തുളസിദളം 5 [ശ്രീക്കുട്ടൻ]

Posted by

എല്ലാവരും അമ്പരന്ന് അവളെ നോക്കി,

കിച്ച അത്ഭുതത്തോടെ വൃന്ദയുടെ സ്വപ്നത്തേക്കുറിച്ചും അവരോട് പറഞ്ഞു,

ഒരു ഞെട്ടലോടെയാണ് അവർ അതെല്ലാം കേട്ട് നിന്നത്

അവർക്കത് വിശ്വസിക്കാൻ തന്നെ പ്രയാസമായിരുന്നു,

എല്ലാം കേട്ട് കഴിഞ്ഞ രുദ്ര് അവൾകരികിലേക്ക് ചുവടുവച്ചു, എപ്പോഴും അവൾ തല കുനിച്ച് വിതുമ്പി ക്കൊണ്ടിരുന്നു, രുദ്ര് അവളെ നോക്കി പിന്നീട് ഏതോ ഒരു ഉൾപ്രേരണയിൽ അവളെ തന്നിലേക്ക് ചേർത്തു, അവൾ അവന്റെ നെഞ്ചിൽ മുഖം പൂഴ്ത്തി വിതുമ്പി,

അവനവളെ ഒന്നുകൂടി ചേർത്തുപിടിച്ചു,

അവർക്ക് ഭരമില്ലാതായി, ഒരപ്പൂപ്പന്താടിപോലെ അവർ രണ്ടുപേരും ഒഴുകിനടന്നു, പേരറിയാത്ത മനംമയക്കുന്ന പുഷ്പങ്ങളുടെ സുഗന്ധത്താൽ നിറഞ്ഞപോലെ, ചുറ്റും ഹൃദ്യമായ സംഗീത വാദങ്ങൾ അവർക്കായി സംഗീതം തീർക്കുന്നപോലെ…ആ ഒരു നിമിഷം ഒരിക്കലും തീരാതിരിക്കാൻ അവർ പ്രാർഥിച്ചു…

കുറച്ചുനേരം അവർ ആ നിൽപ്പ് തുടർന്നു പിന്നീടവൾ എന്തോ അബദ്ധം പറ്റിയപോലെ അവന്റെ നെഞ്ചിൽനിന്നും മുഖമുയർത്തി, അവൾ പുറത്തേക്കോടി,

കിച്ചയും ഭൈരവും ഒരമ്പരപ്പിലായിരുന്നു

“ഞാനപ്പോഴേ നിന്നോട് പറഞ്ഞില്ലേ…. അതവളാണെന്ന്, ഞാൻ വൃന്ദയെ സ്വപ്നം കാണുമെന്നു പറഞ്ഞപ്പോൾ നീയല്ലേ എന്നെ കളിയാക്കിയത്, നീയിപ്പോകണ്ടോ ഒരു നിയോഗം പോലെ അവളെന്റരികിലേക്ക് വന്നത്…??”

രുദ്രിന്റെ കണ്ണുകൾ നിറഞ്ഞു

ഭൈരവിന് ഒന്നും മനസ്സിലായില്ല,

കിച്ചയും എല്ലാം കേട്ട് ഒരു മരവിപ്പിലായിരുന്നു, അവൾ പതിയെ രുദ്രിനടുത്തേക്ക് വന്നു

“എന്റെ ഉണ്ണി വെറും പാവാ… ആരെയും ഉപദ്രവിക്കാനോ എതിർത്തുപറയാനോ കഴിയാത്ത പാവം… അവൾക്ക് ഈ ജീവിതത്തിൽ ഏറ്റവും വലുത് ഇവനാ… കണ്ണൻ…

പക്ഷേ പിന്നെയൊരു ഇഷ്ടമുള്ളത് അവളുടെ സ്വപ്നത്തിൽ വരാറുള്ള ആ യുവാവാണ്… നിങ്ങള് പറയുന്നത് സത്യമാണോ അല്ലയോ എന്നൊന്നും എനിക്കറിയില്ല… അവളെ ചതിക്കരുത്…”

കിച്ച കരഞ്ഞുകൊണ്ട് രുദ്രിനോട് പറഞ്ഞു

“ഈ രുദ്ര് നേരിൽ കണ്ടിട്ടില്ലെങ്കിലും ഈ ജീവിതത്തിൽ മനസ്സറിഞ്ഞു സ്നേഹിച്ച ഒരു പെണ്ണുണ്ടെങ്കിൽ അല്ലെങ്കി സ്വന്തമാക്കണമെന്ന് തോന്നിയിട്ടുണ്ടങ്കി അത് അവളാണ്… വൃന്ദ… അല്ലെങ്കിൽ ഞാൻ സ്വപ്നത്തിൽ കാണാറുള്ള ആ വലിയ കണ്ണുകളാണ്… അവളെനിക്കൊരു ഭാരമല്ല… നേരമ്പോക്കല്ല… എന്റെ ജീവിതം തന്നെയാണ്… എന്നെ വിശ്വസിക്കാം…”

രുദ്ര് പറഞ്ഞു,

കിച്ചയുടെയും കണ്ണന്റെയും കണ്ണ് നിറഞ്ഞു

ഹോസ്പിറ്റലിലെ ടെറസ്സിൽ നിന്ന് വൃന്ദ പൊട്ടിക്കരഞ്ഞു, സന്തോഷമാണോ വേറെന്ത് വികാരമാണെന്ന് അവൾക്കുതന്നെ മനസ്സിലായില്ല…

Leave a Reply

Your email address will not be published. Required fields are marked *