സ്വർഗ്ഗത്തിലെ മാളവിക [Thomas Chacko]

Posted by

ഷൂട്ടിനെപ്പറ്റി എല്ലാ വിവരങ്ങളും ദർശൻ നൽകിയപ്പോൾ പെട്ടെന്ന് ഒരു സ്പാർക്ക് ഡേവിഡിന്റെ ഉള്ളിൽ ഉദിച്ചു.

ഡേവിഡ് : “അതായത് ഈ കൺസെപ്റ്റ് എന്ന് പറയുന്നത് ഫിലോസഫി, ലിറ്ററേച്ചർ ബേസ്ഡ് ആണ് അല്ലെ?”

ദർശൻ : “അതെ..”

ഡേവിഡ് : “അങ്ങനെയാണെങ്കിൽ നിങ്ങൾ രണ്ടാളും കൂടി സംസാരിച്ചു തീരുമാനിക്കൂ. എല്ലാ ചുമതലകളും ഞാൻ മാളവികയ്ക്ക് ഏൽപ്പിക്കുന്നു.. മാളവികയ്ക്ക് അതിനെ പറ്റി ഒക്കെ നല്ല അറിവല്ലേ..”

ദർശൻ : “അങ്ങനെ ആണെങ്കിൽ നന്നാവും.. ടീച്ചറിന് മൊത്തത്തിൽ ഈ കൺസെപ്റ്റ് ഇഷ്ടപെട്ടതാണ്.”

ഡേവിഡ് : “മാളുവിന്‌ ഓക്കേ ആണോ?”

മാളവിക ചിരിച്ചുകൊണ്ട് മൂളി.

ഡേവിഡ് : “ദർശൻ ഇങ്ങു വന്നാൽ മതി. നമുക്കിരുന്നങ്ങു സെറ്റ് ആക്കാം..”

ദർശൻ അതിയായ സന്തോഷത്തോടെ സമ്മതിച്ചു. ഡേവിഡിന്റെ മനസ്സിൽ പിന്നെയും ഗൂഢമായ ഒരു പ്ലാൻ ഉദിച്ചു.

ഡേവിഡ് : “വെയ്റ്റ് വെയ്റ്റ്. ഇവിടെ സ്ഥിരം ക്ലയന്റ്റ് ഒക്കെ വരുന്നതാണ്.. മാളൂ.. നമ്മുടെ പുഴയോരത്തുള്ള വീട് വൃത്തി ആണോ ഇപ്പൊ?”

മാളവിക : “കഴിഞ്ഞ ആഴ്ച പോയപ്പോൾ പ്രശ്നം ഒന്നും ഇല്ലായിരുന്നു..”

ഡേവിഡ് : “ആഹാ.! എങ്കിൽ പിന്നെ അങ്ങോട്ട് ആക്കികൂടെ നിങ്ങളുടെ പ്രീ പ്രൊഡക്ഷൻ? അവിടെ ആവുമ്പൊ നല്ല സീനറി ആണ്, പിന്നെ പ്രൈവസിയും ഉണ്ട്. എന്ത് പറയുന്നു..”

മാളവിക : “പക്ഷേ ഡേവിടിനു ബുദ്ധിമുട്ടാവില്ലേ? ഇടയ്ക്കിടക്ക് അങ്ങോട്ട് വരണം..”

ഡേവിഡ് : “ഞാൻ വല്ലപ്പോഴും മാത്രമേ അങ്ങോട്ട് ഇറങ്ങൂ. പണം മാത്രം അറിയാവുന്ന എനിക്ക് എന്ത് ക്രിയേറ്റിവിറ്റി.. ഹഹ!”

മാളവിക : “എനിക്ക് ഓക്കേ ആണ്..”

ദർശൻ : “ഈ സ്ഥലം എവിടെ ആണ്?”

മാളവിക : “ഇവിടെ നിന്ന് കുറച്ചു ദൂരമേ ഉള്ളൂ. നമ്മൾ ഔട്ട് ഹൌസ് പോലെ ഉപയോഗിക്കുന്ന സ്ഥലമാണ് അത്.. സ്വർഗം എന്ന് വിളിക്കും.”

ദർശൻ : “വൗ!”

രാത്രി ഭക്ഷണം കഴിച്ചിട്ടാണ് അവനന്നു അവിടെ നിന്നും പിരിഞ്ഞത്. ഗിറ്റാറും എടുത്തു ഇറങ്ങുന്ന അവനെക്കണ്ട മാളവികയ്ക്ക് ഉള്ളിൽ എന്തോ ഒരു തരം വിരഹം അനുഭവപെട്ടു. അവൻ പാടിയ പാട്ടുകൾ അവളുടെ ഉള്ളിൽ മുഴങ്ങി. ആ തണുപ്പതു അവളുടെ ശരീരം രോമാഞ്ചമണിഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *