കാരണം എനിക്ക് എന്തെങ്കിലും പറ്റിയാൽ രേഖ ഒരു നിമിഷം പോലും ഈ ലോകത്ത് തുടരില്ല. ദേ ഇപ്പൊ ഇവളും.
ദീപുനെ ഞാൻ എന്റെ ഒരു കുഞ്ഞിനെ കൊണ്ട് ലോക് ചെയ്തു കഴിഞ്ഞു.
പക്ഷേ അവളുടെ കാര്യവും പറയാൻ പറ്റില്ല.
“ഇച്ചായൻ എന്താ ആലോചിക്കണേ.”
“ഒന്നുല്ലടോ.”
അപ്പോഴേക്കും എന്റെ ഫോൺ അടിച്ചു രേഖ ആയിരുന്നു.
അപ്പോൾ തന്നെ അറ്റൻഡ് ചെയ്തു.
“ഏട്ടാ…
റിസൾട്ട് വന്ന്….”
“ആഹാ തോറ്റോ?”
അവൾ ചിരിച്ചിട്ട്.
“യൂണിവേഴ്സിറ്റി 10 റാങ്ക് ഞാൻ അങ്ങ് എടുത്തിട്ട് ഉണ്ട്.”
ഞാൻ ഒരു നിമിഷം എന്ത് പറയണം എന്ന് പോലും ആവാതെ ആയി പോയി.
ജൂലി എന്റെ കൈയിൽ നിന്ന് ഫോൺ വാങ്ങിട്ട്.
“എന്തായിടി…”
രേഖ അവളോട് പറഞ്ഞു തനിക് യൂണിവേഴ്സിറ്റി റാങ്ക് കിട്ടി എന്ന്.
ജൂലിയും ഞെട്ടി പോയി.
അവളുടെ സന്തോഷം ഫോണിലൂടെ കേൾകാം ആയിരുന്നു എനിക്ക്.
ഞങ്ങൾ ദേ വരുന്നു എന്ന് പറഞ്ഞു ഫോൺ വെച്ചിട്ട്. ജൂലി എന്റെ നേരെ നോക്കി.
“വാ വീട്ടിലേക് പോകാം…
ഡാ എന്നാടാ നിന്റെ കണ്ണ് നിറഞ്ഞിരിക്കുന്നെ.”
“യേ ഒന്നുല്ലാടി.”
“ഉം.. നിന്റെ പെണ്ണ് റാങ്ക് കാരി ആയത് കേട്ടിട്ട് അല്ലെ.”
ഞാൻ എന്റെ കണ്ണ് ഒക്കെ തുടച്ചിട്ട്.
“എന്നെ എന്നെത്തെക്കും തകർത്തു കളയാൻ പറ്റിയ അവസ്ഥയിൽ നിന്ന് കയറി വന്നവൾ ആടോ അവൾ.
നിനക്ക് അറിയില്ല.
അവളെ ഒരു മനസികാരോഗ്യ കേന്ദ്ര ത്തിലേക്ക് തള്ളി വിടാതെ ഇരിക്കാൻ അതിന് ഉള്ള ചികിത്സക് വേണ്ടി ഈ ഞാനും ദീപുവും രാ പകൽ ഇല്ലാത്തെ… തെറ്റാണെന്നു അറിഞ്ഞിട്ടും അതൊക്കെ ചെയ്തു സാമ്പതിച്ചു കൂട്ടി ആണ് അവളെയും ഈ കാണുന്ന നിലയിൽ എത്തിച്ചത്.”
“പാസ്റ്റ് നമുക്ക് ഇനി നോക്കണ്ട… നീ ഫുചർ മാത്രം നോക്കി മതി.
നീ…പിന്നെ ഞങ്ങൾ…
ഞങ്ങളുടെ കുട്ടികൾ… എന്ത് രെസം ആയ്യിരിക്കും അല്ലെ.”
“ഞങ്ങളുടെ കുട്ടികളോ..
എന്താമോളെ…
ഞാൻ എന്നാ വിത്ത് കാളയോ?
നിങ്ങളെ ഒക്കെ ചെനാ പിടിപ്പിക്കാൻ.”
അവൾ എന്റെ അടുത്തേക് ചേർന്ന് നിന്ന്
“ഡാ എനിക്ക് ഒരു നാല് കുട്ടികളെ പെറ്റു ഇടണം.”