അല്ലേലും ഉള്ള ചോര മുഴുവൻ കുടിച്ചാൽ എങ്ങനാ വിശക്കാ.. മായ പിറുപിറുത്തു..
എന്താ ?
എന്ത് മായ ചോദിച്ചു..
അല്ല ഏട്ടത്തി എന്തോ പറഞ്ഞപോലെ തോന്നി..
അല്ല ചിലർ കൊതുകിനെക്കാൾ കഷ്ടമാണെന്ന് പറഞ്ഞതാ …
കൊതുകോ ? ഇവിടെ എവിടാ കൊതുക്
ഇവിടെ അല്ല ആ ഡ്രസ് ലാന്റില് ഒരു കൊതുക് അവിടെ ഉള്ള പണിക്കാരികളുടെയൊക്കെ ചോര കുടിച്ചു വറ്റിച്ചെന്ന് പറഞ്ഞതാണേ.. അവർക്കൊക്കെ ഇനി എത്ര കുപ്പി രക്തം കേറ്റേണ്ടി വരുമോ ആവോ..
ഓഹോ എന്നെ ഊതിയതാണല്ലേ അപ്പു മനസ്സിലോർത്തു..
അങ്ങനാണേ മായേച്ചിയും ഒരു രണ്ട് കുപ്പി വാങ്ങിക്കോ.. അമ്മാതിരി കുടിയാ ആ സെയിൽസ് മാൻ കുടിച്ചത് അപ്പു പൊട്ടി ചിരിച്ചുകൊണ്ട് പറഞ്ഞു.
എന്താ ഇതിനും മാത്രം കിണിക്കാൻ കാണാൻ കൊള്ളാവുന്ന പെൺപിള്ളേരേ ആൺപിള്ളേർ നോക്കും .. മായ മറുപടി നല്കി
എങ്ങിനെ എങ്ങിനെ കാണാൻ കൊള്ളാവുന്ന.. അത് തന്നെയല്ലേ ഞാനും ചെയ്തുള്ളൂ.. ഞാനും ഒരാണല്ലേ ? അപ്പുവും വിട്ടു കൊടുക്കാൻ തയ്യാറായില്ല .
ഹോ ഒരാണ് വന്നേക്കുന്നു .. നേരെ നോക്കി വണ്ടിയോടിക്ക് ചെക്കാ.. മായ അവന്റെ തലയിൽ തട്ടികൊണ്ടുപറഞ്ഞു .
ആഹ് .. ഞാൻ എത്രവട്ടം പറഞ്ഞിട്ടുണ്ട് മുതുക്കി എന്റെ തലയിൽ അടിക്കരുതെന്ന് .
മുതുക്കിയോ ആര് ഞാനോ ?
പിന്നെ പത്ത് അൻപത് വയസ്സായ നിങ്ങളെ ഞാൻ കുഞ്ഞേ എന്ന് വിളിക്കാം ..
നീ ആ മാനേജർ ചോദിച്ചേ കേട്ടായിരുന്നോ നിന്റെ ഗേൾഫ്രണ്ട് ആണോന്ന്
അത് അങ്കിളിന് കാഴ്ച കുറവ് വല്ലോം ഉണ്ടാകും അതോണ്ട് ആവും ..
ആണോ കാഴ്ച കുറവുള്ള ആ അങ്കിൾ ഒരു കാര്യം കൂടെ പറഞ്ഞിരുന്നു നമ്മൾ നല്ല മാച്ച് ആണെന്ന്.. മായ ചിരിച്ചു കൊണ്ട് പറഞ്ഞു..
അപ്പുവും അവളോടൊപ്പം ചിരിയിൽ പങ്കുചേർന്നു. വൈകാതെ തന്നെ അവർ വീട്ടിലെത്തി.