ഏണിപ്പടികൾ 4 [ലോഹിതൻ]

Posted by

രവിക്ക് ഒറ്റനോട്ടത്തിൽ തന്നെ പേരു വിളിക്കുന്ന ആളെ മനസിലായില്ല…

രവി ചേട്ടാ ഇത് ഞാനാ.. സണ്ണി…

ഏതാനും നിമിഷങ്ങൾക്ക് ശേഷമാണ് രവിക്ക് റെയ്ഞ്ച് കിട്ടിയത്…

ഡാ.. സണ്ണീ… നീ എവിടെ ആയിരുന്നെ ടാ.. ഞാൻ ചിലപ്പോഴൊക്കെ നിന്നെ ഓർക്കും.. ഇതാരുടെയാടാ ജീപ്പ്..

ഒക്കെ പറയാം രവിച്ചേട്ടാ.. ചേട്ടൻ വണ്ടിയിലേക്ക് കയറ്…

വണ്ടിയിലേക്ക് കയറിയ രവി ചോദിച്ചു നീ എന്നെങ്കിലും വരുമെന്ന പ്രതീക്ഷയിലാടാ ഔത ചേട്ടൻ… പാവം കിടപ്പു തുടങ്ങിയിട്ട് വർഷം ഒന്നു കഴിഞ്ഞു…

സണ്ണി വണ്ടി റോഡ് സൈഡിൽ ഒതുക്കി നിർത്തി…

ചാച്ചന് എന്തു പറ്റി…

ചക്ക പറിക്കാൻ പ്ലാവിൽ കയറിയതാ പിടി വിട്ടുപോയി.. നല്ല വെള്ളമായിരു ന്നു.. ഞാൻ അറിഞ്ഞത് രണ്ടു ദിവസം കഴിഞ്ഞാണ്.. കുറേ നാൾ കോട്ടയത്ത്‌ മെഡിക്കൽ കോളേജിൽ ആയിരുന്നു…

ഇപ്പം വീട്ടിൽ കിടപ്പാണ്…

അപ്പോൾ വീട്ടിലെ കാര്യങ്ങൾ ഒക്കെ..!

നിന്റെ അനിയത്തിയില്ലേ… നിർമല അവൾ പാലയിൽ ചെറുപുഷ്‌പ്പത്തിലാ അവൾക്ക് കിട്ടുന്നത് കൊണ്ടാ വീട്ടിലെ ചിലവ് നടക്കുന്നത്… പിന്നെ ഇളയ ചെറുക്കൻ വല്ല പണിക്കും പോകുന്നുണ്ടോയെന്നു അറിയില്ല…

രവിയിൽ നിന്നും കേട്ടതൊക്കെ ദുഃഖ കരമായ കാര്യങ്ങൾ ആയിരുന്നു.. സണ്ണി പോകുമ്പോൾ നിർമ്മല പത്തിൽ പഠിക്കുകയാണ്… ഇളയവൻ സാബു ഏഴിലും…

രണ്ടു പേരും അവരുടെ അമ്മയുടെ വാക്കുകൾ കേട്ടുകൊണ്ട് എന്നോട് എന്തു പോരടിച്ചതാ…

മരിച്ചു പോയ എന്റെ അമ്മയെ പറ്റി എന്തൊക്കെ ആ തള്ള പറഞ്ഞിരിക്കു ന്നു… മറക്കാൻ പറ്റുന്നില്ല.. അവർ അമ്മയും മക്കളും ഒരു ടീം.. ഞാൻ എവിടുന്നോ വലിഞ്ഞു കയറി വന്നതുപോലെ…

വീട്ടിലേക്ക് കയറുന്ന നടവഴിയുടെ നേരേ ജീപ്പ് നിർത്തിയിട്ട് ഡാഷ് ബോർഡിൽ നിന്നും ഒരു കറുത്ത ചെറിയ ബാഗ് എടുത്തു കൈയിൽ പിടിച്ചു…

രവി ചേട്ടൻ വീട്ടിലേക്ക് കയറുന്നോ..

ഇല്ല സണ്ണീ… നീ പോയിട്ട് വാ..

മുറ്റത്ത് കയറുന്നതിനു മുൻപ് തന്നെ ചെറിയമ്മയെ കണ്ടു…

മുഷിഞ്ഞു പിഞ്ചിയ ചട്ടയും മുണ്ടും.. മുഖത്തെ പഴയ തുടുപ്പൊന്നും കാണുന്നില്ല… സണ്ണിയെ സൂക്ഷിച്ചു നോക്കി…മനസിലായില്ലന്ന് തോന്നുന്നു.

നാലു വർഷം മുൻപ് ഓല മടൽ കൊണ്ട് അടിച്ചിട്ട് ഓടിപ്പോയവനാണ്.. മനസിലായാൽ ബഹളം വെയ്ക്കുമോ ആവോ..

Leave a Reply

Your email address will not be published. Required fields are marked *