ഞങ്ങളുടെ ലോകം 2 [കുഞ്ചക്കൻ]

Posted by

 

ഇല്ല.. ഞാൻ പറഞ്ഞു.

 

കരഞ്ഞത് കൊണ്ടായിരിക്കും അമ്മയുടെ മുഖം ഒക്കെ നീര് വെച്ച പോലെ ഉണ്ടായിരുന്നു.

 

അമ്മ എന്തെങ്കിലും കഴിച്ചോ.. ഞാൻ ചോദിച്ചു.

 

നീ ഒന്നും കഴിക്കാതെയല്ലേ ഇവിടന്ന് പോയത്. പിന്നെ ഞാൻ എങ്ങനെ കഴിക്കും..

അയ്യോ.. നിനക്ക് വിശക്കുന്നില്ലേ… ഞാൻ ആണെങ്കിൽ ചോറ് ഒന്നും ഉണ്ടാക്കിയിട്ടില്ല. നീ കുറച്ച് നേരം ഇവിടെ ഇരിക്ക് ഞാൻ ഇപ്പൊ ഉണ്ടാക്കി തരാം…

 

ഞാൻ കഴിച്ചിട്ടാണ് വന്നത്. അമ്മയ്ക്ക് കഴിക്കാൻ ഇനി ഉണ്ടാക്കിയിട്ട് വേണോ…

 

ഞാൻ രാവിലെ ഉണ്ടാക്കിയ ഉപ്പുമാവ് ഉണ്ട് അത് കഴിച്ചോളാം.. എനിക്ക് അത് മതി.

 

അത് പോര. അമ്മ ആദ്യം പോയി കയ്യും മുഖവും ഒക്കെ കഴുകി വാ.. എന്ന് പറഞ്ഞ് ഞാൻ അമ്മയെ ബാത്റൂമിലേക്ക് തള്ളി വിട്ടു. എന്നിട്ട് ഞാൻ എന്റെ റൂമിൽ പോയി ബിരിയാണി എടുത്ത് വന്ന് ടേബിളിൽ വച്ചു. എന്നിട്ട് അമ്മയെ വിളിച്ച് കൊണ്ട് വന്ന് ടേബിളിൽ വെച്ച ബിരിയാണിക്ക് മുന്നിൽ ഇരുത്തി.

അമ്മ എന്റെ മുഖത്തേക്കും ബിരിയാണി പൊതിയിലേക്കും മാറി മാറി നോക്കിയിട്ട് ചോദിച്ചു.

 

എന്താ ത്…

 

ഇതിന് എല്ലാവരും പറയുന്നത് ബിരിയാണി എന്നാണ് ന്ന് പറഞ്ഞ് ഞാൻ പൊതി അഴിച് ബിരിയാണി അമ്മയുടെ മുന്നിൽ തുറന്ന് വെച്ച് കൊടുത്തു.

 

ഇത് നീ എനിക്ക് വേണ്ടി വാങ്ങിയതാണോ…

 

ഇവിടെ ഇപ്പൊ അമ്മ മാത്രമല്ലെ ഒള്ളു.

 

നീ കഴിച്ചോ…

 

ഞാൻ കഴിച്ചു. ഇത് ഞാൻ എന്റെ അമ്മ കുട്ടി വിശന്നിരിക്കായിരിക്കും എന്ന് കരുതി വാങ്ങിയതാണ്. ഇരുന്ന് കഴിക്ക്.

 

അമ്മ കണ്ണൊക്കെ നിറച്ച് എന്നെ നോക്കി ചിരിച്ചു..

 

ഇനി ഇരുന്ന് മോങ്ങിയാൽ ഈ മൂക്ക് ഞാൻ ഇടിച്ച് പരത്തും. വേഗം കഴിക്ക്. ഞാൻ ഒരു കപട ദേഷ്യത്തിൽ പറഞ്ഞു.

 

അതിനും അമ്മ ഒന്ന് ചിരിച്ചിട്ട് ബിരിയാണി കഴിക്കാൻ തുടങ്ങി. ഇടയ്ക്ക് എനിക്കും വാരി തന്നു.

 

ഭക്ഷണം കഴിച് കഴിഞ്ഞ് ഞങ്ങൾ രണ്ട് പേരും കുറെ നേരം സംസാരിച്ചിരുന്നു. അതിനിടയിൽ ഞങ്ങൾ രണ്ട് പേരും കുറ്റങ്ങൾ എല്ലാം സ്വയം ഏറ്റെടുത്ത് അങ്ങോട്ടും ഇങ്ങോട്ടും മാപ്പ് പറച്ചിലും കെട്ടിപിടുത്തവും ഒക്കെ തന്നെയായിരുന്നു വൈകുന്നേരം വരെ..

Leave a Reply

Your email address will not be published. Required fields are marked *