തമി 2 [Maayavi]

Posted by

പാലുമായി എന്നെ പാസ്സ് ചെയ്തു പോയി. “” ലെച്ചു ഇതു എന്തുവാ പറയുന്നേ”” സ്വരം അൽപ്പം കടുപ്പിച്ചു ചോദിച്ചു. അപ്പോഴേക്കും അമ്മമ്മ ഹാളിൽ എത്തി പാൽ അവൾക്ക് കൊടുത്തു.എന്നിട്ടു എന്നെ നോക്കി “”എന്താ ഞാൻ പറഞ്ഞത് കേട്ടില്ലേ”” സെറ്റിയിൽ കിടന്ന ന്യൂസ്പേപ്പർ എടുത്തു വായിക്കുന്നക്കൂട്ടത്തിൽ ചോദിച്ചു. “”നാളെ മുതൽ പാറുനെ ബാങ്കിൽ ആക്കുകയും വിളിച്ചോണ്ട് വരികയും വേണം എന്നു”” എന്റെ മറുപടി ഒന്നും ഇല്ലാത്തോണ്ട് എന്നെ നോക്കി അമ്മമ്മ പറഞ്ഞു. “” അതെന്തിനാ ഞാൻ കൊണ്ടുപോന്നേ എത്രം നാളും ഒറ്റക്കല്ലേ പോയെ പിന്നെ എപ്പോ എന്താ ഒരു പുതുമ”” എന്നെ ഇവൾടെ ഡ്രൈവർ ആയിട്ടാണോ എങ്ങോട്ട് കൊണ്ടുവന്നെ ദേഷ്യത്തോടെ അവളെ നോക്കിയപ്പോ അവൾ ഇതൊന്നും അറിഞ്ഞിട്ടില്ല എന്ന ഭവമാണ്. “”ഇത്രേം നാളും എങ്ങനെ ആയിരുന്നോ അതെനിക്ക് അറില്ല നാളത്തെ കാര്യവാ ഞാൻ പറഞ്ഞേ”” അന്ത്യശാസനം പോലെ അമ്മമ്മ പറഞ്ഞു “” ഞാൻ പോകുല്ല “” ഞാൻ തറപ്പിച്ചു പറഞ്ഞു. “”അതെന്താ നിനക്കു പോയാൽ”” ഇവരെന്താ നാഗവല്ലി കളിക്കുന്നോ. “”അല്ല ലച്ചു കുഞ്ഞേച്ചിക്ക് വയ്യാണ്ടിരിക്കുവല്ലേ അപ്പോ ഞാൻ എങ്ങനാ കൊണ്ടുപോന്നെ”‘ വളരെ ശബ്ദം താഴ്ത്തി ചോദിച്ചു . “” നീ ശ്രദിച്ചു ഓടിച്ചാൽ മതി.വലിയ കുഴിയുള്ള വഴിയല്ലലോ”” എന്റെ ന്യായികരണത്തെ നിഷ്കരണം തള്ളി അമ്മമ്മ പറഞ്ഞു. “”അല്ല ലച്ചു മാമൻ എന്താ കുഞ്ഞേച്ചിയോട് വണ്ടി എടുക്കണ്ടാന്നു പറഞ്ഞേ കുഞ്ഞിന് വല്ലോം പറ്റുന്നൊണ്ടല്ലേ അതുപോലെ മാമൻ പറയുന്നത് അനുസരിച്ചില്ലേ മാമനു എന്തോതൊന്നും”” അമ്മമ്മടെ അടുത്തു ചെന്നിരുന്നു മാക്സിമം പാവത്താനായി അഭിനയിച്ചു പറഞ്ഞു. “”അതെ അവൻ പറയുന്നതല്ലേ കേൾക്കാൻ പറ്റു അവനാ പറഞ്ഞേ നീ ഇവളെ കൊണ്ടാക്കിക്കോളൂമെന്നു.ഇടക്ക് തലകറങ്ങി വീഴുമിവളു അതോണ്ട് ഒറ്റക്ക് വിടാൻ പറ്റൂല്ല. എനി വണ്ടിയിൽ പോന്നതാ കൊഴപ്പൊമെങ്കിൽ നടന്ന് പോയാലും മതി”” ഓ കോപ്പ് ഏതു നേരത്താണോ എവിടെ വരാൻ തോന്നിയത്. “”അതു സാരമില്ലമ്മേ കിച്ചുനെ ബുദ്ദിമുട്ടിപ്പിക്കണ്ടാ”” ഹോ സമാദാനം നിനക്കെങ്കിലും കാര്യം മനസിലായല്ലോ നന്ദിയോടെ അവളെ നോക്കിയപ്പോ അവൾ പാലൂഗ്ലാസുമായി യുദ്ധത്തിലാ. “”അവന് ഒരു ബുദ്ദിമുട്ടുമില്ല കിച്ചു വരും നാളെ മുതൽ നിന്റെകൂടെ”” അമ്മമ്മ തന്റെ തീരുമാനത്തിൽ നിന്നും മാറുന്നില്ല. “”അല്ല കിച്ചു ഞാൻ കൊറെയായി ശ്രദിക്കുന്നു നീയും ഇവളും തമ്മിൽ എന്താ പ്രശ്നം”” ഞങ്ങളെ രണ്ടുപേരെയും മാറി മാറി നോക്കി അമ്മമ്മ ചോദിച്ചു.എനി ലെച്ചുനു വല്ലോം മനസിലായോ. ഏയ് അതിനു വഴിയില്ല. “”ഞങ്ങൾ തമ്മിൽ എന്തു പ്രശ്നം ലച്ചുന് തോന്നുന്നതാ”” ഞെട്ടൽ ഒട്ടും പുറമ്മേ കാണിക്കാതെ ഞാൻ പറഞ്ഞോപ്പിച്ചു. “”തോന്നൽ ഒന്നുമല്ല ഞാൻ കാണുന്നതല്ലേ എന്നെ പൊട്ടിയാക്കണ്ട”” ഞെട്ടിപ്പോയി അമ്മമ്മക്ക് എന്തോ സംശയം ഉണ്ട് മിഴിച്ചകണ്ണുകളുമായി അവളെ നോക്കിയപ്പോ അവിടുത്തെ സ്ഥിതിയും മറിച്ചല്ലാരുന്നു. “”അങ്ങനെ ഒന്നുല്ലമ്മേ അമ്മക്ക് തോന്നിയതാ ഞങ്ങൾ തമ്മിൽ ഒരു പ്രേശ്നവും ഇല്ല അല്ലേ കിച്ചു”” ആദ്യം അമ്മമ്മടും അവസാനം എന്നോടുമായി അവൾ പറഞ്ഞു നിർത്തി. “”അതെ”” അവളെ സപ്പോർട്ട് ചെയ്തു ഞാൻ പറഞ്ഞു അല്ലെങ്കിൽ ഞങ്ങൾ തമ്മിലുള്ള പ്രശനം അമ്മമ്മ അറിയും. “” എന്റെ തോന്നലെങ്കിൽ അങ്ങനെ “” പിന്നെയും എന്തൊക്കെയോ അമ്മമ്മ പറയുന്നുണ്ടായിരുന്നു. ഒന്നും ന്റെ ചെവിയിൽ വന്നില്ലാരുന്നു.മനസുമൊതം അവളുടെകൂടെയുള്ള പോക്ക് എങ്ങനെ തടയാം എന്നാരുന്നു.പക്ഷെ ഒരു വഴിയും തെളിഞ്ഞു വന്നില്ല എന്നതാണ് സത്യം.എന്തോക്കെ പറഞ്ഞാലും അവളെ എനിക്കു മാമിയായി മാത്രം കാണാൻ കഴിയുന്നില്ല.അവളെ കാണാതിരുന്നാൽ ഒരു പ്രശ്നവും ഇല്ല എന്നാൽ അവളെ കണ്ടാൽ മനസുതു‌ടിക്കുന്നപോലെ.അറിയാം അവൾ എനിക്കു ആരും അല്ലന്നും എന്നെ പെണ്ണുപിടിയൻ ആക്കിയവളാന്നും.അവളിൽ നിന്നും അകന്നു പോകണം എങ്കിലേ മനസ് ശെരിയാകു.അകന്നു പോകാൻ നോക്കും തോറും അവളോട് കൂടുതൽ അടുത്തുവരുവാ.ഓരോന്നാലോചിച്ചു സെറ്റിയിൽ ഇരുന്ന എന്റെ ചുമലിൽ തട്ടി നാളെത്തെ കാര്യം പറഞ്ഞാണ് അമ്മമ്മ ഉറങ്ങാൻ പോയത്.പിന്നേം കൊറച്ചു നേരം അവിടെഇരുന്നിട്ടാണ് മുകളിലേക്ക് പോയത്.ബെഡിൽ കയറി കിടന്നു.മനസുമൊത്തം ശൂന്യം.എന്തെക്കെയോ വിഷമം വരുന്നത് പോലെ കാരണം അറിയില്ല.