ഒരാഴ്ച മുമ്പ് മാത്രം യൂണിറ്റ് ഹെഡ് ആയി റിട്ടയർ ചെയ്ത M D , കുളന്ത വേലു സാർ ഇന്റർവ്യൂ സമയത്തും ജോയിൻ ചെയ്യാൻ നേരത്തും പറഞ്ഞത് സൂസൻ വീണ്ടും ഓർത്തെടുത്തു…
അന്ന് സാർ പറഞ്ഞതിന്റെ വരികൾക്കിടയിൽ വായിക്കാൻ ഏറെ ഉണ്ടെന്ന് സൂസന് അറിയാമായിരുന്നു…
ചെയ്യുന്ന ജോലിയുടെ പൂർണതയ്ക്ക് ഏത് അറ്റം വരെയും പോകാൻ സൂസൻ തയാറുമാണ്…
” ഫസ്റ്റ് ഇമ്പ്രെഷൻ ഈസ് ബെസ്റ്റ് ഇമ്പ്രെഷൻ.. ”
കുളന്ത വേലു സാർ തുടർന്നു..
” അതിനു വേഷത്തിലും രൂപത്തിലും ഭാവത്തിലും ഒക്കെ ചേഞ്ച്സ് വരുത്താൻ നോക്കണം.. സൂസന്റെ ഈ ട്രെഡിഷനൽ ആയ ഡ്രെസ്സ് ഒരിക്കലും ഒരു സെക്രട്ടറിയുടേതല്ല…. ഐ ഡോണ്ട് അഡ്വൈസ് ഫോർ സ്ലീവലെസ് ബ്ലൌസ്.. നോർ സ്ലീവ്.. ബട്ട് എ കോംപ്രമൈസ് ഓഫ് ബോത്ത്… കീപ്പിങ് ആൽവേസ് ഹെയർ ഫീ… ഐ തിങ്ക്, സൂസൻ, യു ക്യാൻ ഫോള്ളോ മീ… ബി ബ്യുട്ടി കോൺഷ്യസ്സ്…. ബട്ട് നോട്ട് അഡിക്ക്ട്… ”
കൊളന്ത വേലു സാറിന്റെ ഗുരുതുല്യമായ വാക്കുകൾ കടുകിട തെറ്റാതെ പാലിക്കുന്ന സൂസൻ സാറിന്റെ ഓർമ്മ പുതുക്കാൻ എന്നോണം ആരും കാണാതെ കക്ഷം പൊക്കി നോക്കി ആദ്മ നിർവൃതി അടഞ്ഞു.
“””””””
പൊട്ടിക്കോയിൽ ജീവനക്കാർ കൂടി വന്നു..
അവരുടെ ഇടയിൽ ഒരു പൂമ്പാറ്റ കണക്ക് എല്ലാറ്റിനും നേതൃത്വം കൊടുത്തു സൂസൻ പാറി നടന്നു…
സമയം പത്തു കഴിഞ്ഞിട്ടുണ്ട്…
തലേന്ന് നെടുമ്പാശേരിയിൽ ലാൻഡ് ചെയ്ത സാറിനെ പിക്ക് ചെയ്യാൻ അബദ് പ്ലാസയിലേക്ക് ഡ്രൈവർ ഗോപാലകൃഷ്ണൻ കാലത്ത് തന്നെ പോയിട്ടുണ്ട്…