ഏട്ടൻ നൈസിന് വലിയുവാണെന്ന് മനസിലായതും,, അടുത്തതായി ഒഴിയാൻ ന്റെ നമ്പർ
“” വണ്ടി ഓടിച്ചതുകൊണ്ടാണോന്ന് ന്നറിയില്ല വല്ലാത്ത ഷീണം ഞാനൊന്ന് കിടക്കട്ടെ… നാളെ രാവിലെ ന്നേ വിളിക്കാൻ നിക്കണ്ട നിങ്ങള് പോയിട്ട് വായോ.. “”
അതിന് ആമി നന്നായി തന്നെ കടുപ്പിച്ചു തലയനക്കി, ഏട്ടത്തി ന്നെയൊന്ന് കൂർപ്പിച്ചു നോക്കി അവരുടെ മുഖംഭാവം കണ്ട് ചിരിച്ചു ബാക്കിയുള്ളോരും, അവർക്കറിയില്ലലോ നമ്മടെ കഷ്ടപ്പാട്
.
“” അമ്പലത്തിൽ പോകുന്ന കാര്യം പറയുമ്പോൾ ഉള്ളതാ രണ്ടിനും.. അല്ല അവരേം പറഞ്ഞിട്ട് കാര്യമില്ല തന്തേ കണ്ടല്ലേ മക്കള് പഠിക്കു… “”
റൂമിലേക്ക് നടക്കുന്നതിനിടക്ക് അമ്മ പറയുന്നത് കേട്ട് അതിന്റെ ഇടയിലൂടെ അച്ഛനെട്ടും വയ്ക്കാൻ മറന്നില്ല അമ്മ .
“” നമ്മളാതൊന്നും ശ്രദ്ധിക്കേണ്ട കാര്യമേയില്ല..നീ ബാക്കി പറ..? “”
എന്ന് അച്ഛൻ വെളിയിൽ നിന്ന് ഒരു കൌണ്ടർ അടിക്കുന്നത് കേട്ടു..
************———–************———
“” ഏട്ടാ… “”
ബെഡ്‌റൂമിൽ അവളുടെ മടിയിൽ തല വച്ച് കണ്ണുകൾ അടച്ചു കിടക്കുകയായിരുന്നു ഞാൻ. അവൾ കട്ടിലിന്റെ ക്രോസയിലേക്ക് തല ചാരി ന്റെ തലയിലൂടെ വിരലുകൾ ഓടിക്കുന്ന തിരക്കിലും അവളെന്നെ വിളിച്ചു.. ചെറുമയക്കത്തിലായിരുന്ന ഞാൻ ഒന്ന് ഞെളിഞ്ഞു കിടന്നോണ്ട് വിളികേട്ടു,
“” ഒന്ന് മാറിയേ… “”
പെട്ടെന്നവൾ ന്നേ തള്ളി മാറ്റി ബാത്‌റൂമിലേക്കോടി, ഞാൻ ആകെ അന്തം വിട്ടപോലെ നില്കുവായിരുന്നു.., ന്താ ഇപ്പോ ഇണ്ടായേ.. പുറകെ കേറി ചെന്ന ഞാൻ കാണുന്നത് ശർദിക്കുന്ന ആമിയെയാണ്.. എനിക്ക് ആകെ എന്തോ പോലെ അവൾക്കൊരു ചുമ വരുന്നത് പോലും ഇപ്പോ നിക്ക് സഹിക്കില്ല.. ഞാൻ പുറം തിരുമ്മുന്നതിനു കുട്ടത്തിൽ “അമ്മേ…” ന്ന് ഉറക്കെ വിളിക്കുകയും പെട്ടെന്ന് തിരിഞ്ഞു നിന്നവൾ എന്റെ വായ പൊത്തി. ഞാൻ കണ്ണുകൾ ഉയർത്തി പരവേശത്തിൽ ന്താ ന്ന് തിരക്കി..