“” അത് ഒന്നും ഇല്ല… നമ്മുടെ ഈ ഒരു ടീമിന്റെ ലാസ്റ്റ് പ്രോഗ്രാം ആയിരിക്കും…”” വിഷ്ണു അത് പറഞ്ഞതും ഒന്നും മനസിലാവാത്തപോലെ ഞാൻ എല്ലാരേം നോക്കി…
“”നീ ഓവർ ആക്കി ചാളമാകാതെ കാര്യം പറ…””
“”എടാ അത് പാർവതി കോളേജ് മാറി പൂവ്വാണെന്ന്… “” ഞങ്ങടെ മ്യൂസിക് ഗ്രൂപ്പിലെ ഒരു പാവം കുട്ടിയാണ് പാർവതി… അത്രക്ക് പാവം ഒന്നും അല്ല… അത്യാവശ്യത്തിനു തന്റെടം ഒക്കെ ഉണ്ട്… പാർവതിയെ നോക്കുമ്പോ അവള്ടെ മുഖം എല്ലാം വാടിട്ടുണ്ട്…
“”അതെന്ത് പറ്റി പെട്ടന്ന് ട്രാൻസ്ഫർ ഒക്കെ വേടിക്കാൻ… വീട്ടിൽ വല്ല ഇഷ്യൂ ഉണ്ടോ…???””
“”അങ്ങനെ ചോദിച്ച… ഉണ്ടെന്നും പറയാം ഇല്ലെന്നും പറയാം… അപ്പൂപ്പനാണ് വാശി… എന്തായാലും വേറെ വഴിയില്ല പോയെ പറ്റു….””
തുടരും….