എന്താണിവിടെ സംഭവിക്കുന്നത് എന്ന് മനസ്സിലാകാതെ അമ്പരപ്പോടെ നിൽക്കുന്ന മായയുടെ മുഖത്ത് നോക്കി പ്രതാപ് ചോദിച്ചു
അ.. അ. അതേ ..
ഉം അതുൽ എന്തായാലും തന്റെ സെലക്ഷൻ കൊള്ളാം എന്താ തന്റെ ഗേൾഫ്രണ്ടിന്റെ പേര് ?
അയ്യോ അങ്കിൾ ഇത് എന്റെ ഏട്ടന്റെ വൈഫാണ് ..
ഹോ .. അയാം റിയലി സോറി മിസിസ് .. പേരന്തായിരുന്നു
മായ…. മായ അനൂപ്
ഒകെ മായ ഐ എം റിയലി സോറി .. ആളാരാണെന്നറിയാതെ അങ്ങനെ പറഞ്ഞതിൽ ക്ഷമ ചോദിക്കുന്നു..
ഇറ്റ്സ് ഓക്കെ സർ ..
ബൈ ദ ബൈ അയാം പ്രതാപ് ചന്ദ്രൻ. അതുലിന്റെ കൂടെ പഠിക്കുന്ന പ്രത്യൂഷിന്റെ അച്ഛനാണ് അയാൾ സ്വയം പരിചയപ്പെടുത്തി.
അവൾ തിരിച്ച് ഒരു പുഞ്ചിരി മാത്രം നല്കി.
അൻവർ എന്താണ് ഇവരുടെ ഇഷ്യൂ.. പ്രതാപ് സെയിൽസ്മാനോട് ചോദിച്ചു. അവൻ ഇതുവരെ നടന്നതെല്ലാം വിശദീകരിച്ചു പറഞ്ഞു.
ഒക്കെ നോ പ്രോബ്ലം താൻ ആ പ്രൊഡക്ട് ഡാമേജ് ഒന്നുമില്ലെന്ന് വെരിഫൈ ചെയ്തിട്ട് മാറ്റി കൊടുത്തേക്ക്.
ഓക്കെ സർ ..
താങ്ക്യൂ സോമച്ച് പ്രതാപ് അങ്കിൾ.. നന്ദി സൂചകമെന്നോണം അപ്പു പറഞ്ഞു.
ഹേയ് ഇറ്റ്സ് ഒക്കെ മാൻ .. എക്സാം കഴിഞ്ഞാൽ ഒന്ന് അങ്ങോട്ടേക്കൊക്കെ ഇറങ്ങ്
ശരി അങ്കിൾ എന്നും പറഞ്ഞ് സെയിൽസ്മാന് പിന്നാലെ അവരും പുറത്തേക്ക് ഇറങ്ങി
മാം ദിസ് വേ.. ജെന്റ്സ് സെക്ഷൻ മുകളിലാണ് എന്നു പറഞ്ഞ് അൻവർ സ്റ്റെയർ ചൂണ്ടിക്കാണിച്ചു കൊടുത്തു .. മുകളിലെത്തിയ അവരെ ജെന്റ്സ് സെക്ഷനിലേക്ക് കൂട്ടി കൊണ്ടുപോയി. അവിടെ ഉണ്ടായിരുന്ന ഒരു ലേഡി സ്റ്റാഫിനോട് കാര്യങ്ങൾ അവതരിപ്പിച്ച ശേഷം മായയെ നോക്കി ഒരു പുഞ്ചിരി സമ്മാനിച്ചിട്ട് അവൻ താഴേക്ക് പോയി.
സർ സൈസ് ഏതാണ് ലാർജ് അല്ലെ ?
അതെ … മറുപടി കൊടുത്തത് മായയാണ്
ഈ ഷെൽഫിൽ ഉള്ളതൊക്കെ ലാർജ് ആണ് അതിൽ നിന്നും അവർ ഒരു ഷർട്ട് സെലക്ട് ചെയ്തു. കാഷ് കൗണ്ടറിലേക്ക് പോയി