സാദാരണ എങ്ങനെ തോന്നുമ്പോൾ അമ്മടെ കൂടെ കുറച്ചുനേരം ഇരിക്കും എന്തോ ഒരു മാജിക് മാലുന്റെ കൈയിലുണ്ട്.ഒന്നു സംസാരിച്ചാൽ മതി വിഷമം ഒക്കെ അലിഞ്ഞുപൊകുമ്പൊലെ ഫീലാ.ബെഡിൽ നിന്നും ഫോൺ എടുത്തു മാലുന്റെ നമ്പറിൽ കാൾ ചെയ്തു.ഫോൺ എറിഞ്ഞു പൊട്ടിക്കാൻ തോന്നി റേഞ്ച് ഇല്ല.എത് നശിച്ചനേരത്താണോ എങ്ങോട്ട് കെട്ടിയെടുക്കാൻ തോന്നിയത്.സ്വയം പഴിച്ചു ബെഡിൽ നിന്നുമിറങ്ങി ഫോണുമായി ബാൽക്കണിയിൽ പോയി നിന്നു.ബാൽക്കണിയിലെ വ്യൂ വീടിന്റെ പുറകു വശത്തേക്കാ.കണ്ണേത്താ ദൂരത്തോളം പരന്നുകിടക്കുന്ന റബർ മരങ്ങൾ.മരങ്ങൾ വളർന്നു നിക്കുന്നതിനാൽ തന്നേ നല്ല ഇരുട്ടാണവിടം.പുകപോലെ മഞ്ഞു പടർന്നു കിടക്കുന്നു.നിശബ്ദതയേ കീറിമുറിക്കാൻ എന്നവണ്ണം ഇടക്കിടക്ക് കരയുന്ന ചീവിടുകൾ.ആ റബ്ബർ മരങ്ങൾ അവസാനിക്കുന്നത് ഒരു ചെറു അരുവിയുടെ അടുത്താണ്.ഒന്നു ചെവി കൂർപ്പിച്ചാൽ കേൾക്കാം അതിന്റെ സംഗീതം.ഇവിടെനിന്നു നോക്കിയാൽ ഒരു പൊട്ടുപോലെ മൊട്ടക്കുന്നുകാണം.ഇവിടുന്നു നോക്കിയാൽ ചെറുതാണെങ്കിലും അടുത്തുചെന്നാൽ വലിയ മൊട്ടക്കുന്നാ.പണ്ട് അവിടെ പോകാൻ കൊറേ വാശിപിടിച്ചിട്ടുണ്ട്.അവിടുത്തേക്കുള്ള വഴി ഇച്ചിരി കഠിനമാണ്.കയറ്റവും ഇറക്കവും ഒക്കെയാ.പക്ഷെ അവിടുത്തെ കാഴ്ച ഒന്നു കാണേണ്ട്ത് തന്നെയാണ്.വിശാലമായി കിടക്കുന്ന തേയില തൊട്ടവും അരുവികളും മഞ്ഞു പാളികളും എന്തുകൊണ്ടും നല്ല കിടു ഫീലാണ്.അടുത്തു ആരോ നിക്കുന്നപോലെ തോന്നിയാണ് തിരിഞ്ഞു നോക്കിയത്.എന്നെ തന്നേ നോക്കി നിൽക്കുവാണ് കുഞ്ഞേച്ചി.എത്രം നേരം മനസിനു കിട്ടിയ ശാന്തത ആ ഒറ്റ നിമിഷം കൊണ്ട് തകർന്നു പോയി.മുഖം തിരിച്ചു വീണ്ടും പുറത്തെ കഴിച്ചകളിലേക്ക് കണ്ണിനെ പായിച്ചു.എന്തോ പറയാനുള്ള പുറപ്പാടിലാണ്. “” അതേ ചേച്ചി അങ്ങോട്ടുവിളിക്കാൻ പറഞ്ഞു”” ഓ അതാരുന്നോ വിളിക്കാൻ റേഞ്ച് വേണ്ടേ എന്റെ അമ്മനെ വിളിക്കാൻ നിന്റെ ശുപാർശ ആവശ്യം ഇല്ല.അവളോട് മിണ്ടിയില്ല അതിന്റെ ആവശ്യം ഇല്ല എന്നു തന്നെയാ മനസ്സുപറയുന്നത്. “” ഒന്നു മുതൽ പൂജ്യം വരെ”” എന്തോന്ന് ഇവക്ക് വട്ടായോ ചുളിഞ്ഞ നെറ്റിയോടെ അവളെ നോക്കിയപ്പോ “”അല്ല വൈഫൈയുടെ പാസ്സ്‌വേർഡ്‌.”” അവളുടെ അമ്മുമ്മടെ വൈഫൈ നിന്റെ തന്തക്കുകൊണ്ടുകൊടുക്കാൻ പറയാൻ നാവ് തരിച്ചതാ പിന്നെ വേണ്ടാന്ന് വെച്ചു.