ദേവിയെ… കൈയിൽ കത്തി… ന്തോ അറിഞ്ഞുകൊണ്ടിരിക്കുന്ന അമ്മ പെട്ടെന്ന് കത്തിയുമായി മുന്നിൽ വന്നപ്പോ ഒന്ന് ഞെട്ടി ഇനി തള്ളേന്ന് വിളിച്ചതിഷ്ടപ്പെടാതെ ന്നേ “”നരബലി “” ക്ക് വിധേയമാക്കുമോ.ഇപ്പൊ അതാണല്ലോ ട്രെൻഡ് പോരാഞ്ഞിട്ട് ഒറ്റ ബുദ്ധിയും ഹായ് സബാഷ്..
“” അല്ലിതാരൊക്കെയാ വന്നിരിക്കുന്നെ…. വരണില്ലെന്ന് പറഞ്ഞിട്ട് …?
ആമി എടിമോളെ എല്ലാരേം കൊണ്ടാകത്തേക്ക് വായോ.., കേറിവാ മോളെ !! “”
തള്ളക്ക് കണ്ണും കാണത്തില്ലെ ഒന്നുമിക്കേലും മുന്നിൽ നിൽക്കുന്ന ആൾക്കാരെ തിരിച്ചറിയണ്ടിരിക്കാൻ മാത്രം പ്രായമായോ ഇവർക്ക് ഏഹ്.. അമ്മയും അമിയും അവരെയും കൊണ്ടാകത്തേക്ക് കയറി..
“” മ്മ്.. ന്തേ വരണില്ലെ നിയ്യ്. “”
പിന്നോട്ട് നോട്ടമിട്ടമ്മ ന്നോട് ചോദിക്കുമ്പോൾ
“” പോയി താലം കൊണ്ടുവന്നു ന്നേ അകത്തേക്ക് കയറ്റ്. ”
“” പിന്നെ.. താലം അല്ല ഒരു തോഴി തന്നാ നിന്നെ അകത്തേക്ക് കയറ്റാൻ പോണേ.. മര്യാദക്ക് കേറി വാടാ ചെക്കാ.. “”
വേണ്ടിരുന്നില്ല.. ഇപ്പോ ഏകദേശം രാവിലെ കഴിച്ചത് ദാഹിച്ചിട്ടുണ്ട്.. ഈയിടെയായി സമയം അങ്ങട് ശെരിയല്ലലോ വെങ്കിട ഗണപതെ….
“” അമ്മ സീരിയൽ വിട്ട് ഇപ്പോ അനിമൽ പ്ലാനറ്റ് കാണാൻ തുടങ്ങിയോ… “”
അമിയായിരുന്നു അത് അടുക്കളയിൽ നിന്നും കുടിക്കാൻ ന്തോ കോണ്ട് വന്നതെല്ലാകർക്കും കൊടുത്ത് അവളും ഒന്ന് കൈയിലാക്കി..
“” ഓ ഇപ്പോ കറന്റ് പോയി മോളെ.. വന്നപ്പോ ചാനൽ മാറ്റിയപ്പോളാ നിങ്ങള് വന്നേ… നിങ്ങള് എപ്പോ ഇറങ്ങി.. “”
അതിന് രാവിലെ ഇറങ്ങിയെന്ന് മറുപടി കൊടുത്തത് ആമിയുടെ അച്ഛൻ ആയിരുന്നു. അപ്പോൾ റിമോട്ട് എന്റെ കൈയിൽ ആയിരുന്നു.. ദണ്ടേ നമ്മടെ ബാഹുബലി മൂവി..
“” ആഹ്ഹ് ഇത് കണ്ടപ്പോള ഓർത്തെ… പാൽവാൽ… അല്ല അച്ഛൻ എന്തിയെ…??’”