തുളസിദളം 5 [ശ്രീക്കുട്ടൻ]

Posted by

ഒരുത്തൻ വഷളൻ ചിരിയോടെ പറഞ്ഞുകൊണ്ട് അവളുടെ കയ്യിൽ പിടിച്ചു വലിച്ചു, വൃന്ദ കൈ വലിച്ചെടുക്കാൻ നോക്കിയെങ്കിലും അയാൾ അവളുടെ കൈ കൂടുതൽ മുറുക്കി,

കൂടെയുണ്ടായിരുന്ന കുട്ടൂസൻ മുരണ്ടുകൊണ്ട് മുന്നോട്ട് ചാടി, അയാൾ ഒരു നിമിഷമൊന്ന് ഭയന്നു,

പെട്ടെന്ന് പിന്നിലുള്ള ഒരാൾ അവനെ തൊഴിച്ചെറിഞ്ഞു…

കുട്ടൂസൻ എഴുന്നേറ്റ് ചുറ്റും നോക്കി കുരയ്ക്കാൻ തുടങ്ങി

പെട്ടെന്ന് ഒരു മൂന്ന് നായകൾ കൂടി അവിടേക്ക് കുരച്ചുകൊണ്ട് എത്തി, പെട്ടെന്ന് നാലു നായകളും അവരെ പല ഭാഗത്തുനിന്നും ആക്രമിച്ചു അതിൽ കുറച്ചുപേർ പേടിച്ച് മുന്നോട്ടോടി നായകൾ അവരുടെ പിറകേയും

വൃന്ദ പേടിച്ച് കണ്ണനെയും കൊണ്ട് നിലത്തേക്ക് ഇരുന്നു,

ബാക്കിയുണ്ടായിരുന്ന മൂന്നുപേർ അവളെടുത്തേക്ക് നീങ്ങി

രുദ്ര് തിരികെ വരുന്ന വഴിക്കാണ് ഈ കാഴ്ചകൾ കാണുന്നത്, അവൻ ആ നായകളെ അത്ഭുതത്തോടെ നോക്കി

ആ ചെറുപ്പക്കാർ വൃന്ദക്ക് ചുറ്റും നിന്നു

“എന്താ മോളേ …?? ചേട്ടന്മാര് മോളേ നല്ലപോലെയൊന്ന് കണ്ടോട്ടെ…”

ഒരാൾ അവളുടെ കയ്യിൽ പിടിച്ചു വലിച്ചു, വൃന്ദ മറ്റേ കൈകൊണ്ട് കണ്ണനെ ചേർത്തുപിടിച്ചു

അത് കണ്ട് രുദ്രിന്റെ കണ്ണുകളിൽ കോപം നിറഞ്ഞു,

അവൻ കാർ മുന്നോട്ടെടുത്തു അവരെടുത്തെത്തി

അവനെക്കണ്ട വൃന്ദയുടെ മുഖത്തൊരാശ്വാസം തെളിഞ്ഞു

രുദ്ര് കാറിൽനിന്നിറങ്ങി അവരടുത്തേക്ക് ചെന്നു

“എന്താ മക്കളെ റോഡില് ഒരാൾക്കൂട്ടം…”

“ഏയ്… ഒന്നൂല ചേട്ടാ, ചേട്ടൻ പൊയ്ക്കോ, ഞങ്ങളും ഇപ്പോ പോകും…”

ഒരുത്തൻ വൃന്ദയുടെ കയ്യിൽ കയറിപ്പിടിച്ചുകൊണ്ട് പറഞ്ഞു

രുദ്ര് അവന്റെ മുഖത്തേക്കൊന്ന് നോക്കി അവന്റെ നീലകണ്ണിലെ ഞരമ്പുകൾ രക്തവർണമായി

വൃന്ദയുടെ കയ്യിൽ പിടിച്ചിരിക്കുന്ന അവന്റെ കയ്യിൽ രുദ്ര് പിടി മുറുക്കി മണിബന്ധത്തിൽ അവന്റെ വിരലുകൾ മുറുകിയപ്പോൾ

അവൻ അറിയാതെ വൃന്ദയിലുള്ള പിടിവിട്ടു

വല്ലാത്തൊരു നിലവിളിയോടെ അവൻ പുറകിലേക്ക് വളഞ്ഞു, എല്ല് പൊട്ടുന്ന ഒരു ശബ്ദം കേട്ടു അവൻ അലറി വിളിച്ചു

വൃന്ദ അത് കാണാൻ പറ്റാത്തതുപോലെ കണ്ണ് അടച്ച് നിന്നു, അപ്പോഴേക്കും മറ്റുളവർ രുദ്രിനടുത്തേക്ക് പാഞ്ഞു വന്നു, വലിയൊരു സംഘടനം തന്നെ നടന്നു,

നിലവിളികളും ആക്രോശങ്ങളും, അടിയുടെയും ഇടിയുടെയും എല്ലുകൾ പൊട്ടുന്ന ശബ്ദവുമെല്ലാം അവിടെ മുഴങ്ങി

വൃന്ദ ആസ്വസ്ഥതയോടെ കണ്ണനെ ചേർത്തുപിടിച്ച് മണ്ണിലിരുന്നു,

Leave a Reply

Your email address will not be published. Required fields are marked *