മിഴി 8 [രാമന്‍] [Climax]

Posted by

കൈ നീട്ടി വിരലുകൊണ്ട് കഷ്ടപ്പെട്ട് വലിച്ചു അത് കൈക്കുള്ളിലാക്കി. ആശാന്‍റിയ്യാണ്.  അറ്റന്‍റ് ചെയ്തു ചെവിയിൽ വെച്ചു.

“മോനെ രേവതിയാണ് ലക്ഷ്മിയുണ്ടോ അവിടെ?…”. ആശാന്‍റി അപ്പൊ ചെറിയമ്മയുടെ അടുത്തുണ്ട്.

“അഭീ……” ഒന്നുകൂടെ ആ ശബ്‌ദം ഫോണിലൂടെ വന്നു . ചെറുതായെങ്കിലും കേട്ടു കാണും അമ്മ ഒന്നിളക്കി.

“രേവതി ആന്‍റിയാ….” ഞാൻ അമ്മയുടെ ചെവിയിലേക്ക് വെച്ച് കൊടുത്തു.

“ഹാ..”

“ഹം…”

“ഓക്കേ…” അമ്മ ഫോണിലൂടെ മൂളുന്നത് കേട്ടു.

പിന്നെ ഇത്തിരി മടിയോടെ എഴുന്നേറ്റ് കൊണ്ട് നല്ല ചിരി കാട്ടി തോളിൽ പിടിച്ചു നിന്നു..

“എടാ അഭീ…..”ആ മധുരമുള്ള വാക്കുകളിൽ ഞാൻ ശെരിക്കും വീണു.

“എന്തോ…..?” ഈണത്തോടെ ഞാനും ചോദിച്ചു..

“പോവാൻ തോന്നുന്നില്ലടാ.. ഇങ്ങനെ നിന്‍റെ കൂടെ കിടക്കാൻ എന്ത് സുഖമാണന്നറിയോ…? ” കൊഞ്ചിക്കളിക്കാണ്.ചിലപ്പോ എന്നെ കളിപ്പിക്കാൻ ഉള്ള അടവ് കൂടെയാവും.ഞാൻ വല്ല സീരിയസ്സായിട്ട് പറയണേൽ. അപ്പൊ തൊടങ്ങും വാ വിട്ടുള്ള ചിരി എന്നിട്ട് കളിയാക്കലും.

“അയ്യടീ മോളെ… അങ്ങനെയിപ്പോ സുഖിക്കേണ്ട ട്ടോ.. എന്‍റെ പാവം ചെറിയമ്മയപ്പുറത് കിടക്ക. എന്തൊക്കെയാ അതിനെ വിളിച്ചേന്ന് ഓർമ്മയുണ്ടോ?. പാവമത് വയ്യാതെ കിടക്കാന്നുള്ള വിചാരം എങ്കിലും ഉണ്ടായിരുന്നോ? ” കളിമട്ടിലാണെകിലും. ഞാൻ ഒരു വിഷമം പോലെയാണത് പറഞ്ഞത്.അവളുടെ കാര്യം പറഞ്ഞപ്പോഴേ അതിന്‍റെ മുഖം വീണു..

“ന്നാ പോ… അതിന്‍റെയെടുത്ത് നിന്നോ.ചെല്ല് പോ….അവളെന്നെ  വിളിച്ചതിനൊന്നും കണക്കില്ലല്ലേ? ഒന്നുല്ലേലും എത്ര വയസ്സ് മുത്തതാ ഞാൻ ” അപ്പോഴേക്കും പിണങ്ങി.കയ്യിൽ മുറുക്കെ പിടിച്ചിരുന്ന കൈ സൈഡിലെ മേശയുടെ മുകളിലേക്ക് എറിഞ്ഞു കൊണ്ടത് ദേഷ്യം കാട്ടി. വെറുതെ ആവും പിണങ്ങലൊന്നും അതിന്‍റെ എടുത്ത് നിന്ന് പ്രതീക്ഷിക്കേണ്ട. അവൾ അമ്മയുടെ വിളിച്ചതിനൊന്നും ഒരു പ്രശ്നവും  തള്ളക്കില്ലന്നറിയാം, എന്നിട്ടും വെറുതെ ഓരോന്ന് എന്നോട് പറയാണ്.ആ മുഖത്തേക്ക് നോക്കുമ്പോ, നോക്കുമ്പോ മുഖം കനപ്പിച്ചുള്ള നോട്ടം തുടങ്ങി .

“ഞാൻ പോവ്വാ, അല്ലേലും അവള്‍ക്കെ എന്നോട് സ്നേഹമുള്ളൂ…” വിടാൻ ഉദ്ദേശം എനിക്കുമുണ്ടായില്ല. മുന്നിലേക്ക് തല നീട്ടിയിരുന്ന അതിനെ ഉന്തി ഞാൻ ചെയറിൽ നിന്ന് എഴുന്നേറ്റ് തിരിഞ്ഞു നടന്നു. ഡോർ തുറന്നു പുറത്തിറങ്ങിയപ്പോഴേ.ബാക്കിൽ നിന്ന് എന്‍റെ കൈ പിടിച്ചു അമ്മ നിർത്തിച്ചു.

Leave a Reply

Your email address will not be published. Required fields are marked *