വൈഫൈ എനിക്കു ആവശ്യമുള്ളതല്ലെ.അവളെ പുച്ഛിച്ചു മുഖം കൊട്ടി വീണ്ടും വെളിലേക്കും വായി നോക്കി നിന്നു.അവൾ പോകുന്നതും ഡോർ അടക്കുന്നതും ഇടംകണ്ണ്കൊണ്ടു കണ്ടു.അവൾ പോയ അതെ സമയം ഫോൺ എടുത്തു വൈഫൈ കണക്ട് ചെയ്തു.നല്ല ടഫ് പാസ്സ്‌വേർഡ്‌ ആർക്കും കണ്ടുപിടിക്കാൻ പറ്റില്ല.ഇവളുടെ തല കണ്ടാൽ ആഫ്രിക്കകാർ ചിലപ്പോ തോരൻ വെച്ചു തിന്നും.അഭാര ബുദ്ധി.വൈഫൈ കണക്ട് ആയപ്പോൾ തന്നേ അമ്മടെ മിസ്സ്കാൾ കണ്ടു തിരിച്ചു വിളിക്കാൻ തൊട്ടപ്പോൾ തന്നേ അമ്മടെ കാൾ എങ്ങോട്ട് വന്നു.ബാൽക്കണിയിൽ ഇട്ടിരുന്ന ഹാങ്ങിങ് ചെയറിൽ ഇരുന്ന് കാൾ അറ്റൻഡ് ചെയ്തു.മാലുന്റെ മുഖം സ്‌ക്രീനിൽ തെളിഞ്ഞു മനസ്സാകെ തണുത്തു.ഒന്നും മിണ്ടാതെ ആ മുഖവും നോക്കി ചെയറിൽ ആടി കൊണ്ടിരുന്നു.സുഖമുള്ള നിശബ്ദതാ ഞങ്ങൾക്കിടയിൽ നിറഞ്ഞു.ലൈറ്റ് പിങ്ക് കളർ നൈറ്റിയിൽ അമ്മയെ ഒരു ദേവതയെ പോലെ തോന്നി.മുടി അഴിച്ചു മുന്നിലോട്ടു ഇട്ടിരിക്കുവാ.ഇടുപ്പോളമുള്ള ചുരുണ്ട മുടിയാ അമ്മക്കുള്ളത്. ബെഡിലെ ഹെഡ്രസ്റ്റിൽ തലയും വെച്ചു എന്നെ തന്നേ നോക്കിയിരിക്കുവാ.ഇതെന്താ ഒന്നും മിണ്ടാത്തത്.ആ മിണ്ടിയില്ലക്കിൽ മിണ്ടണ്ട.ഞാനും അമ്മേടെ കണ്ണിൽ തന്നെ നോക്കിയിരുന്നു.ആഹ് കണ്ണുകളിലും ഞാൻ മാത്രം നിറഞ്ഞു നിക്കുന്നു. “”കിച്ചൂട്ടാ”” ആ നിശബ്ദതയെ മുറിച്ചു കൊണ്ട് അമ്മ ആരുമയായി വിളിച്ചു. “”അമ്മേ”” വളരെ സോഫറ്റായി ഞാനും വിളിച്ചു.ആഹ് കണ്ണുകളിൽ എന്തോക്കെയോ ഭാവങ്ങൾ മാറി മറയുന്നു. “” കിച്ചുട്ടാ നീ ഇല്ലാത്തോണ്ട് അമ്മക്ക് ഒരു രസവും ഇല്ലടാ “” കുഞ്ഞി പുള്ളാരേപോലെ ചുണ്ടുകൾ പിളർത്തി പരിഭവം പറഞ്ഞു. “”അതിനു ഞാൻ മനപ്പൂർവം എങ്ങോട്ട് വന്നതല്ലല്ലോ മാലുതന്നെയല്ലേ എങ്ങോട്ട് പറഞ്ഞുവിട്ടത്”” ഫോണിൽ നിന്നും കണ്ണ് മാറ്റി വെളിയിലെ ഇരുട്ടിൽ നൊക്കി പറഞ്ഞു.എനിക്കു അമ്മയെ ശെരിക്കും മിസ്സ് ചെയുന്നുണ്ടാരുന്നു.എപ്പോഴും അമ്മയോടൊപ്പം നടന്നിരിന്ന എനിക്കു ഈ കുറച്ചു സമയം പോലും അമ്മയെ കാണാതിരിക്കാൻ കഴിയുന്നില്ല.