‘ ഇല്ല, നീ വരില്ല, നീ എന്നെ കബളിപ്പിക്കുകയാണ്, അല്ലെങ്കില്‍ നീ എന്റെ നമ്പര്‍ വാങ്ങുമായിരുന്നു, എന്നെ വിളിക്കുമെന്ന് പറയുമായിരുന്നു…’
ദൈവമേ, അപ്പോഴാണ് ഞാനതോര്‍ത്തത്, ഇത്രനേരം ഒരുമിച്ചിരുന്നിട്ടു, ചേച്ചിയുടെ നമ്പര്‍ ഞാന്‍ വാങ്ങിയില്ല…ചേച്ചി എന്റെ നമ്പറും വാങ്ങിയിട്ടില്ല, അത് പക്ഷെ മനപ്പൂര്‍വ്വമാണ് ഞാന്‍ ചോദിക്കുമോ എന്നറിയാനുള്ള തന്ത്രമായിരുന്നു.
ഞാനാകെ വല്ലാതെയായി. എന്താണ് പറയേണ്ടതെന്നറിയില്ല. വീടിന് പുറത്തായതിനാല്‍ കെട്ടിപ്പിടിച്ചൊന്ന് മാപ്പ് ചോദിക്കാന്‍ പോലും സാധിക്കില്ല.
‘ഡാ, ഞാന്‍ വെറുതെ നിന്നെ ദേഷ്യം പിടിപ്പിച്ചതാ, എനിക്കറിയാം നീ മറന്നതാണെന്ന്, ഇനി നീ വന്നില്ലെങ്കില്‍ നിന്നെ ഞാന്‍ നിന്റെ ഓഫീസില്‍ വന്ന് പിടിച്ചോളും, ഫുള്‍ അഡ്രസ്സ് നിന്റെ ഫേസ്ബുക്കില്‍ തപ്പിയെടുത്തിട്ടുണ്ട്, കേട്ടോടാ പൊട്ടന്‍ കൊണാപ്പാ….’ കള്ളച്ചിരിയോടെ അത്രയും പറഞ്ഞപ്പോഴാണ് എനിക്ക് സമാധാനമായത്.
പുറത്തിറങ്ങി തിരിഞ്ഞ് നിന്ന് കൈവീശി യാത്ര പറയുമ്പോഴേക്കും ഒരു ഓട്ടോറിക്ഷ വന്നു. അതില്‍ കയറി യാത്ര തുടര്‍ന്നു.
****************************************************
ഫോണിലൂടെയുള്ള സംസാരം പതിവായി മാറി. തുടക്കം പൂര്‍ണ്ണമായും സെക്‌സ് മാത്രമായിരുന്നെങ്കില്‍ പിന്നെ പിന്നെ അത് കുറഞ്ഞു, പ്രണയസല്ലാപങ്ങളിലേക്ക് വഴിമാറി. ഇടയ്ക്ക് ഒന്ന് രണ്ട് ശനിയാഴ്ച നാട്ടില്‍ പോകാതെ ചേച്ചിയുടെ അടുത്തേക്ക് പോയി. കാര്യങ്ങളൊക്കെ നല്ല രീതിയില്‍ പുരോഗമിച്ച് കൊണ്ടിരിക്കുന്നു.
എന്റെ കഷ്ടപ്പാടും ബുദ്ധിമുട്ടുമൊക്കെ അറിയാവുന്നതുകൊണ്ട് ഞാന്‍ ചോദിക്കാതെ തന്നെ ചേച്ചി എന്നെ നന്നായി സഹായിക്കുമായിരുന്നു. അക്കൗണ്ടിലേക്ക് വലിയ തുകകള്‍ ഗൂഗിള്‍ പേ വഴി ട്രാന്‍സ്ഫര്‍ ചെയ്ത് തരും. ഓരോ തവണ ഞാന്‍ ചെല്ലുമ്പോഴും എനിക്കായി പുതിയ ഷര്‍ട്ടും പാന്റ്‌സും വാങ്ങിവെച്ചിട്ടുണ്ടാകും, അല്ലെങ്കില്‍ മറ്റെന്തെങ്കിലും സമ്മാനങ്ങള്‍. എന്റെ കയ്യിലെ പഴഞ്ചന്‍വാച്ച് മാറി പുതിയതായി. എന്റെ ഷൂമാറി പുതിയതായി അങ്ങിനെ ആകെമൊത്തം ഞാന്‍ തന്നെ പുതിയ മനുഷ്യനായി മാറി..
കാര്യങ്ങളങ്ങനെ നല്ല രീതിയില്‍ മുന്‍പിലേക്ക് പൊയിക്കൊണ്ടിരിക്കെ ഒരു ദിവസം ചേച്ചിയുടെ കോള്‍.
‘വാവേ, നിനക്ക് നാളെ ലീവ് എടുക്കാന്‍ പറ്റുമോ?
‘ എന്തുപറ്റി ചേച്ചീ?’
‘എന്താ, ഏതാന്നൊന്നും ചോദിക്കേണ്ട, പറ്റുമോ ഇല്ലയോ?’
‘എന്റെ മുത്ത് പറഞ്ഞാല്‍ ലീവ് മാത്രമല്ല, വേണമെങ്കില്‍ ഒരു ചാക്ക് അരിവരെ ഞാനെടുക്കും, അല്ല പിന്നേ…’ ഞാനൊരു വളിച്ച കോമഡി അടിച്ചു. നിലവാരമില്ലാത്തതാണെങ്കിലും ചേച്ചി അത് കേട്ട് ചിരിച്ചു, നല്ല കുപ്പിവള കിലുങ്ങുന്നത് പോലുള്ള ചിരി.