ജീവിതം മാറ്റിയ യാത്ര 5 [Mahesh Megha]

Posted by

ഇത് കേട്ടതോടെ എന്റെ തലയില്‍ മറ്റ് ചില സംശയങ്ങള്‍ കൂടി ഉയര്‍ന്ന് വന്നു. ഞാന്‍ ചേച്ചിയോട് ആ വോയ്‌സ് മെസ്സേജ് ഒന്ന് കൂടി ഓണ്‍ ചെയ്യാന്‍ പറഞ്ഞു. മുഴുവനും കേട്ടു. അതിനകത്ത് ആറേഴ് വര്‍ഷം മുന്‍പ് നടന്ന ഒരു കാര്യത്തെ കുറിച്ച് കൂടി പറയുന്നുണ്ട്.

‘ ചേച്ചീ, ഇത് വെല്‍ പ്ലാന്‍ഡ് ആണ്. വോയ്‌സ് കേട്ടില്ലേ, ആറേഴ് കൊല്ലം മുന്‍പേ നടന്ന ഒരു ഓപ്പറേഷനെ കുറിച്ച് ഇതില്‍ പറയുന്നുണ്ട്. അത് ശ്രീലകം രാജേന്ദ്രന്റെയും ഭാര്യയുടേയും കൊലപാതകമാകുവാനേ സാധ്യതയുള്ളൂ. അതായത് അപകടമരണം എന്ന് വിശ്വസിച്ച ആ മരണം കൊലപാതകമായിരുന്നു!!’

ഞാന്‍ പറഞ്ഞ് തീരുമ്പോഴേക്കും രാജി ഏങ്ങലടിച്ച് കരയാന്‍ തുടങ്ങി. ചേച്ചി അവളുടെ പുറത്ത് തട്ടി ആശ്വസിപ്പിക്കുന്നുണ്ടായിരുന്നു. ഞാന്‍ തുടര്‍ന്നു.

‘ എന്ന് മാത്രമല്ല, എട്ട് വര്‍ഷമായി ഇവള്‍ നാട്ടിലുണ്ട്. വിദേശത്തുള്ളവരെല്ലാം ഇവളെ മറന്ന് കഴിഞ്ഞു. അടുത്ത ആഴ്ച യു എ ഇ യിലേക്ക് പോകുന്നു എന്ന സന്ദേശം ഇവള്‍ക്ക് നല്‍കി കഴിഞ്ഞു. അതായത് ഇവള്‍ സുഹൃത്തുക്കളോടൊക്കെ വിദേശത്ത് പോകുന്ന കാര്യം പറയുകയും ചെയ്യും. ഇപ്പോള്‍ ഏര്‍പ്പാടാക്കിയ വാടക കൊലയാളി ഇവളെ കുറച്ച് ദിവസം ഉപയോഗിച്ച് തട്ടിക്കളയുകയോ, അതല്ല റെഡ് സ്ട്രീറ്റിലോ മറ്റോ വിറ്റുകളയുകയോ ചെയ്താല്‍ ആരും ചോദിക്കാനുണ്ടാകില്ല. ഇവിടെയുള്ളവരുടെ കണ്ണില്‍ രാജി വിദേശത്തും, വിദേശത്തുള്ളവരുടെ കണ്ണില്‍ അവള്‍ നാട്ടിലും. പിന്നീട് ഒരു ഒളിച്ചോട്ട കഥയോ മറ്റോ മെനഞ്ഞെടുത്താല്‍ ഇവളെ എല്ലാവരും മറക്കും. ശ്രീലകം എന്ന സാമ്രാജ്യം അയാള്‍ക്ക് സ്വന്തമാവുകയും ചെയ്യും’.

‘ അമ്പട കേമ…സണ്ണിക്കുട്ടാ…’ ചേച്ചി എഴുന്നേറ്റ് വന്ന് എന്റെ മുതുകത്ത് അഭിനന്ദിച്ചുകൊണ്ട് രണ്ടടിയടിച്ചു.

‘ നീ വിചാരിച്ച പോലെയല്ല കേട്ടോ, മിടുക്കനാണ് ‘ ചേച്ചി തുടര്‍ന്നു

‘ അത് ഒരു ബസ്സ് യാത്ര മുതല്‍ മനസ്സിലായി തുടങ്ങിയതല്ലേ പൊന്നേ…’ ഉടന്‍ തന്നെ ഞാനിടയ്ക്ക് കയറി കൗണ്ടറടിച്ചു. പെട്ടെന്നാണ് രാജി ഇരിക്കുന്ന കാര്യം ഔര്‍മ്മ വന്നത്. അബദ്ധം പറ്റിയ പോലെ തലയ്ക്കടിച്ചു.

‘ ഹേയ്, ഡോണ്ട് വറി ഡിയര്‍, അവള്‍ക്കെല്ലാം അറിയാം. രണ്ട് ദിവസമായി എന്റെയൊപ്പമല്ലേ അവള്‍ കിടക്കുന്നത്. നമ്മളുടെ ഫോണ്‍കോളിനെല്ലാം അവള്‍ സാക്ഷിയാണ്, അല്ലേടീ മോളേ…’ ചേച്ചി അവളോട് ചോദിച്ചു. അവള്‍ കരഞ്ഞ് കലങ്ങിയ കണ്ണുകള്‍ തുടച്ച് ചെറിയ ചിരിയാടെ വീണ്ടും തലയാട്ടി.

Leave a Reply

Your email address will not be published. Required fields are marked *