിയത് എവിടെ വെച്ചാണെന്ന്?
പിന്നെയും ഞാൻ ചിന്തയിലായി അവസാനം ഞാനും ഒരു കള്ളം തട്ടി വിടാൻ ഉദ്ദേശിച്ചു
രാധു: പറ ഏട്ടാ
ഞാൻ: അത് നീന്റെ ഹോസ്റ്റലിന്റെ അവിടെ വെച്ചല്ലേ
രാധു: മ്മ് കള്ളൻ അപ്പൊ ഓർമ്മയുണ്ടല്ലേ
ഞാൻ: പിന്നെ അത് അങ്ങനെ മറക്കാൻ പറ്റുവോ, അത് കഴിഞ്ഞു കുറച്ചു ദിവസം കഴിഞ്ഞു അല്ലേ നീ വന്ന് എന്നെ ഇഷ്ടമാണെന്നും കല്യാണം കഴിക്കാൻ താല്പര്യം ഉണ്ടെന്നും പറഞ്ഞത്