ഞങ്ങളുടെ ലോകം 2 [കുഞ്ചക്കൻ]

Posted by

അമ്മ എന്നെ ആഗ്രഹിക്കുന്നില്ലെങ്കിൽ

ചെയ്തത് തെറ്റാണെന്ന് ഏറ്റ് പറഞ്ഞ് മാപ്പ് ചോദിക്കണം. ഇങ്ങനെ ഓരോന്ന് മനസിൽ കണക്ക് കൂട്ടിയാണ് വീട്ടിലേക്ക് മടങ്ങിച്ചെന്നത്..

 

ഞാൻ വീട്ടിൽ എത്തിയപ്പോൾ അമ്മ ടീവിക്ക് മുന്നിൽ തന്നെ ഇരിക്കുന്നുണ്ടായിരുന്നു. ഞാനും അമ്മയുടെ അടുത്ത് തന്നെ പോയി ഇരുന്നു.

 

അമ്മ എന്നെ നോക്കുന്നില്ല. ഇല്ലെങ്കിൽ ടീവി തുറന്ന് വെച്ച് എന്നെയും കാണാൻ സമ്മതിക്കാതെ സംസാരിച്ചോണ്ടിരിക്കുന്ന ആളാണ്.

 

നീ എവിടെ പോയതാ.. കുറെ നേരം ആയല്ലോ..  എന്തെങ്കിലും ചോദിക്കണ്ടേ എന്ന് കരുതി ചോദിക്കും പോലെ അമ്മ ചോദിച്ചു.

 

ഞാൻ ഒന്ന് പുറത്തോട്ട്. ഫ്രണ്ട്സിനെയൊക്കെ ഒന്ന് കാണാൻ. പെട്ടന്നുള്ള ചോദ്യമായതിനാൽ ഞാൻ മറുപടി പറഞ്ഞപ്പോൾ ഒന്ന് തപ്പി തടഞ്ഞു.

 

അതിന് അമ്മ ഒന്ന് മൂളുക മാത്രം ചെയ്തു. ശേഷം വീണ്ടും ടീവിയിൽ തന്നെ നോക്കിയിരുന്നു. ഞാൻ അടുത്ത് ഉണ്ടെന്ന ഭാവം പോലും അമ്മയ്ക്കില്ല..

 

എനിക്ക് മനസിലായി അമ്മയ്ക്ക് എന്നോട് ദേഷ്യമാണ്. ആദ്യമായി ആണ് ഞാൻ അമ്മയിൽ ഇങ്ങെനെ ഒരു ഭാവം കാണുന്നത്.

ടീവിയിൽ നോക്കി ഇരിക്കുന്നു എന്നെ ഒള്ളു ചിരിക്കുന്നില്ല ഒന്നും പറയുന്നില്ല. എന്തിന് ഒന്ന് അനങ്ങുന്നു പോലും ഇല്ല..

 

ഞാൻ ധൈര്യം സംഭരിച്ച് അമ്മ മാത്രം കേൾക്കാൻ പാകത്തിന് തല കുനിച്ച് പതിയെ പറഞ്ഞു.

 

ഞാൻ ചെയ്തത് തെറ്റാണ്. ഞാൻ ഒരിക്കലും ചെയ്യാൻ പാടില്ലാത്ത കാര്യമാണ് ഇന്ന് ചെയ്തത്. അമ്മ എന്നോട് ക്ഷമിക്കണം. നമുക്ക് പണ്ടത്തെ പോലെ തന്നെ നല്ല കൂട്ടായി ഇരിക്കാം… അമ്മയ്ക്ക് എന്നോടുള്ള ദേഷ്യം മാറുന്നില്ലെങ്കിൽ എന്നെ അടിച്ചോ… എന്ത് വേണമെങ്കിലും ചെയ്തോ… ഇങ്ങനെ എന്നെ അവോയ്ഡ് ചെയ്യല്ലേ…

 

അമ്മ അതെ ഇരുത്തം തന്നെ. എന്നെ ഒന്ന് നോക്കുന്നു പോലും ഇല്ല. ഞാൻ ഇത്രയൊക്കെ പറഞ്ഞിട്ടും അമ്മ എന്നെ അവോയ്ഡ് ചെയ്യുന്നത് കണ്ടപ്പോൾ എനിക്ക് സങ്കടം കൊണ്ടാണോ ദേഷ്യം കൊണ്ടാണോ അറിയില്ല. കണ്ണൊക്കെ കലങ്ങി ശ്വാസം എടുക്കാൻ ബുദ്ധിമുട്ടുള്ള പോലെ തോന്നി.

 

ഞാൻ തെറ്റാണ് ചെയ്തത് എന്ന് എനിക്ക് അറിയാം ഞാൻ അതിനെ ഞായികരിക്കുന്നില്ല. പക്ഷെ അമ്മയും തെറ്റ് തന്നെയാണ് ചെയ്തത്. എന്നിട്ട് ഇപ്പൊ തെറ്റ് മുഴുവൻ എന്റെ ഭാഗത്താണ് എന്ന പോലെയാണ് അമ്മയുടെ ഭാവം…

Leave a Reply

Your email address will not be published. Required fields are marked *