“” ന്തിനാ മോനെ വെറുതെ ഇതൊക്കെ വാങ്ങി പൈസ കളയുന്നെ.. “”
ന്റെ അമ്മായിയപ്പൻ ന്നോടയി ചോദിച്ചപ്പോ ഇടക്ക് അച്ഛന്റെ സ്വരം
“” അതെന്താടാ ശ്രീധരാ… അവള് കൊച്ചല്ലെടാ
അതവളുടെ ഏട്ടൻ അവൾക്ക് വാങ്ങികൊടുത്തതാ അതിന് നമ്മക്കൊന്നും പറയാൻ ഒക്കില്ലെന്നേ… അല്ലേടി മോളെ.. “”
അതിനും അവളൊന്ന് ചിരിച്ചു.. ഓഹ് ഡാഡി സീൻ.. റോലക്സ് അവ പേര് വിശ്വൻ… ന്ന് പറയണമെന്ന് തോന്നിയ നിമിഷം…
“” മോളകത്തേക്ക് പൊക്കോടാ.. ഏട്ടാ ബാ നമ്മക്കും അകത്തേക്ക് പോകാം.. കാർന്നോമ്മാര് ന്ന ന്നാ കാണിക്കട്ടെ… “”
അതും പറഞ്ഞ് ഞാൻ അവരേം രണ്ടാളേം കൊണ്ടാകത്തേക്ക് കയറി. ഞങ്ങൾ അകത്തേക്ക് കയറിയതും ആരേം കാണാനില്ല.
അഞ്ചുന്റെ കൈയിന്ന് രണ്ട് കാവറും വാങ്ങി അവളോട് ബാക്കി സാധനങ്ങൾ അകത്തു മുറിയിൽ കോണ്ട് വച്ചിട്ട് വരാൻ പറഞ്ഞ് ഞാൻ ആടുകളേലേക്ക് നടന്നു.
“” ഇന്നാ… “” ചെന്നപാടെ കവറു ഞാൻ അമ്മക്ക് കൊടുത്ത് ആമിയും ഗൗതമി അമ്മയും ( ആമിയുടെ അമ്മ ) ഉം ഉണ്ട്
“” എന്നതാടാ ഇത്… “” അമ്മ കവർ പൊട്ടിച്ച് നോക്കാൻ തുടങ്ങി അപ്പോ അതിലുണ്ടായിരുന്ന രണ്ട് കവർ ഞാൻ എടുത്ത് മാറ്റി.. ഒന്ന് ഞാൻ ആമിക്ക് നേരെ നീട്ടി.. മുഖം കടന്നല് കുത്തിയ കണക്കിനെ ഉണ്ട്. ഇങ്ങനെ വയ്ക്കാൻ മാത്രം ഇവളുടെ തന്ത പെറ്റോ… ന്നാൽ അത് ശ്രദിക്കാതെ ഞാൻ അവളുടെ കൈയിൽ കൊടുത്ത് വെളിയിലേക്ക് ഇറങ്ങി
“” ഏട്ടത്തി എന്തിയെ ഏട്ടാ… “”
മറ്റേ കവറുമായി ഞാൻ വെളിയിലേക്ക് ഇറങ്ങി സോഫയിൽ ഇരുന്ന് ടീവി കാണുന്ന ഏട്ടനോട് ഞാൻ ചോദിച്ച്
“” അവള് മുറിലോണ്ടെടാ ഇവരൊക്കെ വന്നപ്പോ തൊട്ട് തുടങ്ങിയ കാസർത്താ അവസാനം അമ്മ തല്ലിയാ കുളിക്കാൻ വിട്ടേ.. “”