“” ആർക്കാ ന്റെ കൊച്ചു പറഞ്ഞിട്ട് വിശ്വാസം വരാതെന്ന് നോക്കണമല്ലോ.. നമ്മക്ക് നിന്റെ കോളേജിൽ ഒന്ന് പോയി പൊളിക്കണ്ടേ… “”
മ്മ്… അവളൊന്ന് മൂളി..
“” അഹ്.. അതെന്നാ ഒരു ഉഷാറില്ലാതെ.. മ്മ്മ് കനത്തിൽ ഒന്ന് മൂളിയെ നോക്കട്ടെ.. “”
അവള് ഒന്ന് ചിരിച്ചു ഒച്ചതിൽ ഒന്ന് മൂളി..
“” ആഹ് അത്രേം ഉള്ളൂ.. ഇനി ന്റെ കൊച്ചിന് ആരുമില്ലെന് കരുതരുത്. സ്നേഹിക്കാൻ ഇപ്പോ രണ്ട് അച്ഛനമ്മമാർ ഉണ്ട്., രണ്ടട്ടന്മാർ ഉണ്ട് പിന്നേ രണ്ട് ചേച്ചിമാരുമുണ്ട് കേട്ടോടാ .. “”
അതിനവൾ ഓളം വെട്ടുന്ന കണ്ണുകളോടെ എന്നെ നോക്കി കണ്ണീർ കലർന്ന നിറഞ്ഞ പുഞ്ചിരി നൽകി..
“” പിന്നെ നിന്റെ ചേച്ചി..! അവളോട് പോകാൻ പറയെടി.. അവളാര് ജഡ്ജിയോ തീരുമാനം അറിയിക്കാൻ., ന്റെ കൊച്ചിന് വേണ്ടതെല്ലാം ഈ ഏട്ടൻ വാങ്ങി തരും ഇല്ലേൽ പിന്നെ ഞാൻ ന്തിനാ നിന്റെ ഏട്ടനാണ് ന്ന് പറഞ്ഞ് നടക്കുന്നെ.. ഇപ്പോ ബാ നമ്മക്ക് നല്ല രണ്ട് കപ്പയും പോർക്കും തട്ടാം.. “”
പിന്നെ അതങ്ങോട്ട് കറക്കമായിരുന്നു, കപ്പയും കഴിച്ചു നങ്ങള് പോയത് ഫാൻസി കടയിലാണ് അവൾക് കുറെ എന്തോ സാധനം എടുത്ത്, വേണ്ടെന്ന് പറഞ്ഞെങ്കിലും എടുപ്പിച്ചു, കുറെ കറങ്ങി എന്റെ ഫ്രണ്ട്സിനെ എല്ലാമോന്ന് കണ്ടു എടക്കല്ലേ വരവൊള്ളൂ.ഇടക്ക് അവള് വിളിച്ചു വരാറായില്ലേ ന്ന് ചോദിച്ചപ്പോ മിറ്റത്തൊട്ട് ഇറങ്ങി നിന്നോ ദാ വന്നെന്ന് പറഞ്ഞിട്ട് ഇപ്പോ മണിക്കൂർ ഒന്നായി..
തിരിച്ചു എത്തിയപ്പോ സന്ധിയായി, വണ്ടിയുടെ ഇരമ്പൽ കേട്ടാണ് ഉമ്മറത് ഇരുന്ന അച്ഛനും ഏട്ടനും അമ്മായിയപ്പനും ന്നേ നോക്കുന്നെ.. കുട്ടത്തിൽ കട്ടള പടിയിൽ ഒരു തല മാത്രം പെട്ടന്ന് അത് അപ്രതീക്ഷിതമായി ,
“” ന്തൊരു ഒച്ചയാടാ ഈ വണ്ടിക്ക്..ങേ . കൊടുത്ത പൈസക്ക് ഗുണമുണ്ടോ…., അതുമില്ല..!! ഒന്ന് പുറകിൽ കേറാണെകിൽ ചെയിപ്പിന്ന് ഏണി കോണ്ട് വരണ്ട അവസ്ഥയാ..”