ഏഹ് ഇതിപ്പോ എന്താ സംഭവം ന്നു മിഴിച്ചു ഞാൻ അവളേയും ഫോണിലും മാറി മാറി നോക്കി.അവൾ ഒന്നുടെ ഫോൺ നീട്ടി ഇപ്രാവശ്യം വാങ്ങി.എന്നാലും ആരാ ഇവളുടെ ഫോണിൽ എന്നെ വിളിക്കാൻ എന്ന സംശയത്തോടെ ഫോണിൽ നോക്കിയ ഞാൻ ശെരിക്കും ഞെട്ടി.
‘Maalu chechi calling’
എന്നാലും ഇവൾക്ക് അമ്മനെ എങ്ങനെ അറിയാം ആ സംശയത്തോടെ ഫോൺ ചെവിയോട് അടുപ്പിച്ചു.
“”ഹ.. ഹലോ “”
എന്റെ ശബ്ദം ശെരിക്കും പതറിപ്പോയി.
“”നീ എന്നെ മറന്നു അല്ലേടാ “”
അപ്പറത്തുനിന്നു ഒരു പൊട്ടിത്തെറിയാരുന്നു.പ്രതീക്ഷിച്ചത് ആണെങ്കിലും ഒന്നു പേടിച്ചുപോയി എന്നതാണ് സത്യം.
“”നിന്റെ ഫോൺ എവിടെ കിച്ചു””
അതെ കലിപ്പിൽ തന്നെ വീണ്ടും ചോദ്യം
“”റൂമിൽ ഉണ്ട്””
ഞാൻ സത്യം അങ്ങ് പറഞ്ഞു.
“”ഞാൻ വിളിച്ചിട്ടു നീ എന്താ ഫോൺ എടുക്കാഞ്ഞത്,അല്ലേലും എനിക്കറിയാം കാണുമ്പോൾ ഉള്ള സ്നേഹം മാത്രെ നിനക്കുള്ളു എന്നു; ഇപ്പോ പിന്നെ എന്റെ കൺവെട്ടത്തു ഇല്ലല്ലോ തോന്നിയ പോലെ ആകാല്ലോ ചോയ്ക്കാൻ ഞാൻ വരൂലല്ലോ അല്ലേ””
മാലു നിന്നു തുള്ളുവാ എന്തോക്കെയാ ഈ പറയുന്നേ ഫോൺ എടുക്കാത്തതിന് ഇത്രയെക്കെ പറയേണ്ട കാര്യമെന്താ.
“” എന്തുവാ മാലു ഈ പറയുന്നേ””
എന്റെ വിഷമം ശബ്ദത്തിലൂടെ മനസിലായിക്കാണും ശാന്തമായി ആരുന്നു മുറുപടി.
“”ഞാൻ വിളിച്ചിട്ടു നീ ഫോൺ എടുത്തില്ലല്ലോ””
കൊച്ചു കുഞ്ഞുങ്ങൾ അമ്മമാരോട് പരിഭവം പറയും പോലെ മാലു പറഞ്ഞു.ചിരി വന്നുപോയി എങ്ങനേം ഒരു പൊട്ടത്തി.
“” ഫോൺ സൈലന്റിലാരുന്നു.എവിടെ എത്തി വിളിക്കാൻ നോക്കിട്ടു റേഞ്ച് ഇല്ല അതാ വിളിക്കാഞ്ഞേ പിന്നെ ഉറങ്ങി പോയി””
ഞാൻ സത്യാവസ്ഥാ ബോധിപ്പിച്ചു.
“” ഞാൻ വിചാരിച്ചു””
മാലു നിന്നു പരുങ്ങുവാ ഈ തള്ളേനെ കൊണ്ട് തോറ്റു
“”അല്ലേല്ലും മാലു എപ്പോഴും ഇങ്ങനാ കാര്യം അറിയാണ്ട് കിടന്നു ചാടും””
“”സോറി കുട്ടാ എന്റെ പൊന്നിനെ കാണാത്ത വിഷമം കൊണ്ടല്ലേ””
അങ്ങ് പതപ്പിക്കുവാ ആള്. ഇടക്ക് ദൈവത്തിനോട് നന്ദി പറയാറുണ്ട് ഇതിനെ എന്റെ അമ്മയായി തന്നതിനു.
“”അമ്മ എവിടാ””