ഇരുവരെയും അവരുടെ സ്വകാര്യതയിൽ വിട്ടു ഞാൻ ഡ്രൈവിങ്ങിൽ ശ്രദ്ധ കൊടുത്തു…
അൽപ്പം യാത്ര കഴിഞ്ഞു ഞങ്ങൾ കോഴിക്കോട് റെയിൽവെ സ്റ്റേഷനിൽ എത്തി..
ട്രെയിൻ വരുന്നതു വരെ അവർ ഇരിവരും പരാതിയും പരിഭവവും പറഞ്ഞിരുന്നു…
ട്രെയിൻ പ്ലാറ്റഫോംമിൽ എത്തിയപ്പോൾ, ജോമിച്ചൻ എന്നെ അങ്ങോട്ട് വിളിച്ചു….
“അലക്സെ..ഞാൻ പോയിവരുന്നതു വരെ എല്ലാം നോക്കിക്കോളണെ…”
ജോമിച്ചൻ എന്റെ കൈ പിടിച്ചുകൊണ്ട് പറഞ്ഞു…
മറുപടിയായി ഞാൻ തല ആട്ടുക മാത്രം ചെയ്തു…എനിക്കും സങ്കടം ആയിരുന്നു ജോമിച്ചൻ പോകുന്നത്തിൽ..
“പിന്നെ ഓഫീസിൽ പോകാൻ കാർ കൊണ്ടുപൊക്കോ…”
“മ്മ് ” മൂളൽ മറുപടിയായി കൊടുത്ത് ഞാൻ ജോമിച്ചനെ കെട്ടിപിടിച്ചു യാത്ര പറഞ്ഞു…
ട്രെയിൻ മെല്ലെ നീങ്ങി തുടങ്ങി… ജോമി പോകുന്നതും നോക്കി ഞങ്ങൾ അവിടെ തന്നെ നിന്നും..
മേഘ പിടിച്ചു നിൽക്കാൻ ഒത്തിരി കഷ്ടപെടുന്നതു പോലെ തോന്നി എനിക്കു..
ട്രെയിൻ ദൂരെ മറഞ്ഞപ്പോൾ ഞാൻ മേഘയോട് പോകാം എന്നു പറഞ്ഞു..
തലയാട്ടികൊണ്ട് അവൾ എന്റെ പുറകെ വന്നു…
യാത്രയിൽ പതിവിന് വിപരീതമായി മേഘ മൗനയായിരുന്നു…
വീടെത്തിയതും.. ഞങ്ങൾ യാത്ര പറഞ്ഞു കിടക്കാൻ ആയി പോയി…
പിന്നീട് രണ്ടു ദിവസം സാധാരണ പോലെ കടന്നു പോയി… ഇടക്ക് ജോമിച്ചൻ അവിടെ എത്തിയെന്നു പറയാൻ വിളിച്ചിരുന്നു.. അവിടെ എല്ലാം ഒക്കെ ആണെന്നറിഞ്ഞപ്പോൾ സമാധാനം ആയത്..
രാവിലത്തെയും രാത്രിയിലെയും ഭക്ഷണം മേഘ കൊണ്ടുവന്നുതരും…
അങ്ങനെ ദിവസങ്ങൾ നീങ്ങികൊണ്ടിരുന്നു….
ഒരു ദിവസം രാവിലെ പോകാനായി നോക്കുമ്പോൾ… മേഘ അവളുടെ സ്കൂട്ടർ നോക്കികൊണ്ടിരിക്കുക ആയിരുന്നു..
” എന്താ പറ്റിയെ,ഇന്ന് ഓഫീസിൽ പോകുന്നില്ലെ ”
” പോകണം… എന്താണെന്ന് അറിയില്ല അലക്സ്.. വണ്ടി ഓൺ ആകുന്നില്ല ”
“ഞാൻ ഒന്നു നോക്കട്ടെ ” അതും പറഞ്ഞു ഞാൻ കുറെ ശ്രമിച്ചു,പക്ഷെ വണ്ടി ഓൺ ആയില്ല….
“മേഘ താൻ ഒരു കാര്യം ചെയ്യൂ… ഞാൻ കൊണ്ടു വിടാം”ഞാൻ പറഞ്ഞു