ജൂലി എന്റെ മേത്തുന്നു കൈ വിട്ടേച്.
“നീ പറഞ്ഞു വരുന്നത്.”
ഞാൻ ചിരിച്ചിട്ട്.
“ഗായത്രി ക്ക് മാത്രം ആണ് അറിയുക ഉള്ള് ഇങ്ങനത്തെ ഓരോ റോബറി അസൂത്രണഅം ചെയുന്നത് ആണെന്ന്. അതിന് മുന്നേ അറിഞ്ഞ അവളുടെ ഭർത്താവ്.
അവന്മാർ അനോഷിച്ചു അനോഷിച്ചു ആണ്.
ഇന്ന്.
നിന്റെ വീട്ടിൽ MLA വന്നത്.
കാരണം.
നിന്റെ അമ്മ ആണ് അവൾക് ബാങ്കിൽ നിന്ന് ലേലം പിടിച്ചു വീട് വാങ്ങി കൊടുത്തത്.”
ജൂലി ഞെട്ടി.
“എന്തായാലും നീ ഫോണിലൂടെ ഒന്നും പറയാതെ നേരിട്ട് പറഞ്ഞത് നന്നായി.
ഇത്രെയും കാണിച്ചു കൂട്ടാൻ കഴിയുന്നവർക് നമ്മളുടെ ഫോൺ ഒക്കെ ഹാക്ക് ചെയ്തു ട്രാക്കിങ് വഴി കണ്ടു പിടിച്ചു ഇപ്പൊ നമ്മളെ തട്ടിയേനെ.”
പാവം അത് കേട്ട് പേടിച്ചു ബൈക്കിൽ ഇരിക്കുവാ.
“ഡീ..”
“ആം.
നീ ആളെ പേടിപ്പിക്കല്ലേ.”
ഞാൻ ചിരിച്ച ശേഷം മുതലാളിയുടെ വീട്ടിലേക് വണ്ടി വിട്ട്.
വീട്ടിൽ ചെന്ന് അവൾ രേഖയോട് എന്തെങ്കിലും പറയാൻ വേണ്ടി അവളുടെ എന്തൊ സാധനം എടുക്കാൻ അകത്തേക്കു കയറി പോയി.
അപ്പോഴാണ് എലിസബത് ഹാളിൽ നിന്ന് പുറത്തേക് ഇറങ്ങി വന്നത്.
“എന്താടോ ഉള്ളിലേക്ക് കയറാതെ പുറത്ത് നികുന്നെ.”
“വേഗം പോണം എലിയ കുഞ്ഞേ.”
“അതെന്താവോ.”
“രേഖടെ റിസൾട്ട് വന്ന് 10റാങ്ക് ഉണ്ട് ഇന്ന് ഇനി അതിന്റെ ആഘോഷം ആണ്.”
“ആണോ. ഞാൻ അവളെ അനോഷിച്ചു എന്ന് പറഞ്ഞേക്.
ഇല്ലേ വേണ്ടാ ഞാൻ ഫോണിൽ വിളിച്ചോളാം.”
“ആട്ടെ…
ഇന്ന് MLA വന്നിരുന്നു എന്ന് ജൂലി പറഞ്ഞാലോ.”
“ഓ അതൊന്നും ഇല്ലടാ..
പുള്ളി ഉണ്ടായിരുന്നപ്പോൾ പുള്ളിയുടെ കൈയിൽ നിന്ന് കാശ് വാങ്ങി നക്കികൊണ്ട് ഇരുന്നതല്ലെ. കാണാൻ വന്നതാണ് പോലും.”
“മുതലാളി എന്ത് പറയുന്നു.”
“ആ പന്നി ചത്താൽ മനുഷ്യൻ ഒന്ന് ഫ്രീ ആകു.”
“ഫ്രീ അയ്യിട്ടു എന്തിനാ?”
എലിസബത് ഒന്ന് പുഞ്ചിരിച്ചു.
“എങ്ങനെ ഉണ്ടടാ എന്റെ മോൾ.”
“അവൾ മിടുക്കി കൊച്ചല്ലേ.”
“ഉം ഉം….”
അപ്പോഴേക്കും ജൂലി അവളുടെ ലാക്ടോപും ബാഗും എടുത്തു കൊണ്ട് വന്ന്.
അത് കണ്ടു എലിസബത് ചോദിച്ചു.