“” ഏട്ടാ അത്… ‘”
ഞാൻ ഒരു പാനിപൂരി വായിലെക്ക് വച്ച് അവൾക്ക് പ്രോത്സാഹനം കൊടുത്ത്..
“” ന്റെ മോൾക്ക് എന്താണേലും ന്നോട് പറയാട്ടോ… ഇനി പറ… “”
“” ഏട്ടന്റെ കൂടെ വെളിയിലേക്ക് ഇറങ്ങിയപ്പോ ഒത്തിരി സന്തോഷം ഉണ്ടായിരുന്നെ… അപ്പോളാ ചേച്ചി പറഞ്ഞെ.. ഏട്ടൻ അത് വേണോ ഇത് വേണോന്ന് ചോദിക്കും ഒന്നും വേണ്ടന്ന് പറഞ്ഞാൽ മതീന്ന് പറയണം.. കാശ് കളയല്ല് ഇപ്പോ തന്നെ ഏട്ടൻ നമ്മക്ക് വേണ്ടി കുറെ ചെലവാക്കുണ്ട് ന്നൊക്കെ.. ശെരിയല്ലേ.. ഒരുപാട് ആയില്ലേ ഇപ്പൊ തന്നെ… “”
അവൾ ഇടത്തെ കൈത്തണ്ട കോണ്ട് കണ്ണീർ തുടച്ചു ഒന്ന് ചിരിച്ചു.. ന്തോ ന്റെ കൈ ആ തലയിൽ അറിയാതെ തഴുകി പോയി.. പുറത്തൊന്നു തട്ടി
“” ഒരുപാട് സന്തോഷം തോന്നുണ്ടെട്ടാ ഇപ്പോ…
കൂട്ടുകാരികൾ പണ്ടൊക്കെ ഏട്ടനെ കുറിച്ചൊക്കെ പറയുമ്പോ കൊതിച്ചിട്ടുണ്ട്.. നികും ഒരേട്ടൻ ഉണ്ടായില്ലല്ലോ ന്നോർത്ത്.. പക്ഷെ ഇപ്പോ നിക്ക് തോന്നുന്നു എന്റെ പ്രാർത്ഥന കൃഷ്ണൻ കേട്ടെന്ന്..
വീട്ടിൽ ചേച്ചിടെ കല്യാണം ഉറപ്പിച്ചെന്ന് പറഞ്ഞപ്പോ പേടിയായിരുന്നു..കുടുംബത്തിൽ ഉള്ളൊരു പറഞ്ഞ് എന്തേലും പോക്കിരി ആയിരിക്കും കെട്ടുന്നേ അതോടെ കഴിഞ്ഞു ന്നെല്ലാം.. ആദ്യം മണ്ഡപത്തിൽ വച് ഏട്ടനെ കണ്ടപോലും നിക്ക് പേടിയായിരുന്നു.. പിന്നേ ന്നോട് വന്ന് മിണ്ടില്ലേ അപ്പൊ മനസിലായി പാവന്ന്.. ഏട്ടനെ കുറിച്ച് ഒരുപാട് ഞാൻ പറഞ്ഞിട്ടുണ്ട് കോളേജിൽ, ആദ്യമൊക്കെ ഏട്ടന്റെ ഫോട്ടോസ് കാണിച്ചു ഇതാണ് ഏട്ടൻ ന്ന് പറയുമ്പോ തള്ളാണെന്ന് പറയും.. അവരേം കുറ്റം പറയാൻ പറ്റില്ലാലോ ഗതിയില്ലാത്ത വീട്ടിലെ പെണ്ണിന് എങ്ങനാ കിട്ടുന്ന അവര് ചോദിക്കുന്നെ.. ശെരിയല്ലേ.. പക്ഷെ അവളുമാർ കൂടെ പറഞ്ഞപ്പോ എല്ലാർക്കും വിശ്വാസമായി.. “”
അവളൊന്ന് നിർത്തി, കണ്ണുകൾ തുടച്ചു നികും എന്താ പറയേണ്ടതെന്ന് അറിയില്ല ആല്ലേൽ ന്ത് പറയാൻ.. ഈ കാലയളവിൽ ഈ കുഞ് ന്തോരം വിഷമിച്ചിട്ടുണ്ട്. ഞാൻ അവളെ ചേർത്ത് പിടിച്ച്