അകവും പുറവും [ലോഹിതൻ]

Posted by

കോളേജ് പഠനശേഷം പെട്ടന്ന് തന്നെ ജോലികിട്ടി…

പൊന്നാനി താലൂക്ക് ഓഫീസിൽ ക്‌ള ർക്കായിട്ട്…

സർക്കാർ ജോലി കിട്ടിയതോടെ ഒരു പാട് വിവാഹ ആലോചനകൾ വന്നു…

അയാൾക്ക് ഒന്നും ഇഷ്ടമായില്ല..

അല്ലങ്കിൽ തന്നെ കല്യാണം കഴിക്കണമെന്ന ചിന്തയൊന്നും അയാൾക്കില്ലായിരുന്നു…

അങ്ങനെ വർഷങ്ങൾ മുന്നോട്ടുപോയി

വീട്ടിൽനിന്നും നിർബന്ധം കൂടുമ്പോൾ എവിടെയെങ്കിലും ഒരു പെണ്ണിനെ പോയി കാണും…

എന്തെങ്കിലും കുറ്റം കണ്ടുപിടിച്ച് അതു വേണ്ടാന്ന് വെയ്ക്കും..

അങ്ങനെ വയസ് മുപ്പത്തിഅഞ്ചിൽ എത്തി…

…ഇനി തന്റെ ജീവിതത്തിൽ എന്താണ് സംഭവിച്ചത് എന്ന് വിജയ രാഘവൻ തന്നെ നിങ്ങളോട് പറയട്ടെ…..

താലൂക്ക് ഓഫീസിൽ ചില രേഖകൾ ശരിയാക്കാൻ വന്ന ഒരാൾക്ക് ഞാൻ അത് പെട്ടന്ന് ശരിയാക്കി കൊടുത്തു..

നല്ലൊരു തുക കൈക്കൂലി കൊടുക്കേണ്ടി വരുന്ന കാര്യം ഞാൻ ചിലവൊന്നും കൂടാതെ സാധിച്ചു കൊടുത്തതോടെ അയാൾക്ക് എന്നോട് വലിയ ലോഹ്യമായി…

ആ ലോഹ്യം കൂടി കൂടി ഒരു ദിവസം തൃത്താലയിൽ ഉള്ള അയാളുടെ വീട്ടിലേക്ക് ക്ഷണിച്ചു…

നല്ലൊരു തറവാട്.. കുറെ സിവിൽ കേസ്സുകൾ കോടതിയിൽ ഉണ്ട്… കേസ്സ് കളിച്ചു സ്വത്തുക്കളിൽ നല്ല ഭാഗം തീർന്നു…

ആ വീട്ടിൽ വെച്ചാണ് ഞാൻ ഉമയെ ആദ്യം കണ്ടത്…

അതി സുന്ദരി.. പതിനേഴോ പതിനെട്ടോ വയസുകാണും…

ചന്തിക്കു താഴെഎത്തുന്ന മുടി… പിന്നെ എന്താ പറയ്യ… ഒന്നിനും ഒരു കുറവും ഇല്ല… ചിരിക്കുമ്പോൾ കാണുന്നത് പല്ലാണോ പളുങ്ക് ആണോ എന്ന് സംശയം തോന്നും…

70കളിലെ ജയഭാരതി വീണ്ടും ജനിച്ചപോലെ…

ഞാൻ അവിവാഹിതൻ ആണെന്ന് അറിഞ്ഞപ്പോൾ അവരാണ് ഇങ്ങോട്ട് ആലോചിച്ചത്…

എനിക്ക് ആഗ്രഹം ഉണ്ടായിരുന്നു എങ്കിലും എന്റെ പ്രായം ഓർത്ത്‌ ഞാൻ ആഗ്രഹം മനസ്സിൽ അടക്കി…

പക്ഷേ അവർ എന്റെ പ്രായം അല്ല നോക്കിയത്.. ഉദ്യോഗം.. അതാണ് അവക്ക് പ്രധാനമായി തോന്നിയത്..

അപ്പോൾ ഡെപ്യുട്ടി തഹസീൽദർ ആയി പ്രോമഷൻ കിട്ടിയ സമയം…

ചുരുക്കി പറഞ്ഞാൽ പെട്ടന്നു തന്നെ കല്യാണം നടന്നു…

ഓഫീസിലെ സുഹൃത്തുകൾ ഒക്കെ പറഞ്ഞത് .. വിജയരാഘവൻ സാർ കാത്തിരുന്നത് വെറുതെ ആയില്ല… ജയഭാരതിയേക്കാൾ സുന്ദരിയെ അല്ലേ കിട്ടിയത് എന്നാണ്…

Leave a Reply

Your email address will not be published. Required fields are marked *