തുളസിദളം 5 [ശ്രീക്കുട്ടൻ]

Posted by

കിച്ച കണ്ണന് ഭക്ഷണം വാരിക്കൊടുത്തു

പിന്നീട് അവരെല്ലാവരും കൂടി ഭക്ഷണം കഴിച്ചെങ്കിലും വൃന്ദ മുഖമുയർത്താതെ എന്തെക്കെയോ കൊത്തിപ്പെറുക്കി എഴുന്നേറ്റ് പോയി

ഒൻപത് മണിയോടെ ഡോക്ടർ റൗണ്ട്സിന് വന്നു കണ്ണനെ ചെക്ക് ചെയ്ത് അന്നുംകൂടി ഒബ്സെർവേഷനിൽ നിർത്തി ബ്ലഡ്‌ റിസൾട്ട്‌ വന്നിട്ട് ഡിസ്ചാർജ് ചെയ്യാമെന്ന് പറഞ്ഞു,

“കിച്ചേ… എന്റേൽ മാറാൻ ഡ്രസ്സ്‌ ഒന്നുമില്ല… ഞാൻ വീട്ടിൽപോയി ഡ്രസ്സ്‌ എടുത്തിട്ട് വരാം, നീയിവിടെ കാണില്ലേ…? “

വൃന്ദ കിച്ചയോട് പറഞ്ഞു,

“മ്… നീയെങ്ങനെ പോകും…?”

“ഞാൻ ബസ്സിൽ പോയിട്ട് പെട്ടെന്നു വരാം…”

അതും കേട്ടാണ് ഭൈരവ് അവിടേക്ക് വന്നത്

“താനിനി മുഷിഞ്ഞ വേഷവുമായി ബസ്സിൽ പോകാനോ…? വേണ്ട ഞാനിപ്പോ അവിടേക്ക് പോകുന്നുണ്ട്, എന്റൊപ്പം വന്നോ… എന്നിട്ട് വേണ്ടതെല്ലാം എടുത്തിട്ട് തിരികെപോരാം…”

ഭൈരവ് അവളോട് പറഞ്ഞു

“അത് നല്ലതാ… നീയിനി ബസ്സിൽ തൂങ്ങിപ്പിടിച്ചു പോകണ്ടല്ലോ…”

കിച്ച പറഞ്ഞു, വൃന്ദ ഒന്നും മിണ്ടാതെ തലകുലുക്കി.

“എന്നാൽ വേഗം പോരെ… ഞാനിറങ്ങാൻ നിക്കുവാ…”

വൃന്ദ പെട്ടെന്ന് ബാത്‌റൂമിൽ കയറി തന്റെ തലമുടിയെല്ലാം ഒന്നൊതുക്കി, ദാവണി നേരേ ഒതുക്കി ഇറങ്ങി വന്നു, അപ്പോഴേക്കും ഭൈരവ് പുറത്തേക്ക് പോയിരുന്നു

അവൾ കിച്ചയോട് യാത്ര പറഞ്ഞു പുറത്തേക്കിറങ്ങി

വെളിയിൽ വൃന്ദയെ കാത്ത് കാറിൽ ഡ്രൈവിംഗ് സീറ്റിൽ ഇരുന്നിരുന്ന രുദ്ര് അവളെ കണ്ണിമ ചിമ്മാതെ നോക്കി, ഒരലങ്കാരം പോലുമില്ലാതെ അലസ്സമായ വേഷത്തിൽ നടന്നുവരുന്ന വൃന്ദയെ അവിടുണ്ടായിരുന്നവരെല്ലാം ശ്രദ്ധിക്കുന്നുണ്ടായിരുന്നു, ആ വേഷത്തിലും അവൾക്ക് വല്ലാതെ ഭംഗി തോന്നിച്ചു,

പെട്ടെന്ന് നടന്നുവന്ന വൃന്ദ കാറിൽ രുദ്രിനെ കണ്ട് ഒന്ന് പകച്ചു നടത്തത്തിന്റെ വേഗത കുറച്ച് കാറിനടുത്തെത്തി…

അപ്പോഴേക്കും ഭൈരവ് അവിടേക്ക് വന്നു

“മോളേ… ഞാൻ അപ്പാവേം വിശ്വനങ്കിളിനെയും കൂട്ടാൻ പോകുവാ… അതോണ്ട് മോള് ഇവനൊപ്പം പൊയ്ക്കോ…”

ഭൈരവ് അവളോട് പറഞ്ഞു

എന്നിട്ട് ഡ്രൈവർ സീറ്റിനടുത്തെത്തി

“ഡേയ്… വെറുതെ ആക്രാന്തം കാണിക്കരുത്… ജീവിതകാലം മുഴുവൻ നിനക്കുള്ളതാ ഇവൾ… മനസ്സിലായോ…?“

ഭൈരവ് ശബ്ദം താഴ്ത്തി ചിരിച്ചുകൊണ്ട് അവനോട് പറഞ്ഞു, മറുപടിയായി രുദ്ര് ഒന്ന് പുഞ്ചിരിച്ചു

കാറിൽ കയറാൻ അറച്ചുനിന്ന വൃന്ദയ്ക്ക് കോഡ്രൈവർ ഡോർ ഭൈരവ് തുറന്നുകൊടുത്തു

Leave a Reply

Your email address will not be published. Required fields are marked *