കഷ്ടതകൾ ഏറെ അലട്ടിയ എന്റെ കുടുംബത്തിൽ അമ്മയും അച്ഛനും പുറമെ ഞങ്ങൾ 3 പെണ്മക്കൾ ആണ്, പെണ്മക്കളുടെ വയസു കൂടി വരുന്നതിനു അനുസരിച്ചു അച്ഛന്റെയും അമ്മയുടെയും മനസ്സിൽ വ്യാകുലത പെറ്റു പേരുകാൻ തുടങ്ങി, അത് മനസിലാക്കിയ ഞാൻ ഡിഗ്രി പഠനം പകുതി വഴിയിൽ ഉപേക്ഷിച്ചു ചെറിയ ജോലികൾ ചെയ്തു വരുമാനം ഉണ്ടാക്കാൻ തുടങ്ങി, എന്റെ ആദ്യ ജോലി നാട്ടിലെ തന്നെ ടെസ്റ്റൈൽ ഷോപ്പിൽ ആയിരുന്നു, നാട്ടിൻപുറത്തു ആയതു കൊണ്ട് തന്നെ ശമ്പളം കുറവ് ആയിരുന്നു എന്നിരുന്നാലും വീട്ടിൽ മാസത്തിൽ ഒരു തുക മാറ്റി വക്കാൻ കഴിയും ആയിരുന്നു..
എന്റെ ഏറ്റവും വലിയ ആഗ്രഹം ആയിരുന്നു എന്റെ അനിയത്തിമാർക്കു എന്നെ പോലെ പകുതി വഴിയിൽ പഠിത്തം ഉപേക്ഷിക്കരുത് എന്നുള്ളത്…
ടെക്സ്റ്റിൽ ഷോപ്പിൽ നിന്നുള്ള ബന്ധങ്ങളിൽ നിന്നു കൊറച്ചു കൂടി ഉയർന്ന ശമ്പളം കിട്ടും എന്നുള്ള ജോലികൾ വേറെ തിരക്കാൻ തുടങ്ങി അങ്ങനെ എത്തി പെട്ടതാണ് കൊച്ചി നഗരത്തിൽ, വീടിനെയിം വീട്ടുകാരെയും നല്ല രീതിയിൽ നോക്കാൻ തുനിഞ്ഞ എനിക്ക് കൊച്ചി നഗരം വലിയൊരു ചതി കുഴി ആയിരുന്നു സമ്മാനിച്ചത് അതിൽ അകപ്പെട്ട എനിക്ക് പിന്നെ കരകയറാൻ സാധിച്ചില്ല എന്ന് തന്നെ പറയാം..
പിന്നെ മനസ്സിൽ കരുതാത്ത സംഖ്യ മാസം മാസം ഉണ്ടാക്കുന്നത് കൊണ്ട് ഇപ്പോൾ കരകയറാനും ഉദ്ദേശം വരുന്നില്ല..
അനിയത്തിമാർ അവർ ആഗ്രഹിച്ച പഠിപ്പ് പഠിക്കുന്നു, അച്ഛനും അമ്മയും സന്തോഷത്തോടെ ഇരിക്കുന്നു, അതൊക്കെ തന്നെ എന്റെ ആഗ്രഹവും…
ഇപ്പോൾ ഇവിടെ വന്നു പെട്ടിട്ട് ഒന്നര വര്‍ഷമായി. എന്നും ഓരോരുത്തര്‍ എങ്കിലും ഉണ്ടാകും.
ചിലര്‍ ആരോടോ ഉള്ള പ്രതികാരം വീട്ടാന്‍ വരുന്നവര്‍. ചിലര്‍ വിര്‍ജിനിറ്റി ബ്രേക്ക് ചെയ്യാന്‍ വരുന്നവര്‍. ചിലര്‍ ഭാര്യയോട് അടിപിടി ഉണ്ടാക്കി വരുന്നവര്‍. ചിലര്‍ കല്യാണം കഴിക്കാത്തവര്‍.
അങ്ങനെ നീളുന്നു ഈ ലിസ്റ്റ്. എല്ലാവര്‍ക്കും വേണ്ടത് ഭോഗിക്കാൻ ഒരു സൗന്ദര്യം നിറഞ്ഞ പെൺ ശരീരം മാത്രം ,, ചിലര്‍ക്ക് നിമിഷ നേരം,, ചിലര്‍ക്ക് മിനിറ്റുകള്‍,, ചിലര്‍ക്ക് മണിക്കൂറുകള്‍. ഈ ഭൂമിയില്‍ ഇത്രയും വ്യത്യസ്ത ,മനുഷ്യര്‍ ഉണ്ടെന്ന് മനസ്സിലാക്കാന്‍ ഈ പണി ധാരാളമാണ്.