മിഴി 8 [രാമന്‍] [Climax]

Posted by

“വാ…..” പരിചയമില്ലാത്ത വിളി ആയിരുന്നു. എന്‍റെ തലയെന്താണെന്ന് ചോദിക്കാനിത്തിരി നീണ്ടു.

“അഭീ വാ…..” നേരത്തെ കരച്ചിൽ പൂർണമായി അങ്ങ് തീർന്നിട്ടില്ലന്ന് വാക്കുകളിൽ തോന്നി.വിഷമിപ്പിക്കാൻ നിന്നില്ല ഞാനാ കൈയ്യിൽ പിടിച്ചു ചെറിയമ്മയുടെ പുറകെ നടന്നു.

പെട്ടന്ന പേടി തോന്നി.അമ്മയുടെ മുന്നിലേക്കെങ്ങാനും ആണോ എന്നെയും പിടിച്ചു കൊണ്ടുപോകുന്നത്. തല്ലെങ്ങാനും ഉണ്ടാക്കിയ എങ്ങനെ ഇതിറ്റിങ്ങളെ പിടിച്ചു മാറ്റും. സ്റ്റെപ്പൊക്കെ ചട പടാന്ന് ഇറങ്ങി എന്നെയും കൊണ്ട് പോവുന്നത് കാണുമ്പോ അത് തന്നെയാണ് തോന്നുന്നത്.

ഹാളിലൂടെ മുന്നിലേക്ക് നടന്നു വരാന്തയെത്തിയപ്പോ മുന്നിലമ്മയെ കണ്ടു. ബാഗും തൂക്കി കയ്യിൽ വേറെ എന്തോരു കവറും കൊണ്ട് സ്റ്റേപ്പ് കേറി വന്ന അമ്മ പറന്നടുത്തു വരുന്ന ഞങ്ങളെ കണ്ടവിടെ നിന്നു. എന്നെയും കൂട്ടി വരുന്നത് കണ്ടിട്ട് തന്നെയാണങ്ങനെ നിക്കുന്നത്. അല്ലേലിങ്ങനെ നോക്കോ? വല്ല കുശുമ്പും തോന്നി എന്‍റെടുത്തേക്ക് ആവുവല്ലോ അതിനി വരാ. ഈശ്വരാ അനുവെന്തായിപ്പൊ ചെയ്യാൻ പോവുന്നത്?. ഇത്തിരി അടുത്തേക്ക് അങ്ങ് എത്തിയപ്പോ വേണ്ടാത്ത നോട്ടം നിർത്തി ഞങ്ങളെ നോക്കിയമ്മ നല്ലരു ചിരി തന്നു.

“എങ്ങട്ടാ രണ്ടും…?” ചെറിയമ്മയോടായിരുന്നു ചോദ്യം. അടുത്ത് എത്തിയതും ആ കയ്യിലുണ്ടായിരുന്ന വണ്ടിയുടെ കീ  പിടിച്ചു വാങ്ങി ചെറിയമ്മ അമ്മയുടെ നോക്കാതെ എന്നെയും പിടിച്ച് മുന്നോട്ട് നടന്നു.

ഉഫ് അപ്പൊ അമ്മയോട് തലക്കുണ്ടാക്കാനല്ല!! ഞാനെന്തിനാവോ ഇതൊക്കെ ഞാനാലോചിച്ചേ!! എന്നാലും ഇനിയിപ്പോ എങ്ങട്ടാ. വല്ല കൊക്കയിലും പോയി  തള്ളിയിടാനാണോ.. ഏയ്യ് അപ്പൊ അവളും മരിക്കില്ലേ..!!

“ഡീ…..എങ്ങട്ടാന്ന്…?” അമ്മയുടെ ശബ്‌ദം കട്ടിയിലായി. മിണ്ടാതെ പോവുന്നതിലുള്ള ദേഷ്യമാണ്.

“ഒന്ന് പോ തള്ളേ….” ചെറിയമ്മയുടെ ദേഷ്യം.പാവം എന്തിനാ ഇവളതിനെ വിളിക്കണേ?.ഞാൻ അതിനെ തിരിഞ്ഞു നോക്കി. എവിടെ? അതിന് ആ വിളി കേട്ടൊരു കുലുക്കവുമില്ല അമ്മക്ക്. എങ്ങാട്ടാഡാ ന്ന് കൈ കൊണ്ട് ആംഗ്യം കാട്ടി ചോദിച്ചപ്പോ,എന്താ സംഭവിക്കുന്നേന്ന് പോലും അറിയാതെ, നടക്കുന്ന ചെറിയമ്മയെ ഒന്നുകൂടെ നോക്കി അറിയില്ലെന്ന് ചുമല് കുലുക്കി.പിന്നെ ഇപ്പോ വരാം എന്നുകൂടെ പറഞ്ഞപ്പോ. അത് മെല്ലെ തലയാട്ടി ഞങ്ങളെ നോക്കി നിന്നു.

പറയാതെ തന്നെ ചെറിയമ്മ വണ്ടി എടുത്തു.എങ്ങട്ടാന്ന് ചോദിക്കണമെന്നുണ്ട്.ഇപ്പൊ ചോദിക്കുന്നത് ശെരിയല്ലെന്ന് തോന്നി. വണ്ടി ഓടിക്കുന്നതൊക്കെ മെല്ലെയാണ്. വളരെ ശ്രെദ്ധിച്ചാണ്. ദേഷ്യം ഒന്നും അത്രയും ണ്ടാവില്ല. എന്നാലും മിണ്ടിയില്ല.

Leave a Reply

Your email address will not be published. Required fields are marked *