പെങ്ങളുടെ സിനിമ മോഹവും ആയിഷുവിന്റെ പ്രണയവും 1 [ജിന്ന്]

Posted by

പെങ്ങളുടെ സിനിമ മോഹവും ആയിഷുവിന്റെ പ്രണയവും 1

Pengalude Cinima Mohavum Ayushinte Pranayavum Part 1 

Author : Jinn

 


ആദ്യം തന്നെ കഥ ഇഷ്ട്ട  പെട്ടുവെങ്കിൽ  കമന്റ്‌ ഇടാൻ മറക്കരുത്… നിങ്ങളുടെ സപ്പോർട്ട് ആണ് അടുത്ത പാട്ടിന്റെ വേഗത…


 

 

ഡാ. മോനെ നേരായി പെട്ടന്ന് നീച്ചു കുളിക്കാൻ നോക്ക്

ഇതാ…….ഉമ്മ ഒരു അഞ്ചു മിനിറ്റ് കൂടെ കിടക്കട്ടെ….

നേരത്രായിന്നാ അന്റെ വിചാരം… പെട്ടന്ന് നീച്ചു കുളിച്ചോ ഇജ്ജ്…

ആഹ്…. ഉമ്മ

ഇതൊക്കെ കേട്ടപ്പോ നിങ്ങൾ കരുതി കാണും പത്താം ക്ലാസ്സ്‌ പഠിക്കുന്ന എന്നെ സ്കൂൾക്ക് പറഞ്ഞയ്ക്കാൻള്ള പരുവാടി ആണ് എന്ന്. പക്ഷെ അങ്ങനെ അല്ല ഐ.ട്ടി കമ്പനിയിൽ ജോലി ചെയ്യുന്നേ എന്നെ പോകാൻ വിളിച്ചു ഉണർത്തുകയാണ് ഉമ്മ ഇത് എല്ലാം വീട്ടിലും നടക്കുന്ന സ്ഥിരം കലാപരുവാടി ആണല്ലോ.

 

ഇതൊക്കെ പറഞ്ഞു നിന്ന ഓഫീസിൽ പോകാൻ നേരം വഴികും അത് കൊണ്ട് ഞാൻ പോയി ഫ്രഷ് ആയിട്ട് വരാം.

ആഹ് ഉമ്മ ഇന്റെ ബെൽറ്റ്‌ കണ്ടായിരുന്നോ ..

ഇജ്ജ് അത് എവിടേലും കൊണ്ടോയിടും ഇന്നീട്ട് ഇന്നോട് വന്നു ചോയിച്ചോ…

ഇത് കേട്ടില്ലേ ഇത് ഇവിടെ സ്ഥിരം ആണ്.

 

ഇതൊക്കെ പറയാൻ ഞാൻ ആരാ എന്ന് നിങ്ങൾ കരുതുണ്ടാകും..

ഇന്റെ പേര് ഷമീർ 24 വയസ്സ് നേരത്തെ പറഞ്ഞപോലെ ഐ. ട്ടി കമ്പനിയിൽ 6 മാസം ആയി ജോലി ചെയുന്നു. വീട്ടിൽ ഉമ്മ പിന്നെ ഒരു പുന്നാര പെങ്ങൾ ഷംന 21, സിനിമയിൽ അഭിനയിക്കാൻ വേണ്ടി നടക്കുകയാണ്.കണ്ടാൽ സീരിയൽ നടി ഷഫ്‌ന നിസാമിന്റെ പോലെ ഇരിക്കും പിന്നെ…. ഉപ്പ ഞങ്ങളെ വിട്ട് നേരത്തെ യാത്ര ആയി……അത് കൊണ്ട് തന്നെ ഉമ്മയാണ് ഞങ്ങളെ കഷ്ട്ട പെട്ടു നോക്കിയത്.

 

ഉമ്മ എന്താ ഉണ്ടാക്കിയത് ഇന്ന്….

പുട്ടും കടലയും ഇണ്ട്..

Leave a Reply

Your email address will not be published. Required fields are marked *