രേണുകേന്ദു 1 [Wanderlust]

Posted by

: അമ്മായി ഈ പേജ് നോക്ക്… പതിനായിരക്കണക്കിന് ആൾക്കാർ ഫോളോ ചെയ്യുന്ന പേജാണ് അമ്മായിക്കുവേണ്ടി ഞാൻ സ്പോൺസർ ചെയ്യുന്നത്

: ഇതെങ്ങനെ…

: വർഷങ്ങളായി ഞാൻ പരിപാലിച്ചുപോരുന്നതാണ്. രണ്ടുദിവസം മുൻപ് അതിലൊരു പോസ്റ്റ് ഇട്ടു.. ഈ ബിസിനസിനെക്കുറിച്ചും, ഒരാളുടെ ജീവിതമാർഗത്തിനുവേണ്ടി ഈ പേജ് കൈമാറുന്നതിനെക്കുറിച്ചുമെല്ലാം.. ഭയങ്കര സപ്പോർട്ട് ആയിരുന്നു. മലയാളിയുടെ മനുഷ്വത്വം ഇപ്പോഴും മരിച്ചിട്ടില്ല മോളെ ഇന്ദൂ..

: നീ കൊള്ളാലോ… പക്ഷെ എനിക്ക് ഇതിന്റെ a b c d യൊന്നും അറിയില്ല

: അതൊക്കെ ഞാൻ പഠിപ്പിച്ചു തരാം.. അമ്മായി കൂടെ നിന്നാൽ മതി. ഇനി ഞാൻ ഇല്ലേലും രേണു ഇല്ലേ

: നീ വെറുതേ ആശ തരല്ലേ… നടക്കുമോ ഇതൊക്കെ

: ഒക്കെ നടക്കും… വൈകാതെ മാന്യമായൊരു ജോലിയും ശരിയാവും.. നമുക്ക് ശരിയാക്കാമെന്നേ

: ഇതിന്റെ പത്തിലൊന്ന് കരുതൽ നിന്റെ മാമന് ഇല്ലാതായിപ്പോയല്ലോ

: അത് വിട്… ആ കാര്യം പിന്നെ സൗകര്യം പോലെ ആലോചിക്കാം. വേഗം മേക്കപ്പൊക്കെയിട്ട് റെഡിയായിക്കോ.. ഫോട്ടോ എടുക്കണ്ടേ

ആദിയുടെ കണ്ണാടിയിൽ നോക്കി ഇന്ദു മുടിചീകിയൊതുക്കി, പൗഡറണിഞ്ഞു സുന്ദരിയായി വന്നുനിന്നു. ഇന്ദുവിന്റെ സൗന്ദര്യം ആദി ക്യാമറ കണ്ണുകളിലൂടെ കണ്ടു. അവളുടെ ചുവന്നു തുടുത്ത ചുണ്ടുകളിൽ മൃദു മന്ദഹാസം പൊഴിയുന്നത് ആദിയുടെ മനസ്സിൽ പൂമഴചൊരിഞ്ഞു. അവളുടെ മിഴകൾക്ക് എന്തഴകാണ്. നെറ്റിയിലെ കുഞ്ഞൻ പൊട്ടിനെ കവച്ചുവയ്ക്കുന്ന സൗന്ദര്യമുണ്ട് മുടിയിഴകളിൽ ഒളിച്ചിരിക്കുന്ന കുങ്കുമ ചുവപ്പിന്. കാറ്റിൽ പാറിനടക്കുന്ന മുടിയിഴകൾ കവിളിൽ ഇക്കിളിപ്പെടുത്തുമ്പോൾ ഇന്ദുവിന്റെ മനോഹര കൈകളാൽ അവയെ വകഞ്ഞു മാറ്റുന്ന ആ രംഗം അതിമനോഹരം.

: എന്താടാ ആദി, ക്യാമറയിൽ നിന്റെ മാലാഖ തെളിഞ്ഞോ, നീയിവിടൊന്നുമല്ലേ

: കളിയാക്കിക്കോ.. ഒരുനാൾ ഞാൻ അവളുടെ കൈപിടിച്ച് എന്റെ മുറിയിലേക്ക് വരും. നോക്കിക്കോ

: എനിക്കുവേണ്ടി ഇത്രയും സഹായം ചെയ്ത ആളല്ലേ, ഞാൻ പ്രാർത്ഥിക്കാം ട്ടോ നിന്റെ ആഗ്രഹം പെട്ടെന്ന് സാധിക്കാൻ

 

ഇന്ദുവിന്റെ നല്ലൊരു ബയോഡാറ്റ തയ്യാറാക്കിയശേഷം രണ്ടുപേരും താഴേക്ക് ചെന്നു. ലളിതാമ്മ അപ്പോഴേക്കും ചോറ് വിളമ്പാൻ തയ്യാറായി നിൽപ്പുണ്ട്. ആരതി അമ്മായിക്കുവേണ്ടി വാങ്ങിയ സാധനങ്ങളൊക്കെ എടുത്തുവയ്ക്കുന്ന തിരക്കിലാണ്. എല്ലാവരും ഒരുമിച്ചിരുന്ന് കഴിച്ച ശേഷം ലളിതാമ്മ നല്ലൊരു ആശയം മുന്നോട്ടുവച്ചു. വീടിന്റെ അടുത്തുതന്നെയുള്ള പട്ടണത്തിൽ ആദിയുടെ അച്ഛൻ മരിക്കുന്നതിനുമുൻപ് പണികഴിപ്പിച്ച കടമുറികളുണ്ട്. അതിൽ വലിയൊരു മുറി ഒഴിവുണ്ട്. ആ കട എന്തുകൊണ്ട് ഇന്ദുവിന്റെ സ്ഥാപനമായി മാറ്റിക്കൂടാ. ഇത് പറഞ്ഞപ്പോഴാണ് ആദിക്കും അങ്ങനെയൊരു കാര്യം ഓർമയിൽ വന്നത്.

Leave a Reply

Your email address will not be published. Required fields are marked *