മാറി മാറി ബെല്ലടിച്ചിട്ടും ഒരനക്കവും ഇല്ലാത്ത് കൊണ്ട് അവൻ വീടിന്റെ ചുറ്റും ഒന്ന് കറങ്ങി നടന്നു ഇല്ല ഇവിടെ ആരുമില്ല അവൻ ഉറപ്പിച്ചു. പിന്നെ ഫോണെടുത്ത് മായേച്ചിയെ വിളിച്ചു..
The Person Your Calling Is Speaking To Someone Please Call After Some Time .. എന്ന സുന്ദരമായ സ്ത്രീ ശബ്ദം കേട്ടപ്പോൾ അവന് വീണ്ടും കലി കയറി.. അവൻ കോൾ കട്ട് ചെയ്തു വീണ്ടും വിളിക്കാൻ നോക്കുമ്പോഴേക്കും മായ അവനെ തിരിച്ചു വിളിച്ചിരുന്നു..
ഡാ അപ്പു നീ എത്തിയോ ?
ഞാൻ എത്തിയിട്ട് മണിക്കൂർ ഒന്നായി നിങ്ങളിതെവിടാ എനിക്ക് പോയിട്ട് വേറെ പണിയുണ്ട് ?
സോറി ഞാനിതാ വരുന്നു എന്നും പറഞ്ഞ് അവൾ ഫോൺ കട്ട് ചെയ്തു.
അപ്പു തിണ്ണയിൽ കണ്ട കസേരയിൽ കയറി ഇരുന്നു . ഒരു പത്ത് മിനുട്ട് കഴിഞ്ഞപ്പോൾ അമ്മയോടൊപ്പം മായയും നടന്ന് വരുന്നത് കണ്ടു. ഏട്ടത്തിയുടെ മുഖത്ത് ഇപ്പോൾ ആ വാട്ടം ഇല്ല . പഴയ പ്രസരിപ്പൊക്കെ തിരിച്ചുവന്നപോലെ അവന് തോന്നി.
മോൻ വന്നിട്ട് കുറേ സമയമായോ മായയുടെ അമ്മയാണ് ചോദിച്ചത് .
ഇല്ല ഒരു പത്ത് മിനിറ്റ്.
ഞാൻ കുടുംബശ്രീക്ക് പോയതായിരുന്നു ഒറ്റയ്ക്ക് ഇവിടെ ഇരിക്കണ്ടല്ലോ എന്ന് കരുതി ഇവളെയും കൂട്ടി ..
ഓഹ് അത് സാരമില്ല..
ഡാ നീ ഇരിക്ക് ഞാൻ ഡ്രെസ്സ് മാറ്റി വരാം എന്നും പറഞ്ഞ് മായ അകത്തേക്ക് പോയി..
ഓഹ് അപ്പോ കുളിയൊക്കെ കഴിഞ്ഞു എന്ന് മനസ്സിൽ ആലോച്ചുകൊണ്ട് അവൻ ഒരു നിശ്വാസമിട്ടു.
വീട്ടിൽ എല്ലാവർക്കും സുഖം തന്നെയല്ലേ മോനേ
ആ അതേ ..
അനൂപ് വിളിക്കാറുണ്ടോ
ആ ചേട്ടൻ കുറച്ച് മുന്നേ വിളിച്ചേ ഉള്ളു ആന്റി . അങ്കിൾ എവിടെ പോയി .
മനോഹരേട്ടൻ കവലയിലെങ്ങാൻ പോയതാ .. മോൻ ഇരിക്ക് ഞാൻ ചായ എടുക്കാം ..