മിഴി 8 [രാമന്‍] [Climax]

Posted by

“ഇല്ലങ്കിളേ..കുഴപ്പമൊന്നുമില്ല…!!” ചെറിയമ്മയുടെ ശബ്ദം പതിയെയാണ്.ഞാൻ അയാളെ  നോക്കി.അവൾ പറഞ്ഞതിന് ചെറിയ ഒരു മൂളൽ.എന്നേ നോക്കികൊണ്ട് എന്തോരു ഭാവം പുള്ളിക്കുണ്ട്. കള്ള നായീന്‍റെ മോനെ ഇതിനാണോടാ ഈ മഴയത്തെന്നെ മെനക്കെടുത്തിയെ എന്നാണോ? പുള്ളി ഫുൾ നനഞ്ഞുകുളിച്ചിട്ടുണ്ട്.ഇപ്പോഴും ആ മഴയത്തു നിൽക്കുന്നുണ്ട്!.കൈ കുടഞ്ഞ്,ലൈറ്റ് ഓഫ്‌ ചെയ്ത് പോക്കറ്റിൽ അയാൾ ഫോണിട്ടപ്പോ ഞാൻ കുറച്ചുകൂടെ ആശ്വാസത്തിന് സ്റ്റെപ്പിലേക്ക് നീണ്ടു കിടന്നു.അരക്ക് താഴോട്ട് നനയുന്നത് ഒരു സുഖമായി തോന്നി.

“അങ്കിളിന് ചായ എന്തേലും എടുക്കണോ…? ” ബെസ്റ്റ്!!.അവളുടെയൊരു ചോദ്യം!!ഒരു സദ്യകൂടെ വിളമ്പാമായിരുന്നു.കൈ കഴുകി ഇരിക്കല്ലേ ഇവിടെ.പുള്ളിയുടെ മുഖത്തേക്ക് ഇനിയും പാളി നോക്കുന്നത് ശെരിയല്ലെന്ന് തോന്നി.എന്താവും ആ ഭാവം?നേരത്തേ ഓടിയന്തിന്‍റേയും കിടന്ന് കരഞ്ഞതിന്‍റേയും കിതപ്പിതുവരെ വിട്ടിട്ടില്ല. എന്തൊരു അഭിനയമാണീ ജന്തുവിന്.ഞാൻ കാണിച്ചതോ?മോശമാണോ? എന്തേലും പറ്റി പോയിരുന്നെലോ?

“വേണ്ട മോളെ. ഞാൻ പോട്ടെ…?” പുള്ളിക്ക് കാര്യമേകദേശം പിടി കിട്ടിയെന്ന് തോന്നുന്നു. “അഭീ… ഞാനെന്ന.” ഓഹ് ആ വിളിയിൽ ഒരു ഭീഷണിയുണ്ടോ?ഞാനൊന്ന് തലയാട്ടി കൊടുത്തു. അതാണേൽ ഇരുട്ടായത് കൊണ്ട് കണ്ടിട്ടുമുണ്ടാവില്ല.ഒരു സോറിയോ,അല്ലേലെന്തേലും ഒന്ന് പറയണന്ന് മനസ്സിലുണ്ട്.ഇപ്പൊ അതിന് പറ്റുമെന്ന് തോന്നുന്നില്ല. നേരത്തെ അണ്ണാക്കിലേക്ക് ഇറങ്ങിയ നാവ് തിരിച്ചിങ്ങട്ട് കിട്ടണ്ടേ?.കാർ ഓൺ ആയി മെല്ലെ അത്‌ മുന്നിലൂടെ നീങ്ങി.

ശ്വാസം നല്ലപോലെയെടുത്തു.മഴയുടെ ഒച്ച മാത്രം,ചെറിയ കാറ്റ് പതിയെ അടിച്ചു.ഓടിൽ നിന്നുള്ള വെള്ളം നെഞ്ചത്തേക്ക് വരെ തെറിച്ചു.തണുപ്പ്!!. കിടുത്തു പോയി.

ചെറിയമ്മ ബാക്കിൽ ഇരുന്നു.അരമതിലിനോട് ചാരി,എനിക്കെതിരെ തിരിഞ്ഞു കൊണ്ട്,തൊട്ട് അടുത്ത്,ആ തണുപ്പുള്ള തിണ്ണയിൽ ഇരുന്നതാണ്. ശ്വാസമെടുക്കുന്ന കൂട്ടത്തിൽ വന്ന ചെറിയ മിന്നൽ വെളിച്ചത്തിൽ ആ കൈ നിലത്തു വെച്ചത് കണ്ടു. അവളോട് എന്തൊക്കെയോ പറയണം എന്നുണ്ട്. ഒരു സോറി എങ്കിലും. പക്ഷേ പറ്റുന്നില്ല. ആ മുഖത്തേക്ക് തന്നെ ഞാൻ എങ്ങനെയാ നോക്ക?.അത്ര വിഷമിച്ചിട്ടുണ്ടാവില്ലേ?

ഈ ഇരുട്ടത്, മഴ പെയ്യുന്നതിന്‍റെ ഒച്ചയും കേട്ടു. മിണ്ടാതെ ഇരിക്കുന്നത് എത്ര നേരം നീളും. രണ്ടു ചീത്തയോ അല്ലേൽ രണ്ടു തല്ലോ തന്നാൽ പ്രശ്നം ഇല്ലായിരുന്നു ഇതൊന്നു മിണ്ടുന്നില്ല!!. നീറുന്നുണ്ട് മനസ്സ്.. അതിത്തിരി നേരം കൂടെ പോയി…

“മോനൂ…..” വളരെ പതിയെ വന്ന ശബ്‌ദം… എന്ത് ഈണമാണ് ആ വാക്കുകൾക്ക് . എന്നാലും വിഷമമോ? ദുഃഖമോ എന്തോ ആ വിളിയിലുണ്ട് .ഇത്രേം ഞാൻ ചെയ്തിട്ടും അമ്മ വിളിക്കുന്നപോലെ ഇത്ര സ്നേഹത്തോടെ വിളിച്ചില്ലേ.കണ്ണ് നിറഞ്ഞുപോയി..

Leave a Reply

Your email address will not be published. Required fields are marked *