വളഞ്ഞ വഴികൾ 26
Valanja Vazhikal Part 26 | Author : Trollan | Previous Part
“ഞങ്ങൾ കെട്ടിയോനെ ഇച്ചായ എന്നൊക്കെ വിളിക്കു.”
“അതൊക്കെ പോട്ടെ കാര്യം പറ.”
അവൾ പറയാൻ തുടങ്ങി.
“ഇന്ന് ഞാൻ എന്റെ കുറച്ച് സാധനങ്ങൾ ഇച്ചായന്റെ വീട്ടിലേക് ഷിഫ്റ്റ് ചെയ്യുന്നതിന് വേണ്ടി. എന്റെ വീട്ടിൽ ചെന്നു.
ഞാൻ ബുക്സ് ഒക്കെ എടുത്തു വെകുമ്പോൾ ആണ് ആരോ കോനിംഗ് ബെൽ അടിച്ചത് കേട്ടത്.
ഇത് ഇപ്പൊ ആരാ എന്ന് ഓർത്ത് ഞാൻ നോക്കിയപ്പോൾ നമ്മൾ പ്ലാൻ ചെയ്താ ആ റോബറി നടത്തിയ MLA ആയ്യിരുന്നു.
തന്തയെ കാണാൻ വന്നതാ.”
“അതിന് എന്താ.
നിന്റെ തന്തയെ കാണാൻ വന്നതിന് എനിക്ക് എന്താ കുഴപ്പം.”
“എന്നാലും.”
“ഒരു എന്നാലും ഇല്ലാ. ചുമ്മാ സമയം കളഞ്ഞു .”
“നിനക്ക് ഒരു പേടിയും ഇല്ലെടാ.”
അവൾ എന്റെ കൈ എടുത്തു അവളുടെ നെഞ്ചിൽ വെച്ച്.
അവളുടെ ഹൃദയം തുട് തുട ന്ന് ഇടിക്കുന്നത് എനിക്ക് അറിയാൻ കഴിഞ്ഞു.
കാരണം അവൾക് എന്നെ അത്രക്ക് ഇഷ്ടം ആണെന്ന് അത് തന്നെ ഉദാഹരണം ആണ്.
ഞാൻ കൈ എടുത്തു അവളെ ചേർത്ത് പിടിച്ചിട്ട്.
“നീ എന്തിനടി ഇത്രയും ടെൻഷൻ അടികുന്നെ…
വരുന്നത് ഈ അജു ചങ്കും വിരിച്ച് നിന്ന് നേരിടും.
തുടങ്ങിട്ടെ ഉള്ള്…
ആരൊക്കെ വരും…
ആരൊക്കെ നഷ്ടപെടും എന്നൊന്നും ഈ എനിക്ക് അറിയില്ല.
പിന്നെ നീ ഇല്ലെടി എന്നെയും എന്റെ പെണ്ണിനേയും ഒക്കെ നോക്കാൻ.”
“അയ്യടാ എനിക്ക് ഇപ്പോ നിന്നെയും നിന്റെ പെണ്ണിനേയും നോക്കൽ അല്ലെ പണി.”
“ഓഹോ.”
അവൾ എന്നെ കെട്ടിപ്ടിച്ചു മുറുകെ എന്നിട്ട് തലപൊക്കി എന്റെ കണ്ണിലേക്കു നോക്കിട്ട്.
“നിനക്കും നിന്റെ പെണ്ണിനേയും തൊടണേൽ ആദ്യം അവർ എന്നെ തീർക്കണം.”
ആ പറച്ചിൽ അവൾ ഉറച്ചു തന്നെ പറഞ്ഞത് ആണേലും അത് എനിക്ക് ഭയം ആയി.