ആ സ്ത്രീ എന്റെ ജീവന്റെ ഭാഗമായി മാറി അടർത്തി മാറ്റാൻ കഴിയാത്തത്ര. “”അമ്മ മനസോടെ പറഞ്ഞുവിട്ടതല്ല; ഇതിപ്പോ അമ്മയും മഹിയും ഒരുപാട് പറഞ്ഞിട്ടല്ലെ അല്ലാണ്ട് എന്റെ പൊന്നിനെ എനിക്കു മാറ്റിനിർത്താൻ പറ്റുവോ”” അമ്മടെ കണ്ണിന്റെ തുമ്പത്ത് ഒരിറ്റു വെള്ളം താഴോട്ടു വീഴാൻ വെമ്പി നിക്കുന്നു അത് എന്നിൽ നിന്നു മറക്കാൻ മുഖം തിരിച്ചു കളഞ്ഞു. “” അത് വിടു അച്ചയും നന്ദുവും എന്തിയെ”” വിഷയം മാറ്റാനായി പറഞ്ഞു .മുഖം തോളിൽതുടച്ചു ഒന്നു ചിരിച്ചു എന്നിട്ട്, “” അവർ രണ്ടും കൂടെ പുറത്തു ഫുഡ് കഴിക്കാൻ പോയി”” “” എന്നിട്ട് മാലുനെ കൊണ്ടുപോയില്ലേ”” “” ഞാൻ പോയില്ല”” കണ്ണുകൾ ഇറുക്കിയടച്ചു കള്ളചിരിയൊടെ പറഞ്ഞു. “”അതെന്താ സാദാരണ വെളിയിൽ പോകാൻ ആദ്യം തുള്ളി നിക്കുന്ന ആളാണല്ലോ പിന്നെ എന്തു പറ്റി”” ചുഴിഞ്ഞു നോക്കികൊണ്ട് ചോദിച്ചു. “” അത്…അതോന്നൂല്ല മൂഡ് തോന്നില്ല”” നല്ല ഒന്നാംതരം കള്ളമാണെന്നു മുഖത്തെഴുതി വെച്ചിട്ടുണ്ട്.ഞാൻ ഒന്നും പറഞ്ഞില്ല പിന്നെയും സുഖമുള്ള മൗനം ഞങ്ങൾക്കിടയിൽ തങ്ങി നിന്നു.ആ സൗന്ദര്യദാമത്തെ കണ്ണുകളാൽ ഒപ്പിയെടുത്തു.കണ്ണു മാറ്റാനേ തോന്നുന്നില്ല.അമ്മയുടെ കണ്ണുകളും എന്റെ കണ്ണുകളിൽ തന്നെയായിരുന്നു. ഒരു നറു ചിരി ആ ചോടിക്കളിൽ മിനിമാഞ്ഞു.ഞങ്ങളുടെ മൗനം അവസാനിക്കുന്നതു അച്ചയുടേം ന്നന്ദുട്ടിയുടേം വരവോടുകൂടിയാരുന്ന്.അവർ വന്നതും ആക്കെ ബഹളമായി.പരിഭവം പറച്ചിലും കളിതമാശകളുമായി സമയം പോയതു പോലും അറിഞ്ഞില്ല.ഗുഡ് നൈറ്റ്‌ പറഞ്ഞു ഫോൺ വെച്ചപ്പോഴും എന്റെ ചുണ്ടിൽ നിറപുഞ്ചിരിയുണ്ടായിരുന്നു.എത്രൊക്കെ വിഷമിച്ചാലും അവരോടു ഒന്നു സംസാരിച്ചു ഇരുന്നാൽ തന്നേ എല്ലാ വിഷമങ്ങളും എന്നിൽ നിന്നും അകന്നു പോകും.ഒരു നിമിഷം കൂടെ അവിടെ ഇരുന്നു.താഴെ എവിടെയോ മുല്ല പൂത്ത മണം അവിടം മൊത്തം പടർന്നു.അതൊന്നും ആഞ്ഞു വലിച്ചു ബെഡിൽ പോയി കിടന്നു.അധികം വേണ്ടി വന്നില്ല നിദ്രയിലേക്ക് വഴുതി വീണു.

Leave a Reply

Your email address will not be published. Required fields are marked *