ഉറക്കമായോ ?
ബ്ലൂ ടിക് കണ്ടിട്ടും റിപ്ലേ ഒന്നും ഇല്ലാത്തതിനാൽ അപ്പു പിണക്കത്തിലാണെന്ന് മായയ്ക്ക് മനസ്സിലായി ..
പിണക്കമാണോ അപ്പൂ .. ഇണക്കമാണോ ..
അടുത്തുവന്നാലും പൊന്നേ മടിച്ചു നിൽക്കാതെ
അവൾ തന്റെ മധുര സ്വരത്തിൽ ഒരു വോയിസ് മെസ്സേജ് അയച്ചു.
എനിക്ക് ആരോടും പിണക്കവും ഇല്ല ഇണക്കോം ഇല്ല അവൻ മറുപടി അയച്ചു..
ഉവ്വ എനിക്ക് അറിയാതതല്ലലോ നിന്നെ .. ഞാൻ കരുതി നീ വീട്ടിലെത്തിയ ഉടനെ തന്നെ എന്നെ വിളിക്കുമെന്ന്
ഞാൻ എന്തിന് വിളിക്കണം എന്നോട് പറഞ്ഞിട്ടൊന്നും അല്ലലോ പോയെ . അല്ലേലും നിങ്ങൾ നിങ്ങടെ വീട്ടിൽ പോകുന്നേന് എന്നോട് എന്തിന് പറയണം. ഞാനാരാ ?
നീയോ നീ എന്റെ മുത്തല്ലേ ഡാ അപ്പൂട്ടാ..
ഉം മുത്തും സ്വത്തും ഒക്കെ പറച്ചിലേ ഉള്ളു സ്വന്തം വീട്ടിൽ എത്തിയപ്പോൾ നമ്മളെ മറന്നു.
അതേ മറന്നോണ്ട് ആണല്ലോ ഞാൻ ഇപ്പോ മെസ്സേജ് അയച്ചേ
ഓ വല്യ കാര്യായി പോയി
ഡാ ഞാറാഴ്ച വേറെ പ്രോഗ്രാം ഒന്നുമില്ലലോ ?
ഉണ്ടെങ്കിൽ ?
ഉണ്ടേലും ഇല്ലേലും വൈകിട്ട് എന്നെ വിളിക്കാൻ വരണം
അങ്ങോട്ട് എങ്ങനാ മായേച്ചി പോയെ
സുധീഷേട്ടന്റെ ഓട്ടോയിൽ
ആ ഇങ്ങോട്ടും അങ്ങനെ വന്നാമതി
അപ്പോ നീ വരില്ലേ അപ്പൂസേ
ഇല്ല ..
നീ വരും ഇല്ലേൽ നിന്നെ വരുത്തേണ്ടത് എങ്ങനെയാണെന്ന് എനിക്കറിയാം .
ഉം ഞാൻ വന്ന് വിളിച്ചിട്ട് നിങ്ങൾ ഇങ്ങോട്ട് വന്നത് തന്നെ.. എന്നും പറഞ്ഞ് അപ്പു മെസ്സേജിന് റിപ്ലെ കൊടുത്തു
നീ വരും ഇല്ലേൽ ചാത്തന്മാർ നിന്നെ വരുത്തിക്കും
എന്റെ പട്ടി വരും ..
നോക്കാം .. വരുമ്പോൾ ആ ഡ്രെസ്സും ഇങ്ങെടുത്തോ മാറ്റി വാങ്ങാം. ബിൽ റൂമിലെ മേശയിലെ ആദ്യത്തെ ഡ്രോയിലുണ്ട്
ഉം എന്ന് മാത്രമായിരുന്നു അവന്റെ റിപ്ലെ