തുളസിദളം 5 [ശ്രീക്കുട്ടൻ]

Posted by

കാണാൻ ഒരുപാട് കൊതിച്ചു കണ്മുന്നിൽ കണ്ടപ്പോ… വൃന്ദയ്ക്ക് സന്തോഷം കൊണ്ടോ മറ്റേതെങ്കിലും വികാരം കൊണ്ടോ നെഞ്ച് നീറുംപോലെ തോന്നി.

കുറച്ചുകഴിഞ്ഞ് അവളെതിരക്കി കിച്ച അവിടേക്ക് വന്നു, കിച അവളെ പുഞ്ചിരിയോടെ നോക്കി

വൃന്ദ വല്ലാത്തൊരവസ്ഥയിലായിരുന്നു… കേട്ടതല്ലാം ഒരു സ്വപ്നംപോലെ തോന്നുന്നു, ഒന്നും വിശ്വസിക്കാൻ വയ്യാത്തൊരവസ്ഥ,

അവൾ ഒന്നും മിണ്ടാതെ തലകുനിച്ചു ചുവരിൽ ചാരി നിന്നു അവളുടെ ദാവാണിത്തുമ്പ് വിരലിൽ ചുറ്റുകയും അഴിക്കുകയും ചെയ്യുന്നുണ്ടായിരുന്നു,

കിച്ച അവൾക്കരികിലേക്ക് ചെന്നു

“ഇപ്പൊ ഞാൻ വിശ്വസിച്ചു… നിന്റെ സ്വപനത്തിലെ രാജകുമാരൻ നിന്നടുത്തെത്തിയില്ലേ…? കാവിലമ്മ എത്തിച്ചില്ലേ…? ഇനി നിനക്കാരെയും പേടിക്കണ്ടല്ലോ…? മാത്രമല്ല നിങ്ങൾ തമ്മിൽ നല്ല ചേർച്ചയാ…”

കിച്ച അവളുടെ താടിയിൽ പിടിച്ചുയർത്തിക്കൊണ്ട് പുഞ്ചിരിയോടെ പറഞ്ഞു,

വൃന്ദ മുഖമുയർത്താൻ കഴിയാതെ നിന്നു,

വൃന്ദക്ക് പക്ഷേ അതൊന്നും ഉൾക്കൊള്ളാൻ കഴിയുന്നുണ്ടയിരുന്നില്ല, അവൽ ആയോരവസ്ഥയിൽ ഉരുകി നിന്നു

“വേണ്ട കിച്ചേ… എനിക്കാരും വേണ്ട… ഞാനിപ്പോ എന്റെ കാര്യം മാത്രം നോക്കിയാൽ എന്റെ കണ്ണൻ ഒറ്റയ്ക്കാവും… വേണ്ട എനിക്കാരും വേണ്ട…”

വൃന്ദ കണ്ണുകൾ തുടച്ചുകൊണ്ട് പറഞ്ഞൂ

“ഉണ്ണി… നീയെന്തോക്കേയാ പറയുന്നത്… “

കിച്ച ഒന്നും മനസ്സിലാകാതെ ചോദിച്ചു

“നിനക്കറിയില്ലേ ഞാനൊരു ഭാഗ്യം കെട്ടവളാണ്… എന്നെ സ്നേഹിക്കുന്നവരും ഞാൻ സ്നേഹിക്കുന്നവരും എല്ലാം എന്നെ വിട്ടുപോകും, എന്റെ പപ്പയേം അമ്മയേം നോക്ക്…. മുത്തശ്ശനേം മുത്തശ്ശിയേം നോക്ക് എന്റെ ജാതകത്തിൽ തന്നെയുണ്ട്, ഇനിയൊരു നഷ്ടം… എനിക്ക് വയ്യ കിച്ചേ… എനിക്കിപ്പോ ഒരൊറ്റ പ്രാർത്ഥനയെ ഉള്ളു എന്റെ ജാതകാദോഷം കാരണം കണ്ണാനൊന്നും വരുത്തരുതേയെന്ന്… ഞാൻകാരണം ആർക്കും ഒന്നും സംഭവിക്കാൻ പാടില്ല…”

വൃന്ദ കിച്ചയെ ഒന്നും പറയാൻ സമ്മതിക്കാതെ മുഖം അമർത്തി തുടച്ച് അവിടുന്ന് പോയി

കിച്ച ഒന്നും മനസ്സിലാകാതെ തറഞ്ഞു നിന്നു

പിന്നീട് രുദ്ര് വൃന്ദയോട് സംസാരിക്കാൻ ശ്രമിച്ചെങ്കിലും അവൾ പരമാവതി അവനിൽനിന്നും വിട്ട് നിന്നു

സീതലക്ഷ്മി ഇടയ്ക്ക് കണ്ണനെ കാണാൻ വന്നു

വൃന്ദ കിച്ചയെ അവൾക്ക് പരിചയപ്പെടുത്തികൊടുത്തു

കിച്ച വീട്ടിൽനിന്നും ബ്രെക്ഫാസ്റ് കൊണ്ട് വന്നിരുന്നു, പോരാത്തത് കാന്റീനിൽനിന്നും രുദ്രും ഭൈരവും വാങ്ങി വന്നിരുന്നു

സീതാലക്ഷ്മി കുഞ്ഞിക്കുള്ള ഭക്ഷണവുമായി അവളുടെ മുറിയിലേക്ക് പോയി

Leave a Reply

Your email address will not be published. Required fields are marked *