“” എനിക്കൊന്നൂല്ല… നീയെന്താ ഈ പറയണേ… ഞാൻ പൂവാ… ഒന്ന് കുളിക്കണം “”
“”അയിന് നീ അല്ലേടാ നേരത്തെ കുളിച്ചേ…””
“”അത് സാരല്ല്യ… ഒന്നുകൂടി കുളിക്കണം…”” എന്നും പറഞ്ഞ് ഞാൻ എണീറ്റു പോയി…
“”ഡാ… നിക്കടാ … പോവല്ലേ… ഒരു സമ്മാനം തര…”” ഞാൻ റൂമിലേക്കുള്ള സ്റ്റെപ് കേറാൻ നിക്കുമ്പോ പിന്നിൽ നിന്ന് വിളി വന്നു… മനസ്സിൽ ലഡ്ഡു പൊട്ടിയോ?? പൊട്ടി എന്ന് തോന്നുന്നു… ഞാൻ പോയതിനെക്കാളും വേഗം തിരിച്ചു പോയി…
“” എന്ത് സമ്മാനം??? ഉമ്മയാണോ?? “”
“”അയ്യടാ… നോക്കിയിരുന്നോ ഇപ്പോ കിട്ടും….””
“”പിന്നെന്ത് സമ്മാനം?? “”
“” ചുമ്മ പറഞ്ഞതാ… നീ ഇവിടെ ഇരിക്ക്… നമ്മുക്ക് എന്തേലും ഒക്കെ മിണ്ടിയും പറഞ്ഞും ഇരിക്ക…. “”
ഞാൻ ഒഴിഞ്ഞു മാറാൻ നോക്കിയെങ്കിലും അവളെന്നെ പിടിച്ചിരുത്തി… ഇടക്ക് പാട്ട് പാടാൻ പറഞ്ഞെങ്കിലും പാടിയില്ല… പിന്നെ പാടാം എന്ന് പറഞ്ഞു ടോപ്പിക്ക് മാറ്റി… അങ്ങനെ സമയം പോയതറിഞ്ഞില്ല…
“”എനിക്ക് നിന്നോടൊരു കാര്യം പറയാനുണ്ട്… “” അത് വരെ കളിയും ചിരിയും ആയിരുന്ന അവൾ പെട്ടന്ന് സീരിയസ് ആയി…
“”എന്ത് കാര്യം??””
“”നീ ഇനി എന്നെ വേണ്ടാത്ത രീതിയിൽ കാണരുത്… ഞാൻ നിനക്കാളും വയസ്സിനു മൂത്തതാണ്… “” അവളുടെ മുഖം ആകെ മാറി… എനിക്ക് അത് കേട്ടപ്പോ എന്തോപോലെ…
“”എന്ത് വേണ്ടാത്ത രീതി… എന്താ ഈ പറയണേ??””
“”നിനക്കത് മനസിലായി എന്ന് എനിക്കറിയാം… ഇന്നേലേം ഇന്നും ചെയ്തത് ഞാൻ മറക്കാം… ഇനി വേണ്ട… “” ഞാൻ ഒന്നും പറയാതെ എങ്ങോട്ടോ നോക്കിയിരുന്നു… സമ്മാനം തരാം എന്ന് പറഞ്ഞ് വിളിച്ചപ്പോ പോവണ്ടായിരുന്നു…
“” ഇനി അങ്ങനെ ഉണ്ടായാൽ എന്റെ സ്വഭാവം മാറും… കേട്ടല്ലോ… “” നല്ലമ്പോലെ പോയികൊണ്ടിരുന്ന ദിവസായിരുന്നു, നായിന്റെ മോള് എല്ലാം ചളമാക്കി… അവൾ ഇതൊന്നും ചുമ്മ പറയുന്നതല്ല… സീരിയസ് ആണെന്ന് കണ്ടാലറിയാം… ഇതെല്ലാം പറഞ്ഞു അവൾ നേരത്തെ തന്നെ എണീറ്റു പോയിരുന്നു…. ഞാൻ കൊറച്ചു നേരം കൂടി ഇരുന്ന് റൂമിലേക്ക് പോയി…