“” മ്മ്മ് .. ഞനും പോയൊന്നു കുളിച്ചിട്ട് വരാം.. “”
അതും പറഞ്ഞു കവർ ഞാൻ ഏട്ടന്റെ കൈയിൽ കൊടുത്ത് അതിൽ നോക്കി ഒന്ന് ചിരിച്ചിട്ട് അത് മാറ്റി വച്ച്
ഞാൻ മുറിയിൽ പോയി തിരിച്ചു വരുമ്പോൾ ഇടാനുള്ളത് ബെഡിൽ ഉണ്ടായിരുന്നു ഓ അപ്പോ ആള് വന്നെല്ലാം സെറ്റ് അക്കിട്ട് പോയതാ..
————————————–
“” ഏട്ടത്തി എങ്ങനെ ഉണ്ടെന്റെ പുതിയ ലുക്ക്. “”
“” അഹ് കൊള്ളാടാ.. ഞാൻ ഏട്ടനോട് പറയേം ചെയ്തത്.. ന്തായാലും കെട്ടിയപ്പോളെങ്കിലും നല്ല ബുദ്ധി തോന്നില്ലോ നിനക്ക്.. അത് മതിയെടാ അത് മതി. “”
ആഹാരവും കഴിച്ചിട്ടുള്ള ഇടക്കത്തെ കുടിയിരുപ്പണിത്. ഇപ്പോ അവർക്കണേലും എല്ലാരും ആയി ഒന്ന് ഉഷാറായപോലെ, അഞ്ചു അവളുടെ വായാടിതരങ്ങൾ കാണിച്ചു തുടങ്ങി അത് കണ്ട് ആമിയും ഗൗമതിയമ്മയും ഒന്ന് കണ്ണുരുട്ടുമ്പോൾ എന്നെയോ ഏട്ടനെയോ ഏട്ടതിയേയോ നോക്കും അവിടുന്ന് പോസറ്റീവ് റിപ്ലൈ കിട്ടിയാൽ പുള്ളിക്കാരി പിന്നെ ഒക്കെ ആകും.
“” അമ്മേ… നമ്മടെ ഗായു വിളിച്ചായിരുന്നോ.ഇത്തവണ ലീവ് ഇല്ലാത്തത്കൊണ്ട് അവളും കൊച്ചതും വരണില്ലെന്ന് പറയുന്നത് കേട്ട്…””.
“” അഹ് ടാ അവൾക്ക് ലീവില്ലെന്ന്,, പിന്നെ അമ്മുനും ക്ലാസ്സ് നടക്കുവല്ലേ… അല്ല നീ എങ്ങനെ അറിഞ്ഞു വിളിച്ചോ നീ അവളെ… “”
“” മ്മ്.. ഇന്നലെ., “”
“” ആഹ്ഹ്..ചേച്ചി നാളെ നമ്മക്കൊന്ന് അമ്പലത്തിൽ പോണോട്ടോ.. “”
ആമി ന്തോ ഓർത്തപോലെ ഏട്ടത്തിയെ നോക്കി
“” അതിനെന്താ പോയേക്കാല്ലോ.. “”
ന്നു ഏട്ടത്തി പറഞ്ഞതും ഞാനും ഏട്ടനും മുഖത്തോട് മുഖം നോക്കി..
“” ഇയോ ഇപ്പോള ഓർത്തെ നാളെ രാവിലെ ഒരു മീറ്റിംഗ് ഉണ്ട്… “”