” അത്.. ഒരുപാട് ദൂരം ഉണ്ട് അലക്സ്.. തനിക്ക് നേരത്തെ ഓഫീസിൽ കയറാൻ പറ്റില്ല ” മേഘ എന്നോട് പറഞ്ഞു..
“അത് സാരമില്ല വാ കയറ് ”
അങ്ങനെ ഞങ്ങൾ ഒരുമിച്ചു ഓഫീസിലേക്ക് യാത്രയായി
“സർ വിളിച്ചിരുന്നോ ” ഞാൻ മേഘയോടായി ചോദിച്ചു….
” ആം വിളിച്ചിരുന്നു.. അവിടെ എല്ലാം ഒക്കെ ആണെന്നാണ് പറഞ്ഞെ.. ”
ജോമിയെ കുറിച്ച് പറഞ്ഞപ്പോൾ ആൾക്ക് നല്ല ഉത്സാഹം ആയി…
“നിങ്ങളുടെ ലവ് മാര്യേജ് ആയിരുന്നോ ”
ഞാൻ ചോദിച്ചതും മേഘയിൽ ഒരു നാണം കലർന്ന പുഞ്ചിരി വിരിഞ്ഞു…
” അതെ… ഞങ്ങൾ ഒരുമിച്ച് പഠിച്ചതാ… 4 വർഷം കട്ട പ്രണയം… ഒടുക്കം കെട്ടി ഇവിടെ വരെ ആയി… പിന്നെ ഒത്തിരി ആൾകാർ ഒന്നും ഇല്ലാത്തതുകൊണ്ട് വലിയ എതിർപ്പ് ഒന്നും ഉണ്ടായിരുന്നില്ല … ”
” അതെന്താ എന്ന ഭാവത്തിൽ ഞാൻ മേഘയെ നോക്കി ”
” എന്റെ അപ്പച്ചനും അമ്മച്ചിയും ഒരു ആക്‌സിഡന്റിൽ മരിച്ചതാ… പിന്നീട് അകന്ന ബന്ധത്തിലെ എന്റെ ത്രേസ്യമ്മച്ചിയാണ് എന്നെ നോക്കിയെ… ആൾക്ക് കുട്ടികളും ഭർത്താവും ഒന്നും ഇല്ലാരുന്നു… എന്നെ സ്വന്തം മോളെപോലെയാണ് നോക്കിയെ… എനിക്കു എന്റെ അമ്മച്ചി തന്നെ ആർന്നു .. ഞങളുടെ വിവാഹം കഴിഞ്ഞു അമ്മച്ചിയും അങ്ങ് പോയി.. ”
“അപ്പോൾ വേറെ ബന്ധുക്കൾ ഒക്കെ ” ഞാൻ സംശയത്തോടെ ചോതിച്ചു.
” അവർ ഒക്കെ അപ്പച്ചനും അമ്മച്ചിയും പോയതോടെ അകന്നു പോയി, ഇടക്ക് എവിടെലും വച്ചു കണ്ടാൽ മിണ്ടും, അത്രെ ഓള്ളൂ.. ”
” ജോമിച്ചന്റെ അപ്പച്ചൻ നേരത്തെ മരിച്ചു… പിന്നീട് അമ്മച്ചി ഉണ്ടാർന്നു എല്ലാത്തിനും… അഞ്ചു വർഷം മുന്പാണ് അമ്മച്ചിയും പോയത് ”
അങ്ങനെ ഞങ്ങൾ ഇരുവരും ഞങ്ങളുടെ കാര്യങ്ങൾ ഒക്കെ പറഞ്ഞു യാത്ര തുടർന്നു..
വൈകിട്ട് വിളിക്കാനും ഞാൻ ചെന്നു..
വണ്ടി കിട്ടാൻ താമസം ഉണ്ടെന്നു പറഞ്ഞത്തോടെ രാവിലെയും വൈകിട്ടുമുള്ള യാത്ര ഞങ്ങൾ ഒരുമിച്ചായി…