വില കൂടിയ ഫോണും ബ്ലൂ ടൂത്ത് ഹെഡ് സെറ്റും കൈയ്യില്‍ ഉണ്ട്. എന്ന് പറഞ്ഞാല്‍ സ്ട്രീറ്റ് ലേഡീസ് നെ നോക്കി ഇറങ്ങുന്ന പോലീസുകാര്‍ ഒരു നോട്ടം നോക്കി മടങ്ങുകയെ ഉള്ളൂ.
അവരാരും അടുത്ത് വരാന്‍ സാധ്യതയില്ല. വന്നാല്‍ തന്നെ നൈറ്റ് വാക്ക് എന്നൊരു ഒറ്റ വാക്കില്‍ അവര് വിട്ടു പിടിക്കും.
അങ്ങനെ ഇന്നും നടന്നു തുടങ്ങി. കുറച്ചു ദൂരം ചെന്നപ്പോള്‍ പതിവ് പോലെ പോലിസ് ജീപ്പ്. ആ ജീപ്പ് കുറച്ചു സമയം ഫോളോ ചെയ്തു. പിന്നെ കുറച്ചധികം സമയം ഫോളോ ചെയ്തു.
അതിനു ശേഷം ആ വണ്ടി അടുത്ത് വന്നു നിര്‍ത്തി. കൂളിംഗ് ഗ്ലാസ്സ് ഇട്ട് ഒരു ചെറുപ്പക്കാരന്‍. അയാള്‍ ആ കൂളിംഗ് ഗ്ലാസ്സ് ഊരിയ ശേഷം എങ്ങോട്ടാ എന്ന് ചോദിച്ചു.
എന്നെത്തെയും പോലെ നൈറ്റ് വാക്ക് എന്ന് പറഞ്ഞപ്പോള്‍ അയാള്‍ വല്ലാതൊന്നു ചിരിച്ചു. ഷോ കാണിക്കാന്‍ വേണ്ടി ബാഗില്‍ നിന്ന് ഞാനും കൂളിംഗ് ഗ്ലാസ്സ് എടുത്ത് വച്ചപ്പോള്‍ അയാള്‍ വീണ്ടും ചിരിച്ചു.
അയാള്‍ ലോക്ക് തുറന്ന് ട്രൂ കോളര്‍ എടുത്ത് എന്റെ നേരെ ഫോണ്‍ നീട്ടി. നമ്പറിന് വേണ്ടിയാകും,, അയാള്‍ക്ക് എന്നെ മനസ്സിലായി. വേറെ രക്ഷയില്ല,, ഇന്നല്ലെങ്കില്‍ നാളെ എന്നെ കണ്ടു പിടിക്കും.
ഞാന്‍ അയാള്‍ക്ക് നമ്പര്‍ കൊടുത്തു. വീണ്ടും നല്ലൊരു പുഞ്ചിരി സമ്മാനിച്ച് കൊണ്ട് അയാള്‍ പോയി. ഇന്നത്തെ നടത്തം ഇവിടെ തീരുന്നു. ചിലപ്പോള്‍ ഈ സിറ്റി എന്നെന്നെക്കുമായി.
കൊല്ലാനാണോ വളര്‍ത്താനാണോ എന്ന് മനസ്സിലായില്ല. കൊല്ലാന്‍ ആകും,, അല്ലാതെ എന്നെ വളര്‍ത്തിയിട്ട് അയാള്‍ക്ക് ഒന്നും കിട്ടാനില്ല.
റൂമിലെത്തി കട്ടിലില്‍ വീണ നിമിഷം അയാളുടെ കോള്‍ വന്നു. നാളെ ആരെയും നോക്കണ്ട.
ലൊക്കേഷന്‍ ഇട്ടാല്‍ മതിയെന്ന്.
വേണ്ട,, കാര്യം കഴിഞ്ഞാല്‍ കാശ് തരാതെ പോകും. വിശ്വസിക്കാന്‍ പറ്റില്ല പോലീസ്കാരൻ ആയി പോയില്ലേ..
ഈ സിറ്റിയോട് വിട. ഈ രാത്രി ഇരുട്ടി വെളുത്താല്‍ ഈ നഗരം വിടും. നഗരത്തിന് ഒരു പ്രത്യേകതയുണ്ട്. അത് നമ്മളെ മറ്റൊരാളാക്കും. ഞാനും അങ്ങനെ ഒരുപാടു മാറി. എന്നെ ഈ നഗരം മാറ്റി.