രേണുകേന്ദു 1 [Wanderlust]

Posted by

: ആ വന്നു… എന്താടാ, എനിക്കവിടെ വന്നൂടെ

: വന്നിട്ട് എന്താ ചെയ്തത്… ഒന്ന് വിശദമായി പറഞ്ഞേ

:  ഞാൻ എന്തുചെയ്യാൻ… ലൈറ്റ് ഓഫാക്കി നിന്നെ പുതപ്പിച്ചു, തിരിച്ചു വന്നു… ആഹ് പിന്നെ  കമ്പ്യൂട്ടർ ഓഫാക്കിയിരുന്നു..

: എങ്ങനാണോവോ ഭവതി അത് ഓഫാക്കിയത്…

: നീ നിന്ന് നാടകം കളിക്കാതെ കാര്യം പറയെടാ ചെറുക്കാ… എനിക്ക് വേറെ പണിയുണ്ട്

: അമ്മയായിപ്പോയി… ചേച്ചിയെങ്ങാൻ ആയിരുന്നേൽ അടിച്ച് കരണം പുകച്ചേനെ ഞാൻ…

: എന്താടാ, അത് കേടായോ….

: ഒലക്ക… അമ്മയിനി മേലാൽ എന്റെ റൂമിൽ കയറിപ്പോകരുത്. കഷ്ടപ്പെട്ട് കുത്തിയിരുന്ന് ഉണ്ടാക്കിയ പ്രോഗ്രാം ആണ്. നിങ്ങളെയൊക്കെ ധാരണ എന്താ… പാതിരാത്രി കമ്പ്യൂട്ടറിൽ മറ്റേത് കാണാൻ മാത്രമേ പിള്ളേര് ഇരിക്കൂ എന്നാണോ… എന്റെ ഒരാഴ്ചത്തെ പണിയാ നശിപ്പിച്ചത്..

: അയ്യോ… ഞാൻ കരുതി അതെന്തോ പൊട്ടിത്തെറിക്കാൻ പോകുവാണെന്ന്.. നീ ചൂടാവല്ലേ കുട്ടാ..

അടുക്കളയിലെ ബഹളം കേട്ട് തലമുടി ഒതുക്കി കെട്ടിക്കൊണ്ട് ആരതി എഴുന്നേറ്റ് വന്നു. അമ്മയോടുള്ള ദേഷ്യത്തിന് അവളെ നാല് തെറിപറഞ്ഞശേഷം ആദി മുകളിലേക്ക് കയറിപ്പോയി. ഉറക്കച്ചടവിൽ ഒന്നും മനസിലാവാതെ അമ്മയുടെ മുഖത്തേക്ക് തന്നെ നോക്കിയിരുന്നു അവൾ.

……………………….

ഇതാണ് ആദിയെന്ന ആദിത്യന്റെ കുടുംബം. കൊറോണ സമയത്ത് ന്യൂസിലാൻഡിൽനിന്നും, കിട്ടിയ അവസരം പാഴാക്കേണ്ടല്ലോ എന്നുകരുതി കേരളം പിടിച്ചതാണ് ആദി. അറിയപ്പെടുന്ന കമ്പനിയിൽ സോഫ്റ്റ്‌വെയർ എഞ്ചിനീയർ തസ്തികയിൽ ജോലിചെയ്യുന്ന ആദി പിന്നീട് ഒരു തിരിച്ചുപോക്കിന് മുതിർന്നില്ല. കമ്പനിയുടെ നിർദേശപ്രകാരം വീട്ടിലിരുന്ന് ജോലിചെയ്യുകയാണ്. എപ്പോ വേണമെങ്കിലും തിരിച്ചുപോകാനുള്ള അവസരമുണ്ടെങ്കിലും നാട്ടിൽ തന്നെ നിന്നുകൊണ്ട് പണം സമ്പാദിക്കാനാണ് ആദിക്ക് താല്പര്യം.

കുളിച്ചൊരുങ്ങി പ്രഭാത ഭക്ഷണം കഴിച്ചശേഷം തന്റെ വണ്ടി തുടച്ചു വൃത്തിയാക്കുകയാണ് ആദി. പുറംതിരിഞ്ഞുനിന്ന് ഗ്ലാസ് വൃത്തിയാക്കുന്ന അവന്റെ ദേഹത്തേക്ക് ചാറ്റൽമഴപോലെ വെള്ളം തെറിച്ചതും അവൻ തലവെട്ടിച്ചു നോക്കി. കിഴക്കുനിന്ന് പൊൻപ്രഭചൊരിയുന്ന സൂര്യരശ്മികൾക്കിടയിൽ തിളങ്ങിനിൽക്കുന്ന ആ മാലാഖയുടെ മുഖത്തുനോക്കി വഴക്കുപറയാൻ അവനായില്ല. വൃശ്ചികമാസ പുലരിയിലെ കുളിർ കാറ്റിൽ അവളുടെ ഗന്ധം ആദിയുടെ നാസികകളെ ഉണർത്തി. അത്തറിന്റെ മണമുള്ള മണവാട്ടിമൊഞ്ചുള്ള അവളുടെ മുഖം അവന്റെയുള്ളിൽ കുളിർമഴ പെയ്യിച്ചു.

Leave a Reply

Your email address will not be published. Required fields are marked *