തമി 2 [Maayavi]

Posted by

“”മാറ് ചെക്കാ ഞാൻ കഴിക്കാൻ എടുക്കട്ടെ””

കവിളിൽ ഒരു കടി കൊടുത്തു ഞാൻ മാറി.

“”ഉഫ് ഈ രീതിയിൽ ആണെങ്കിൽ എന്റെ മുഖം മൊത്തം നീ കടിച്ചെടുക്കുവല്ലോ””

കവിൽ ഒന്നുഴിഞ്ഞു കപട ദേഷ്യത്തോടെ പറഞ്ഞപ്പോ ഞാൻ ഒരു ചമ്മിയ ചിരി ചിരിച്ചു.അതു ആ മുഖത്തും പ്രതിഫലിച്ചു.

“”സ്നേഹം കൊണ്ടല്ലേ ലച്ചു””

ഞാൻ സ്ലാബ്ലിൽ ചാരി ഇരുന്നുകൊണ്ട് അമ്മമ്മയെ നോക്കി പറഞ്ഞു.പാത്രത്തിൽ കപ്പ കോരിങ്കൊണ്ടിരുന്ന അമ്മമ്മ പെട്ടന്ന് എന്നെ ഒന്നു തിരിഞ്ഞു നോക്കി

“”എന്നിട്ടു ഈ സ്‌നേഹം എത്രം നാൾ എവിടാരുന്നു””

അമ്മമ്മ പറഞ്ഞത് ശെരിയാ കൊറേ നാളായില്ലേ വന്നിട്ടും ഒന്നു കണ്ടിട്ടുമൊക്കെ അവരുടെ ആദ്യ കൊച്ചുമോനല്ലേ ഞാൻ, അവർക്കും കാണില്ലേ ആഗ്രഹങ്ങൾ ഒക്കെ.ഒരിക്കലും ഒരു കൊച്ചുമോനെ പോലെ അല്ല ഒരു കൂട്ടുകാരനെ പോലെയാ അമ്മമ്മ എന്നെ കണ്ടിരുന്നത്.ആ തടാക കാരണം എനിക്കു ഇവരെ പോലും വിഷമിപ്പിക്കേണ്ടി വന്നു.അതോർത്തപ്പോൾ അവളെ കൊല്ലാനുള്ള ദേഷ്യം വന്നു.

“”വാ കിച്ചുട്ടാ കഴിക്കാം “‘

പാത്രങ്ങൾ ടേബിൾ കൊണ്ട് വെക്കുന്ന കൂട്ടത്തിൽ അമ്മമ്മ പറഞ്ഞു .പിന്നെ കൈ കഴുകി ടേബിളിൽ പോയിരുന്നു.നല്ല വിശപ്പുണ്ടാരുന്ന്.എന്റെ പ്ലേയിറ്റിൽ കൊറച്ചു ചോറും അതിനു സൈഡിലായി കപ്പകുഴച്ചതും വേറൊരു പാത്രത്തിൽ ചിക്കൻ വറുത്തതും ഒരു വലിയ ബൌളിൽ ചിക്കൻ കറിയും കൊണ്ട് വെച്ചു.ഞാൻ ആ ബൗൾ എടുത്തു എന്റെ മുഖത്തോട് അടുപ്പിച്ചു ആഞ്ഞു മാണത്തു.ഹെന്റെ മോനെ ഭൂമിയിൽ ഒരു സ്വർഗം ഉണ്ടെങ്കിൽ അതു ഇതാണ്. വായിൽ കപ്പലോടിക്കാനുള്ള വെള്ളം വന്നു നിറഞ്ഞു.ഒന്നും നോക്കില്ല ഇച്ചിരി ചാറും ഒരു എല്ലില്ലാത്ത പീസും പ്ലേറ്റിലേക്കെട്ടിട്ടു ഇച്ചിരി കപ്പയും ചോറും ഇറച്ചീടെ കഷ്ണംവും ആയി കുഴച്ചു ഒരു പിടി ആക്കി വായിലേക്ക് വെച്ചു.

“”ഉമ്മ്””

വായിൽ നിന്നും വന്നു പോയതാ.അത്രക്കും ടേസ്റ്റ് കണ്ണടച്ചു ആസ്വദിച്ചു ചവച്ചു, നല്ല പച്ചകുരുമുളകിന്റെ രുചി എടുത്തു നിക്കുന്നുണ്ട്.എനിക്കു ഈ രീതിയിൽ കറി വെക്കുന്നതാണ് ഇഷ്ട്ടം.കുരുമുളക് കൂട്ടി ഇട്ടു നല്ല എരുവിൽ വേണം കറി വെക്കാൻ .പാചകത്തിന്റെ കാര്യത്തിൽ അമ്മയും മോളും ഒന്നിനൊന്നു മെച്ചവാ.പക്ഷെ അവിടെ പച്ചകുരുമുളക് അങ്ങനെ കിട്ടാറില്ല.കണ്ണ് തുറന്നപ്പോൾ എന്റെ ചെയ്തികളും നോക്കി ഒരു ഇളം ചിരിയുമായി അമ്മമ്മ നിക്കുന്നു.ഒരു ഉരുള ഒരുട്ടി ഞാൻ കൈ നീട്ടിയപ്പോൾ ആദ്യം ഒന്നു മടിച്ചെങ്കിലും പിന്നെ വാ തുറന്നു ആഹ് ഉരുള വായിലാക്കി ചവച്ചു .

Leave a Reply

Your email address will not be published. Required fields are marked *