” ബാബുവും മറ്റുള്ളവരും അത് സമ്മതിച്ചു. അതിനുശേഷം ശങ്കർ അവന്റെ ജോലി തുടർന്നു. ഞാൻ ഇതുവരെയും കണ്ടിട്ടില്ലാത്ത തരത്തിൽ അവൻ ജോലിയിൽ ശ്രദ്ധ കാണിച്ചു. എനിക്ക് ഉറപ്പായിരുന്നു ആ പന്തയത്തിൽ ഞാൻ ജയിക്കുമെന്ന്. പക്ഷേ ആദ്യത്തെ രണ്ട് പീസുകൾ അവൻ യാതൊരു പിഴവും വരുത്താതെ പൂർത്തിയാക്കിയപ്പോൾ ഞാൻ പേടിച്ചുപോയി. ഇനി അവന് മൂന്നെണ്ണം കൂടി മാത്രമേ പൂർത്തിയാക്കാൻ ബാക്കിയുള്ളൂ. ഞാൻ പന്തയത്തിൽ തോറ്റു പോകുമോ എന്ന് ഞാൻ പേടിച്ചു. പൊതുവേ അവർ ജോലി ചെയ്യുമ്പോൾ ഞാൻ തെറ്റൊന്നും വരുത്തരുതേ എന്നാണ് വിചാരിച്ചിരുന്നത് എങ്കിൽ ഇപ്പോൾ ശരിക്കും ഞാൻ അവർ ഒരു പിഴവ് വരുത്താൻ ആയിട്ട് പ്രാർത്ഥിച്ചു.
” അവൻ തെറ്റൊന്നും വരുത്താതെ അത് പൂർത്തിയാക്കി അല്ലേ “ഞാൻ ഇടയ്ക്ക് കയറി ചോദിച്ചു.
” പക്ഷേ അവൻ തെറ്റ് വരുത്തി ” ആഷി പറഞ്ഞു.
“എന്ത്… അവൻ തെറ്റിച്ചെന്നോ?” ഞാൻ അത്ഭുതത്തോടെ ചോദിച്ചു.
” അതെ അവൻ അവസാനത്തെ പീസിൽ വളരെ വലിയൊരു തെറ്റ് വരുത്തി. അതുകൊണ്ട് ഞാൻ ആശ്വസിച്ചു. ബാക്കിയുള്ളവർ അത് കണ്ട് ദേഷ്യത്തോടെ മുറുമുറുത്തു. അവരുടെ ആ നിൽപ്പ് കണ്ട് ഞാൻ ആവേശത്തോടെ പൊട്ടിച്ചിരിച്ചു. ശങ്കറായിരുന്നു കൂടുതൽ തകർന്നു പോയത്. ഞാനൊരു റെഡ് മാർക്കർ എടുത്ത് ആ പീസിൽ ഒരു ക്രോസ് വരച്ചു. റിജക്റ്റഡ് ”
” അപ്പോൾ നീ എന്തു മണ്ടത്തരമാണ് ചെയ്തു എന്ന് പറഞ്ഞത് ” ഞാൻ പ്രതീക്ഷിക്കാത്ത ക്ലൈമാക്സിലേക്കാണ് കഥ എത്തിയത് എന്ന് അറിഞ്ഞപ്പോൾ ഞാൻ ചോദിച്ചു.
“അതാണ് ഞാൻ പറയാൻ പോകുന്നത്. പിന്നീട് അവർ ബാക്കിയുള്ള പീസും തീർത്തു. അതെല്ലാം നന്നായി പാക്ക് ചെയ്ത് റെഡിയാക്കി വച്ചു. അതിനുശേഷം ഞാൻ എന്റെ ബാഗുമെടുത്ത് ബാത്റൂമിലേക്ക് കയറി വസ്ത്രം മാറാൻ ആയിട്ട്. പുരുഷന്മാർ അവരുടെ ചെയ്ഞ്ചിങ് റൂമിലേക്കും പോയി. എന്റെ വസ്ത്രം മാറി ഒരു ജീൻസും ടീഷർട്ടും ധരിച്ച് ഞാൻ പുറത്തേക്ക് വന്നപ്പോൾ ശങ്കർ എന്റെ പേര് എടുത്തു വിളിച്ചു.