പെങ്ങളുടെ സിനിമ മോഹവും ആയിഷുവിന്റെ പ്രണയവും 4
Pengalude Cinima Mohavum Ayushinte Pranayavum Part 4
Author : Jinn [ Previous Part ]
ഇക്കാക്ക… ഇക്കാക്ക… ഇതാ…സഞ്ജീവ് ഏട്ടൻ പുറത്ത് വന്നിട്ടുണ്ട്….
ഷംനയുടെ വിളി കേട്ടാണ് ഞാൻ എണീച്ചത്….
ആഹ്… അവനോട് കേറി ഇരിക്കാൻ പറയ്…. ഞാൻ ഒന്ന് പല്ല് തേച്ചിട്ട് വരാം….
…..
…
ഒക്കെ കഴിഞ്ഞു താഴോട്ട് ഇറങ്ങിയപ്പോൾ…സഞ്ജീവ് സോഫയിൽ ഇരിന്നു ഷംനയോട് സംസാരിച്ചു ഇരിക്കുന്നുണ്ട്…
സഞ്ജീവേ മോർണിംഗ്….
ഹാ..മോർണിംഗ്…
നീ എന്താ രാവിലെ തന്നെ…
നാളെ ഒരു ദിവസം കൂടെ കഴിഞ്ഞ ട്രിപ്പ് പോകല്ലേ…..
നിങ്ങൾ ട്രിപ്പ് പോകാണോ എങ്ങോട്ടാ….ഷംന പെട്ടന്ന് എടുത്ത് ചാടി ചോതിച്ചു…
ഗോവ…..സഞ്ജീവ് പറഞ്ഞു…
അല്ല നീ കാര്യം മുഴുവൻ പറയ്…
അപ്പോ സർ ഇന്നലെ നൈറ്റ് വിളിച്ചിരുന്നു…. ബസ് ബുക്ക് ചെയ്യാനും മറ്റും ചില കാര്യങ്ങളും ഏലിപ്ച്ചിട്ടുണ്ട്….അപ്പോ നിന്നെ കൂട്ടി പോവാൻ പറഞ്ഞു….
അപ്പോ ഓഫീസ്…
അത് ലീവ്….
ഓഹ് എന്നാ ഓക്കേ… അല്ല ഞാൻ ഒന്നു ഫ്രഷ് ആയിട്ട് വരാം….
ആഹ് ഓക്കേ… അതികം നേരം എടുക്കല്ലേ…..
ഞാൻ ഒന്നു മൂളി…. മേലോട്ട് പോയി…. ഒന്നു ഫ്രഷ് ആയി….
അതിനിടയിൽ ആയിഷുവിനെ വിളിച്ചു കാര്യം പറഞ്ഞു….
ഡ്രസ്സ് ചേഞ്ച് ചെയ്ത് നേരെ അടിയിലോട്ട്… പോയി…
എന്നാ പിന്നെ പോയാലോ സഞ്ജീവേ…
ആഹ് പോകാം….
അല്ല ഒന്നു കഴിക്കണ്ടേ…. പോവാൻ ഇറങ്ങിയ ഞങ്ങളോട് ബാക്കിൽ നിന്നും ഉമ്മ ചോദിച്ചു….
ഇല്ല ഉമ്മ പുറത്ത് നിന്ന് കഴിക്കാം….
ഉച്ചയോട് കൂടെ പരുവാടി ഒക്കെ കഴിഞ്ഞ് വീട്ടിൽ എത്തി….
ആയിഷുവിനെ വിളിച്ചു കുറച്ചു നേരം സംസാരിച്ചു ഇരിന്നു…..ഓഫീസിൽ വർക്ക് ഇണ്ട് എന്ന് പറഞ്ഞു അവൾ ഫോൺ കട്ട് ചെയ്ത്….
ഷമീറേ ഞാൻ ഒന്ന് അപ്പുറത്ത് ഒക്കെ ഒന്നു പോയിട്ട് വരാം…എന്ന് പറഞ്ഞു ഉമ്മ പോയി…