മിഴി 8 [രാമന്‍] [Climax]

Posted by

തുറന്ന ഡോറിലൂടെ കാണുന്നയാ ടേബിളും, അതിന് മുകളിൽ വെച്ച പത്രങ്ങളും പിന്നെ ഒരു വലിയ കണ്ണാടിയും. അതിൽ നടന്നടുക്കുന്ന എന്‍റെ രൂപമുണ്ട്.ഇത്തിരി ചെരിഞ്ഞപ്പോ ആ സൈഡിൽ കണ്ണാടിയുടെ ഒരറ്റത്തു എന്‍റെ വരവ് നോക്കി കണ്ണ് നട്ടിരിക്കുന്ന അവളുണ്ട്. പുല്ല്! സ്റ്റക്ക് ആയി അവിടെ നിന്നു. അറിയാത്ത പോലെ തിരിഞ്ഞു കളിച്ചു.ഞാൻ പതിയെ തിരിച്ചു പോന്നു. എന്തോ അങ്ങട്ട് പോയി മിണ്ടനോ. ഒന്ന് ചിരിക്കനോ, ആ മുന്നിൽ നിൽക്കാനോ വലിയ ബുദ്ധിമുട്ട്. എന്നെയാണെകിൽ അവൾ നേരിട്ട് നോക്കുന്നു പോലുമില്ല.

പണ്ടാരമടങ്ങാനാണേൽ ഇന്നൊരുതുള്ളി മഴകാണാനില്ല. പറത്തൊക്കെ നോക്കിയാൽ കണ്ണ് അടിച്ചു പോവുന്ന തോതിൽ വെയിലാണ്. ഇടിയൊക്കെയോന്ന് വെട്ടിയാൽ. ആ അടുത്ത് ചെന്നിരിക്കാമായിരുന്നു.അല്ലേൽ പേടി കൊണ്ട് എന്‍റടുത്തേക്കു വന്നേനെ.പറഞ്ഞിട്ട് കാര്യമില്ല. ഇതൊക്കെ അല്ലേലും ഇങ്ങനെ തന്നെയാണ്.

നിന്ന് തിരിഞ്ഞു കളിച്ചു കളിച്ചു ഉപ്പാടിളകീന്ന് പറഞ്ഞാൽ മതി. സമയം പതിനൊന്നര, ഇന്നലെ ഉച്ചക്ക് കഴിച്ചതാണ്. അല്ലേലും ഫുഡ്‌ വിട്ടുള്ളൊരു സ്നേഹമൊക്കെ മതി! തോന്നി തുടങ്ങിയത് വിശപ്പ് കൊണ്ട. ചെന്ന് രണ്ടു ചീത്ത പോയിപ്പറയാൻ കഴിയുമെന്ന് ഇപ്പോഴുമെനിക്ക് തോന്നുന്നില്ല. ആ ഉണ്ടക്കണ്ണു കാണുമ്പോഴേ തളർന്നു പോവും. ഇത്തിരി നേരം കൂടെ പിടിച്ചു നിക്കാമെന്ന് കരുതി. ഇനിയും നിന്ന ചിലപ്പോ തല കറങ്ങുമെന്ന് ഉറപ്പായപ്പോ ചെറിയമ്മയുടെ റൂമിലേക്കുള്ള നോട്ടം നിർത്തി താഴേക്ക് ചാടി.

രണ്ട് ദോശയും, ചമ്മന്തിയും,ഇത്തിരി സാമ്പാറും വേണ്ടിയിട്ടല്ലാതെ ഒരു ഭംഗിക്ക് ഇത്തിരി കോഴി വെട്ടിനുറുക്കിയ അച്ചാറും എടുത്തൊരു ഒരു പ്ലേറ്റിൽ ആക്കി.നോട്ടം കൊണ്ട് തന്നെ വിശപ്പിനെ ശമിപ്പിക്കാൻ നോക്കി

.അച്ഛാറെടുത്ത സ്പൂൺ ഞാൻ വായിലിട്ട് നക്കി വൃത്തിയാക്കിയപ്പോ. നേർത്ത ചെറു കഷ്ണങ്ങളാക്കിയ ചിക്കനും ഇഞ്ചിയും ഇടക്ക് മെല്ലെയറിയാതെ കടിച്ചു പോവും ചെറിയ പുളിയും എരിവും, എവിടൊന്നൊക്കെയോ കേറിവരുന്നൊരു മധുരവും നാക്കിലൂടെ ഇഴഞ്ഞു ഇഴഞ്ഞു തലച്ചോറിൽ എത്തിയ പോലെ തോന്നി.നേരത്തെ മണം പിടിച്ച കുടലെന്നോട് കൈ കൂപ്പി നന്ദി പറഞ്ഞു കാണും.

ദോശ മുറിച്ചു ചമ്മന്തിയും കൂട്ടി സാമ്പാറിൽ മുക്കി മുക്കീല്ല എന്നാ രീതിയിൽ ഒന്ന് തൊട്ടിച്ചു വായ പിളറിയ പോലെ തുറന്നു വെച്ച് അണ്ണാക്കിലേക്ക് അതങ്ങു തട്ടാനുള്ള പ്ലാനിന് ചെറിയ തടസ്സം.മുകളിൽ നിന്ന് പത്രമെല്ലാം തട്ടി വീഴുന്നൊരു ശബ്‌ദം കാതിലേക്ക് തറച്ചു വീണു.

Leave a Reply

Your email address will not be published. Required fields are marked *