🔥 ചില തിരിച്ചറിവുകൾ 🔥 [LITTLE BOY]

Posted by

 

മണിക്കൂറുകൾ കടന്നു പോയി.. ഇടക്ക് കണ്ണാടിയിലൂടെ നോക്കിയപ്പോൾ അർച്ചന അലെക്സിന്റെ തോളിൽ ചാരി കിടക്കുക ആയിരുന്നു..വളവും തിരിവും കയറി ഞങ്ങൾ തോട്ടത്തിലെ വീട്ടിൽ എത്തി…

 

വീടെന്നു പറഞ്ഞാൽ… രണ്ടു മുറികളും അടുക്കളയും ഉള്ള കൊച്ചു വീട്…

 

ഞങ്ങൾ ബാഗ് ഒക്കെ എടുത്തു ഉള്ളിൽ വച്ചു…. എന്തോ അനഘയെ നോക്കാൻ അപ്പോഴും എനിക്കു ധൈര്യം വന്നില്ല…

 

അലക്സ്‌ എന്റെ അടുത്ത് വന്നു..

 

” അമലെ.. എനിക്കു എന്തോ ഇവിടെ നിൽക്കാൻ തോന്നുന്നില്ല.. ഞാൻ ഇവിടെ ഉണ്ടെങ്കിൽ അർച്ചനക്കും അതു ബുദ്ധിമുട്ടാകും… അതുകൊണ്ട് ഞാൻ എന്റെ ഒരു ഫ്രണ്ട് ഉണ്ട് ബാംഗ്ലൂർ അവിടേക്ക് പോകുവാണ്… പത്തു ദിവസം കഴിഞ്ഞു ഞൻ വരാം.. ”

 

അതും പറഞ്ഞു അവൻ അനഘയുടെ അടുത്തേക്ക് പോയി…

 

 

കുറച്ചു കഴിഞ്ഞു കരഞ്ഞുകൊണ്ട് അലെക്സിന്റെ ഒപ്പം വരുന്ന അർച്ചനയെയാണ് ഞാൻ കാണുന്നത്…

 

അവൻ അവളെ പറഞ്ഞു മനസിലാക്കിപ്പിച്ചു എന്നു തോന്നുന്നു… അവളുടെ കൈ വീടിച്ചു എന്നോട് യാത്രയും പറഞ്ഞു അവൻ പോയി..

 

ഞാൻ അനഘയെ നോക്കിയപ്പോൾ കരഞ്ഞുകൊണ്ട് അവൾ അകത്തേക്കോടി..

 

സൂര്യൻ മെല്ലെ മറഞ്ഞു തുടങ്ങി… ഇരുട്ട് മെല്ലെ പരക്കാൻ തുടങ്ങി.. ഒപ്പം നല്ല കോടമഞ്ഞും…

 

മുറിയിൽ ചെന്നു നോക്കുമ്പോൾ അനഘ കമിഴ്ന്നു കിടക്കുക ആയിരുന്നു… ഞാൻ മെല്ലെ മുരടനക്കി…

 

” അർച്ചനാ… പോയി കുളിച്ചു വരൂ… ഭക്ഷണം കഴിക്കാം ”

 

എന്റെ ശബ്ദം കേട്ടതും അവൾ ചാടി എനീയിറ്റ്.. ബെഡിൽ ഇരുന്നു… കണ്ണു നനഞ്ഞിട്ടുണ്ടായിരുന്നു അവളുടെ..

 

ഒന്നൂടെ പറഞ്ഞപ്പോൾ അവൾ കുളിക്കാനായി പോയി….

 

ഒരു പാവം പെണ്ണായിരുന്നു അവൾ… അലെക്സിനെ ഒരുപാട് സ്നേഹിക്കുന്നുണ്ട് അവൾ.. ഒപ്പം അവളുടെ അച്ഛനെയും… അതു നിലനിർത്താൻ വേണ്ടിയാണ് അവൾ ഇങ്ങനെ ഒക്കെ ചെയ്യാൻ തയാറായത്…

 

ഭക്ഷണം ടേബിളിൽ നിരത്തുമ്പോൾ അവൾ കഴിക്കാനായി വന്നു… വെളുത്ത പാവാടയും… ഒരു കറുത്ത ബനിയനുമാണ് അവളുടെ വേഷം… കഴുത്തിൽ ഒരു കുഞ്ഞു താലിയും…വെള്ളതുള്ളികൾ അവളുടെ കഴുത്തിലും മറ്റുമായി പറ്റിപിടിച്ചിരുന്നു..

Leave a Reply

Your email address will not be published. Required fields are marked *