രേണുകേന്ദു 1 [Wanderlust]

Posted by

: എന്താടാ നിനക്ക് വയ്യേ.. എന്തോപോലെ ഉണ്ടല്ലോ കണ്ണും മുഖവുമൊക്കെ

: അവൾ എന്നെ തോൽപ്പിക്കാൻ ഇറങ്ങിയതാ… ഞാനില്ലെങ്കിലും ജീവിക്കാൻ പറ്റുമെന്ന് കാണിക്കാനുള്ള പണിയാണ് ഇതൊക്കെ. ചേച്ചിയും പോയി അവളുടെ കൂടെ കൂടിയില്ലേ

: ഡാ.. നീ എന്റെ കയ്യീന്ന് വാങ്ങിക്കും. ആരാടാ നിന്റെ ആയിഷ. നിനക്കൊരു മോളില്ലേ. അത്രയ്ക്ക് ഇഷ്ടമായിരുന്നില്ലേ രേണുവിനെ നിനക്ക്, ആ കൊച്ചും നിന്റെ ഭാര്യയും എങ്ങനാ ജീവിക്കുന്നതെന്ന് അറിയോ. അവളുടെ ചേട്ടന്റെ ആട്ടും തുപ്പും കേട്ട് കഴിയേണ്ടവളാണോ ഇന്ദു. അവളുടെ വീട്ടുകാരെ പിണക്കി നിന്റെ കൂടെ വന്നതല്ലേ. നീയെന്നിട്ട് ഏതോ ഒരുത്തി കുണ്ടികുലുക്കി വന്നപ്പോ സകലതും മറന്ന് സേവിക്കാൻ പോയിരിക്കുന്നു…

: ചേച്ചി… ഏതോ അവളല്ല ആയിഷ.. അതൊന്നും എന്നോടിപ്പോ ചോദിക്കണ്ട. ഞാൻ ഇങ്ങനൊക്കെ ആയിപ്പോയി. എന്റെ മോൾക്കുള്ളത് ഞാൻ എന്തായാലും കൊടുക്കും. അതൊന്നും ആരും കൊണ്ടുപോവില്ല.

: നീ നിന്റെ ഇഷ്ടംപോലെ ജീവിക്ക്. നിന്റെ മോളുടെ ഭാവി നീയായിട്ട് തകർക്കരുത്. അങ്ങനെയെന്തെങ്കിലും ഉണ്ടായാൽ, നിന്നെ ഞാൻ കൊല്ലും.

: ഞാനായിട്ട് ഒരു പ്രശ്നത്തിനും പോവില്ല. അവള് കട നടത്തുവോ, ജോലിക്ക് പോകുവോ എന്തുവേണേലും ആയിക്കോട്ടെ.

: എടാ കൃഷ്ണാ.. മതിയെടാ, ഞാൻ സംസാരിക്കാം ഇന്ദുവിനോട്, പക്ഷെ നീ ഇനി മറ്റവളുമായി ഒരു ബന്ധവും പാടില്ല. സമ്മതിച്ചോ

: അതൊന്നും ശരിയാവില്ല… അവളുടെ ചൊൽപ്പടിക്ക് നിൽക്കാനൊന്നും എന്നെ കിട്ടില്ല. എന്റെയുള്ളിലുള്ള വിഷമം ആരോടും പറയാൻ വയ്യാതെ നീറിയാണ് ഞാൻ ജീവിക്കുന്നത്. അതൊന്നും തല്ക്കാലം ചേച്ചിയോട് പറയാൻ നിർവാഹമില്ല.. ഇനിയൊന്നും എന്നോട് ചോദിക്കണ്ട…

: നീ നിന്റെ ഇഷ്ടംപോലെ ആക്ക്.. ആ കൊച്ചിനൊരു ജീവിതം ഉണ്ടായാൽ മതിയായിരുന്നു

 

ദിനരാത്രങ്ങൾ മറഞ്ഞുകൊണ്ടിരിക്കുമ്പോൾ ഇന്ദുവിന്റെ സംരംഭവും പച്ചപിടിച്ചു.കുമിഞ്ഞുകൂടുന്ന വരുമാനമൊന്നും ഇല്ലെങ്കിലും രണ്ടുപേർക്ക് ജീവിക്കാനുള്ളത് അവൾ ഉണ്ടാക്കിത്തുടങ്ങി. എല്ലാത്തിനും ആദി കൂടെയുള്ളത് ഇന്ദുവിന് വലിയ ആശ്വാസമാണ്. ആദിയോട് ചോദിക്കാതെ ഒരു കാര്യവും ചെയ്യില്ലെന്ന അവസ്ഥയിലാണ് ഇന്ദുവിപ്പോൾ. ഇന്ദുവിന്റെ വീട്ടിൽനിന്നും കടയിലേക്ക് പോയി വരാനുള്ള ബുദ്ദിമുട്ട് കാരണം അവർക്കായി നല്ലൊരു വാടകവീട് കടയുടെ അടുത്തുതന്നെ കണ്ടെത്തി. അടുത്തുതന്നെ ലളിതയും ആദിയും ഉണ്ടല്ലോ എന്ന സമാധാനത്തിലാണ് ഇന്ദു ഇതിന് തയ്യാറായത്. എത്ര പെട്ടെന്നാണ് ഇന്ദുവിന്റെ ജീവിതം മാറിമറിഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *