വിശ്വൻ : അച്ഛൻ അങ്ങനെയൊന്നും ചിന്തിക്കാതെ. എല്ലാം മാറും അച്ഛന്റെ ഈ രോഗമെല്ലാം മാറി അച്ഛന് പഴയതുപോലെ ജീവിക്കാൻ പറ്റും.
വാമദേവൻ : ജീവിതം…ഡാ എനിക്ക് ഒരു തോന്നൽ എന്തെന്നാൽ എനിക്ക് ഇനി അധികം നാൾ ഇല്ലാതെപോലെ.
വിശ്വൻ : അച്ഛൻ അങ്ങനെയൊന്നും ചിന്തിക്കേണ്ട. മരുന്ന് കഴിക്കാൻ സമയമായില്ലേ ഞാൻ അമ്മയെ വിളിക്കാം.
വിശ്വൻ കട്ടിലിൽ നിന്ന് എണീക്കാൻ പോയപ്പോൾ ഒരു കൈ അവന്റെ കയ്യിൽ പിടിച്ചു കൊണ്ട് വാമദേവൻ വീണ്ടും അവനോട് അവിടെ ഇരിക്കാൻ കാണിച്ചു.
വാമദേവൻ : ഡാ നിനക്ക് വയസ്സേത്രയായി കുറഞ്ഞത് ഒരു 24 എങ്കിലും ആകില്ലേ?
വിശ്വൻ : 25 ആയി അച്ഛാ, എന്താ ചോദിച്ചേ?
വാമദേവൻ : ഡാ നീ എത്രയും വേഗം ഒരു കല്യാണം കഴിക്കാൻ നോക്ക്. ഒരാളുടെയെങ്കിലും കല്യാണമെങ്കിലും കണ്ടിട്ട് ചാകണമെന്ന് ഒരു ആഗ്രഹം.നിന്റെ അമ്മയ്ക്കും ഒരു കൂട്ട് ആകും.
വിശ്വൻ : അച്ഛൻ പെട്ടന്ന് അങ്ങനെ പറഞ്ഞാൽ, ഇപ്പോഴത്തെ സ്ഥിതി വച്ച് അത് എങ്ങനെ നടക്കുമെന്നറിയില്ല.
വാമദേവൻ : നീ ഒരു വലിയ തറവാട്ടിലെ കുട്ടിയെ തന്നെ കല്യാണം കഴിക്കാൻ ഞാൻ ആവശ്യപ്പെടുന്നില്ല. അങ്ങനെയൊരു ബന്ധം ഇനി ഇപ്പോഴത്തെ നമ്മുടെ തറവാടിന്റെ അവസ്ഥ വച്ച് കിട്ടുമോ എന്നുപോലും അറിയില്ല. അതുകൊണ്ട് നിനക്ക് ഇഷ്ടപെടുന്ന ഒരു പെൺകുട്ടിയെ തന്നെ നീ വേളി കഴിച്ചോ.ജാതി നോക്കി നടന്നാൽ ചിലപ്പോൾ ഇനി കിട്ടിയില്ലെന്നു വരാം അതുകൊണ്ട് അത് ഒന്നും നോക്കേണ്ട. ഈയുള്ളവന്റെ പ്രവർത്തിയുടെ ഫലം അല്ലെ ഇപ്പോൾ എല്ലാവരും അനുഭവിക്കുന്നെ.നീ എന്തായാലും ചിന്തിച് ഒരു തീരുമാനം എടുത്താൽ മതി.
വിശ്വൻ : ശെരി അച്ഛാ ഞാൻ ഒന്ന് ആലോചിക്കട്ടെ.
വാമദേവൻ : നിന്റെ കൂട്ടുകാരൻ ശിവന് ഒരു പെങ്ങൾ ഇല്ലേ. ആ കുട്ടിയായാലും നമുക്ക് നോക്കാം കേട്ടോ.
വിശ്വൻ പെട്ടന്ന് ഞെട്ടി. ദൈവമേ അച്ഛൻ എങ്ങനെ അറിഞ്ഞു നമ്മുടെ പ്രേമം, ഇനി ശബരി എന്തെങ്കിലും പറഞ്ഞോ. വിശ്വൻ വീണ്ടും ആലോചന നിർത്തി അച്ഛനോട് സംസാരിച്ചു.