വൈഷ്ണവഹൃദയം [King Ragnar]

Posted by

 

വിശ്വൻ : ആ കുട്ടിയോ. അവൾ എനിക്ക് എന്റെ പെങ്ങളെ പോലെയാണ്.

 

വാമദേവൻ : മ്മ് നിന്റെ മുഖം അത് നന്നായി തന്നെ പറയുന്നുണ്ട്. ഇഷ്ടമാണെങ്കിൽ നോക്കാമെടാ.

 

വിശ്വൻ : അച്ഛൻ എങ്ങനെ അറിഞ്ഞു ശബരി പറഞ്ഞോ?

 

വാമദേവൻ : ആരും പറഞ്ഞില്ല ഞാൻ വെറുതെ ഒന്ന് ചൂണ്ട എറിഞ്ഞു നോക്കിയതാ അപ്പോഴേക്കും നീ കേറി അങ്ങ് കൊത്തി.

 

വിശ്വൻ : അച്ഛാ ഞാൻ ഇതുവരെ ശബരിയോട് മാത്രമേ ഇത് പറഞ്ഞിട്ടുള്ളു.

 

വാമദേവൻ : അവനല്ല നിന്റെ അമ്മ തന്നെയാ എന്നോട് ഇത് സൂചിപ്പിച്ചേ.

 

വിശ്വൻ : അമ്മയോ…അമ്മ എങ്ങനെ അറിഞ്ഞു. ഞാൻ സംസാരിച്ചു സമയം പോയതറിഞ്ഞില്ല ക്ഷേത്രത്തിൽ പോകണമായിരുന്നു.

 

വാമദേവൻ : പോയി വാ..

 

വിശ്വൻ ആ മുറിയിൽ നിന്ന് ഇറങ്ങി നേരെ അടുക്കളയിൽ പോയി. അവിടെ അവന്റെ അമ്മ തേങ്ങ ചിരകികൊണ്ട് ഇരിക്കുവാരുന്നു.

 

വിശ്വൻ : അമ്മാ…. അച്ഛനോട് അമ്മയാണോ എനിക്ക് സുമയെ ഇഷ്ടാമെന്ന് പറഞ്ഞത്.

 

വാസുകി : ഞാൻ തന്നെയാ. എന്നും പിന്നെ ഇങ്ങനെ കൂട്ടുകാരുമൊത്ത് നടന്നാൽ മതിയോ നിനക്കും ഒരു കൂട്ട് വേണ്ടേ.

 

വിശ്വൻ : അതിനു എനിക്ക് ആ കുട്ടിയെ ഇഷ്ടമാണെന്ന് അമ്മ എങ്ങനെ അറിഞ്ഞു. ശിവന് പോലും ഈ കാര്യം അറിയില്ല.

 

 

വാസുകി : ഇവിടെയായി നിന്റെ പ്രവർത്തിയിലും പെരുമാറ്റത്തിലെയും വ്യത്യാസം ഏതൊരു അമ്മയേയും പോലെ എനിക്കും മനസ്സിലായി. പിന്നെ ശബരിയെ ഒന്നു ചോദ്യം ചെയ്തപ്പോൾ എല്ലാം അവൻ പറഞ്ഞു.പിന്നെ നിന്റെ പ്രവർത്തികൾ തന്നെ കാരണം അല്ലെങ്കിൽ ഉത്സവസമയം മാത്രം അമ്പലത്തിൽ പോകുന്നവൻ ഇപ്പോൾ എല്ലാദിവസവും പോകുന്നതും ആ കുട്ടിക്ക് നിന്നെ കാണുമ്പോൾ ഉള്ള നാണവും എല്ലാംകൂടി നോക്കിയാൽ ഏതൊരാൾക്കും മനസ്സിലാകും.

 

വിശ്വൻ : ഞാൻ അമ്പലത്തിലോട്ട് പോകട്ടെ. സമയം കുറെയെയായി.

 

വാസുകി : എന്താടാ ആ കുട്ടി നോക്കിനിൽക്കുമെന്ന് പറഞ്ഞോ. നീ ആദ്യം ശിവനോട് ഇതെക്കുറിച്ചു സംസാരിക്ക്.

Leave a Reply

Your email address will not be published. Required fields are marked *