“” ആമി വടിയെടുക്കരുത്… ഞാൻ.. ഞനോടും… “”
“” ഓടിയാൽ നിങ്ങടെ മുട്ടുകല് ഞാൻ തല്ലിയൊടിക്കും “”
ന്നായി അവളുടെ മറുപടി കുട്ടത്തിൽ ന്നേ നന്നായി കലിപ്പിച്ചു നോക്കുണ്ട്.. ഇവളാര് ഐ കില്ലർ വർഷയോ
“” നിങ്ങളോട് ഞാൻ പറഞ്ഞതല്ലേ വെള്ളമടിക്കരുതെന്ന്… അതും പോരാഞ്ഞു എനിക്ക് വാക്കും തന്നു.. ഇല്ലേ “”
“” എടി വല്ലപ്പോഴും അല്ലെ.. പിന്നെ വാക്ക് അത് അന്നാ വെള്ളത്തിന്റെ പുറത്ത് തന്നതാ.. “”
പറഞ്ഞ് തീരലും ഒറ്റ അടി എന്റെ പുറത്ത്, അതോടെ കമ്പിൽ പിടിച്ച് വലിച്ചു അവളെ എടുത്ത് ഞാൻ പൊക്കി,
“” ന്റെ പെണ്ണെ നീ ഒന്ന് ഷെമിക്ക്.. വല്ലപ്പോഴും അല്ലെ.. “”
അവൾ എന്റെ കഴുത്തിലൂടെ കൈയിട്ട് മുഖം കോട്ടി
“” ഇതെന്തോന്നാ രണ്ടാളും രാവിലെ റൊമാൻസ് ആണോ.. “”
ഇതാരപ്പാ ന്ന് ശബ്ദം കെട്ടിടത്തേക്ക് നോക്കുമ്പോൾ ദണ്ടേ ഒരു കൂട്ടം പെൺ പട, ഏയ് ഇതവരല്ലേ അഞ്ചുന്റെ ഫ്രണ്ട്‌സ്..
“” ഇത് അഞ്ചുന്റെ കൂട്ടുകാരികൾ അല്ലെ.. “”
ന്ന് ഞാൻ ചോദിച്ചപ്പോ അവൾ മ്മ് ന്ന് മൂളി ചമ്മി അവരെ നോക്കി ചിരിച്ചോണ്ട് ന്റെ കൈയിൽ നിന്നും ഊർന്നിറങ്ങി .
“” മനുഷ്യനെ നാണം കെടുത്തനായിട്ട് താഴെ ഇറക്ക്.. അവരെല്ലാം കണ്ട്…. കണ്ടോ.. ഷോ.. “”
“” മ്മ് കണ്ട്.. എല്ലാരും ഉണ്ടല്ലോ.. മറ്റേത് ഉണ്ടോ ന്തോ.. “”
ആമിയെ ഒന്ന് ചൊടിപ്പിക്കാൻ ഞാൻ ഏറുകണ്ണിട്ട് പറഞ്ഞതും തറപ്പിച്ചൊരു നോട്ടം… അതിനൊന്ന് ഇളിച്ചു കാണിച്ചു.. അവർ കുറച്ചു ദൂരെയാണ് നില്കുന്നത് ഇങ്ങോട്ടേക് വരുന്നതേ ഉള്ളൂ..
“” അവരെ നോക്കി ഒലിപ്പിക്കാതെ കേറിപ്പോ മനുഷ്യാ.. “”