ശേഷം മേഘയെ വിളിച്ചു അവിടെയും സ്വിച് ഓഫ്…
പെട്ടെന്നാണ്.. ഓഫീസിലെ ദിവാകരേട്ടന്റെ കാൾ എന്നെ തേടി വന്നത്
” ഹലോ… അലക്സെ..എന്താ ഫോൺ എടുക്കാത്തെ ”
ചേട്ടൻ ഒരൽപ്പം ദേഷ്യത്തിൽ ആണെന്ന് തോന്നി…ഞാൻ ഇവുടത്തെ കാര്യങ്ങൾ എല്ലാം പറഞ്ഞു…
” സാരം ഇല്ല കുഞ്ഞെ… ”
” ചേട്ട ജോമി സാറിനെ കിട്ടിയിരുന്നോ.. ഫോൺ വിളിച്ചിട്ട് കിട്ടിയില്ല ”
അതിനു ചേട്ടൻ കുറെ നേരം മൗനം ആയിരുന്നു…ഇടക്ക് കരയുന്ന ശബ്ദം കേട്ടു ”
കുറച്ചു കഴിഞ്ഞു പറഞ്ഞ കാര്യങ്ങൾ കേട്ട് എന്റെ തലക്ക് കൂടംകൊണ്ട് അടിച്ചതുപോലെ തോന്നി…. തല ആകെ പെരുക്കുന്നതുപോലെ… ഞാൻ വേച്ച് താഴെക്കിരുന്നു പോയി….
……………………………………..
കോഴിക്കോട് എത്തുമ്പോൾ ആകെ മൂകം ആയിരുന്നു ആ വീടും പരിസരവും.. ദിവാകരേട്ടനും കൂടെ ഉള്ള കുറച്ചു സഹപ്രവർത്തകാരെയും കണ്ടു…
എന്നെ കണ്ടതും ദിവാകരേട്ടൻ അടുത്തേക്ക് വന്നു…
“എല്ലാം കഴിഞ്ഞു…ഇന്നലെ ആർന്നു….സർവെ നടക്കുമ്പോൾ ഒരു വണ്ടി കേറിയതാ..”
കേട്ടതും ഞാൻ ഒന്ന് വിതുമ്പി പോയി… സഹോദരനെപോലെ കണ്ട മനുഷ്യനാ..ഞാൻ ദിവാകരൻ ചേട്ടനെ കെട്ടിപിടിച്ചു കരഞ്ഞു..
” മേഘ.. ” ഞാൻ ചേട്ടനോട് ചോദിച്ചു..
” അകത്തുണ്ട്… ഒരേ കരച്ചിൽ ആർന്നു… ഇപ്പോൾ ആരോടും മിണ്ടാതെ ഒരേ ഇരുപ്പാ..”
ഞാൻ മെല്ലെ നടന്നു മേഘക്ക് അരുകിൽ എത്തി…
കുറച്ചു നേരം എന്നെ തന്നെ തുറിച്ചു നോക്കി ഇരുന്നു … ശേഷം ഭാവം വിത്യാസം ഇല്ലാതെ പഴേപടി ഇരിന്നു..
എനിക്കു സഹിക്കാൻ കഴിഞ്ഞില്ല.. കരച്ചിൽ അടക്കി ഞാൻ മെല്ലെ പിന്തിരിഞ്ഞു നടന്നു..
ദിവാകരേട്ടൻ അടുത്ത് വന്ന്.. രണ്ടു ദിവസം ആയി ഞങ്ങൾ ഇവിടെ നിൽക്കുന്നു.. പൊക്കോട്ടെ എന്നു ചോതിച്ചു…
“ഞാൻ നോക്കിക്കോളാം ചേട്ടൻ ഇവരെ വിളിച്ചു പൊക്കോ….”
” രാത്രിയിൽ ഭക്ഷണം കഴിക്കാൻ വിളിച്ചപ്പോഴും എല്ലാം വേണ്ട എന്ന മറുപടി മാത്രം മേഘ പറഞ്ഞു കൊണ്ടിരുന്നു.. “